' വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിലൊന്നായ റാഡിഷിൽ ചെറിയ അളവിൽ ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. പ്രായമാകൽ മൂലമുണ്ടാകുന്ന കോശങ്ങളുടെ കേടുപാടുകൾ തടയാൻ റാഡിഷ് മികച്ചൊരു പച്ചക്കറിയാണ്... ' - സിറ്റിസൺസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ ഡോ സ്നേഹ സത്‌ല പറഞ്ഞു.

ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്ന നാരുകളുടെ മികച്ച ഉറവിടമാണ് പച്ചക്കറി. ഉയർന്ന ഗ്ലൈസെമിക് സൂചിക (ജിഐ) ഉള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പ്രമേഹരോഗികൾ ഭക്ഷണത്തിൽ കൂടുതൽ ശ്ര​ദ്ധ നൽകേണ്ടത് പ്രധാനമാണ്.

ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസ് നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാൻ വിദ​ഗ്ധർ നിർദ്ദേശിക്കുന്നു. അത്തരത്തിലൊരു പച്ചക്കറിയാണ് റാഡിഷ്. ശൈത്യകാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഒരു റൂട്ട് വെജിറ്റബിളാണ് റാഡിഷ്. ആരോഗ്യപരമായ ധാരാളം ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. 

' വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിലൊന്നായ റാഡിഷിൽ ചെറിയ അളവിൽ ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. പ്രായമാകൽ മൂലമുണ്ടാകുന്ന കോശങ്ങളുടെ കേടുപാടുകൾ തടയാൻ റാഡിഷ് മികച്ചൊരു പച്ചക്കറിയാണ്...' - സിറ്റിസൺസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ ഡോ സ്നേഹ സത്‌ല പറഞ്ഞു.

കാൻസർ വിരുദ്ധ ഗുണങ്ങൾ റാഡിഷിൽ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ റാഡിഷ് ഭക്ഷണത്തിൽ ഉൾപ്പെടുന്നത് ക്യാൻസർ തടയാൻ സഹായിക്കും. ഇതിൽ ഐസോത്തിയോസയനേറ്റുകളായി വിഘടിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അർബുദത്തിന് കാരണമാകുന്ന പദാർത്ഥങ്ങളെ ശരീരത്തെ ശുദ്ധീകരിക്കാനും ട്യൂമർ വികസനം തടയാനും ഐസോത്തിയോസയനേറ്റുകൾ സഹായിക്കുന്നു. ചില കാൻസർ സെൽ ലൈനുകളിൽ കോശങ്ങളുടെ മരണത്തിന് കാരണമാകുന്ന നിരവധി തരം ഐസോത്തിയോസയനേറ്റുകൾ റാഡിഷിൽ അടങ്ങിയിട്ടുണ്ടെന്ന് ചില പഠനങ്ങൾ പിന്തുണയ്ക്കുന്നതായി ഡോ. സത്‌ല പറഞ്ഞു.

പ്രമേഹരോഗികൾക്ക് അത്യുത്തമമായ കലോറിയും കുറഞ്ഞ ജിഐയും ഉള്ള പച്ചക്കറിയാണ് റാഡിഷ്. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്ന നാരുകളുടെ മികച്ച ഉറവിടം കൂടിയാണ് ഈ പച്ചക്കറിയെന്ന് ഡോ.സത്‌ല പറഞ്ഞു.

പ്രമേഹ വിരുദ്ധ ഗുണങ്ങൾ രോഗപ്രതിരോധ പ്രതികരണത്തെ പ്രേരിപ്പിക്കുകയും ഗ്ലൂക്കോസ് ആഗിരണം വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. റാഡിഷ് അഡിപോനെക്റ്റിനെ നിയന്ത്രിക്കുകയും ഗ്ലൂക്കോസ് ഹോമിയോസ്റ്റാസിസ് നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അവർ പറയുന്നു.

ആന്റി ഓക്‌സിഡന്റ് പ്രതിരോധ സംവിധാനം വർധിപ്പിക്കാനും ഹോർമോൺ-ഇൻഡ്യൂസ്ഡ് ഗ്ലൂക്കോസ് ഹെമോസ്റ്റാസിസിനെ ബാധിക്കാനും ഗ്ലൂക്കോസിന്റെ ആഗിരണവും ഊർജ്ജ ഉപാപചയവും പ്രോത്സാഹിപ്പിക്കാനും കുടലിൽ ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കാനും റാഡിഷിന് കഴിവുണ്ട്. 

കൂടാതെ റാഡിഷ് കഴിക്കുന്നത് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കും. ഇത് ഇൻസുലിൻ പ്രതിരോധം തടയാൻ സഹായിക്കും. ഇതിൽ കോഎൻസൈം Q10 ഉണ്ട്. ഇത് പ്രമേഹത്തിന്റെ വികസനം തടയാൻ സഹായിക്കുന്നു. റാഡിഷ് വേരുകളിലെ ഉയർന്ന ഫൈബർ ഉള്ളടക്കം ദഹനം നിലനിർത്താനും മലബന്ധം തടയാനും രക്തത്തിലേക്ക് പഞ്ചസാര സാവധാനത്തിലും തുല്യമായും പുറത്തുവിടാൻ സഹായിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

റാഡിഷിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാൽ സമ്പന്നമായതിനാൽ ദഹനവ്യവസ്ഥയ്ക്ക് സഹായകമാണ്. നിങ്ങളുടെ കുടലിലൂടെ മാലിന്യങ്ങൾ നീക്കാൻ സഹായിക്കുന്നതിന് മലബന്ധം തടയാൻ നാരുകൾ സഹായിക്കുന്നതായി വിദഗ്ധർ പറഞ്ഞു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രമേഹ ചികിത്സയിൽ സഹായിക്കാനും സഹായിക്കുന്ന ഗ്ലൂക്കോസിനോലേറ്റുകളുടെയും ഐസോത്തിയോസയനേറ്റുകളുടെയും സാന്നിധ്യം റാഡിഷിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, നിങ്ങൾ പ്രമേഹരോഗിയാണെങ്കിൽ, നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ അര കപ്പ് റാഡിഷ് ചേർക്കുന്നത് നല്ലതാണ്. ഇത് വേവിച്ചോ ജ്യൂസായോ കഴിക്കാം. ഹൃദയസംബന്ധമായ അപകടസാധ്യതകൾ കുറയ്ക്കുക, മൂത്രനാളിയിലെ അണുബാധകൾ ഇല്ലാതാക്കുക, ലിപിഡ് മെറ്റബോളിസം മെച്ചപ്പെടുത്തുക എന്നിവ ഉൾപ്പെടുന്ന മറ്റ് ആരോഗ്യ ഗുണങ്ങളും റാഡിഷ് നൽകുന്നതായി ഡോ. സത്‌ല പറഞ്ഞു.

View post on Instagram