വെണ്ടയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ് വെണ്ടയ്ക്ക. these drink control blood sugar level and reduce bad cholesterol
വെണ്ടയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും
ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ് വെണ്ടയ്ക്ക. ഭക്ഷണത്തിൽ നിന്ന് രക്തത്തിലേക്ക് പഞ്ചസാരയുടെ ചലനം മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിനുശേഷം പെട്ടെന്ന് പഞ്ചസാരയുടെ അളവ് കൂടുന്നത് ഒഴിവാക്കാൻ വെണ്ടയ്ക്ക വെള്ളം സഹായിക്കുന്നു.
27
വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും
പ്രഭാതഭക്ഷണത്തിന് മുമ്പ് വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കും. ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
37
ശരീരഭാരം കുറയ്ക്കാൻ വെണ്ടയ്ക്കാ വെള്ളം സഹായിക്കും.
വെണ്ടയ്ക്ക വെള്ളത്തിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ആരോഗ്യകരമായ ചർമ്മത്തിനും വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിനും ഫലപ്രദമാണ്. ശരീരഭാരം കുറയ്ക്കാൻ വെണ്ടയ്ക്കാ വെള്ളം സഹായിക്കും. കൊഴുപ്പ് കൂടിയ ഭക്ഷണം നൽകിയ എലികളിൽ, വെണ്ടയ്ക്കയില്‍ നിന്നെടുത്ത കാർബ്സ് നൽകുക വഴി അവയുടെ ശരീരഭാരം കുറയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവും, കൊളസ്ട്രോളും കുറഞ്ഞതായി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി.
വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കും
ക്യുവർസെറ്റിൻ (quercetin), കെയിംഫെറോൾ (kaempferol) എന്നീ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് വെണ്ടയ്ക്ക. പതിവായി വെണ്ടയ്ക്കയിട്ട വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കും. കൂടാതെ പ്രമേഹം, കാൻസർ, ഹൃദയസംബന്ധമായ രോഗങ്ങൾ തുടങ്ങിയവയിൽ നിന്നു സംരക്ഷണമേകുന്നു.
57
ക്ഷീണമകറ്റാനും സമ്മർദ്ദം കുറയ്ക്കാനും വെണ്ടയ്ക്ക വെള്ളം ഫലപ്രദമാണ്.
വളരെ കൂടിയ അളവിൽ പോളിഫിനോളുകളും ക്യൂവർസെറ്റിൻ പോലുള്ള ഫ്ലേവനോയ്‌ഡുകളും വെണ്ടയ്ക്ക വെള്ളത്തിൽ ഉണ്ട്. ഓക്‌സീകരണ സമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ ലാക്റ്റിക് ആസിഡിന്റെ അളവ് കുറയ്ക്കാനും ഈ സംയുക്തങ്ങൾ സഹായിക്കുമെന്ന് 2015 ൽ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞു. ഇത് ക്ഷീണമകറ്റാനും സഹായിക്കും. ക്ഷീണമകറ്റാനും സമ്മർദ്ദം കുറയ്ക്കാനും വെണ്ടയ്ക്ക വെള്ളം ഫലപ്രദമാണ്.
67
വെണ്ടയ്ക്ക വെള്ളം കുടിച്ചാൽ ക്ഷീണവും തളർച്ചയും അകറ്റും
തുടർച്ചയായി ഒരു മാസം വെണ്ടയ്ക്ക വെള്ളം കുടിച്ചാൽ ക്ഷീണവും തളർച്ചയും അകറ്റും. വളരെ കൂടിയ അളവിൽ പോളിഫിനോളുകളും ക്യൂവർസെറ്റിൻ പോലുള്ള ഫ്ലേവനോയ്‌ഡുകളും വെണ്ടയ്ക്ക വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.
77
വെണ്ടയ്ക്ക വെള്ളം എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോളും രക്തത്തിലെ ലിപ്പിഡുകളും കുറയ്ക്കും
വെണ്ടയ്ക്ക വെള്ളം എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോളും രക്തത്തിലെ ലിപ്പിഡുകളും കുറയ്ക്കും. വെണ്ടയ്ക്ക ചേർത്ത വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam