മുഖത്തെ കരുവാളിപ്പ് മാറാൻ ഇതാ അഞ്ച് പൊടിക്കെെകൾ

First Published Nov 14, 2020, 9:58 PM IST

മുഖത്തെ കറുത്തപാടുകൾ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. സൗന്ദര്യ സംരക്ഷണത്തിന് ഇനി മുതൽ പാര്‍ലറില്‍ പോകാതെ വീട്ടിൽ തന്നെ ചില പരീക്ഷണങ്ങൾ നടത്താവുന്നതാണ്. മുഖത്തെ കരുവാളിപ്പ് മാറാൻ ഇതാ അഞ്ച് പൊടിക്കെെകൾ...

തേൻ: തേൻ ഒരു മികച്ച മോയ്‌സ്ചുറൈസറാണ്, മാത്രമല്ല ചർമ്മത്തെ നന്നായി ജലാംശം നിലനിർത്താനും സഹായിക്കുന്നു. തേനിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അണുബാധകൾ ഒഴിവാക്കാനും മുഖക്കുരുവും കുറയ്ക്കാനും സഹായിക്കുന്നു. തേൻ മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
undefined
ഒലീവ് ഓയിൽ: ഒലീവ് ഓയിൽ ചർമ്മത്തിന് ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. മുഖത്തെ ചുളിവുകൾ തടയാൻ ഇത് സഹായിക്കുന്നു. ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസം മുഖത്തും കഴുത്തിലുമായി ഒലീവ് ഓയിൽ പുരട്ടുന്നത് മുഖസൗന്ദര്യത്തിന് ഏറെ നല്ലതാണ്.
undefined
പപ്പായ: നിരവധി ധാതുക്കളും പ്രോട്ടീനുകളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. പപ്പായയിലെ എന്‍സൈമുകള്‍ മൃതചര്‍മത്തെഅകറ്റി ചര്‍മ്മത്തെ സുന്ദരമാക്കുന്നു. പപ്പായയുടെ പള്‍പ്പ് നല്ലൊരു ഫേയ്‌സ് മാസ്‌ക്ക് കൂടിയാണ്. സൗന്ദര്യ കാര്യത്തില്‍ മാത്രമല്ല ആരോഗ്യ കാര്യത്തിലും കേമനാണ് പപ്പായ.
undefined
മുട്ട: മുട്ടയുടെ വെള്ള അൽപം റോസ് വാട്ടർ ചേർത്ത് മുഖത്തിലും കഴുത്തിനും പത്ത് മിനിറ്റുനേരം തേച്ചു പിടിപ്പിക്കുക. ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകുക. ആഴ്ചയിൽ മൂന്ന് ദിവസം ഇത് പുരട്ടാവുന്നതാണ്.
undefined
കാരറ്റ്: വിറ്റാമിന്‍ എയുടെ കലവറയാണ് കാരറ്റ്. വരണ്ടതും സെന്‍സിറ്റീവുമായ ചര്‍മത്തെ സുഖപ്പെടുത്താന്‍ കാരറ്റ് സഹായിക്കുന്നു. കുറച്ചു വെള്ളത്തില്‍ കാരറ്റ് നന്നായി വേവിച്ചെടുക്കുക. തണുപ്പിച്ച ശേഷം ഉടച്ച് പള്‍പ്പാക്കി മാസ്‌ക് രൂപത്തില്‍ മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
undefined
click me!