മുടികൊഴിച്ചിലും താരനും കുറയ്ക്കാൻ ഇതാ അഞ്ച് പൊടിക്കെെകൾ

First Published Dec 26, 2020, 9:01 AM IST

മുടികൊഴിച്ചിൽ ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. പാരമ്പര്യം, പ്രായം, സമ്മർദ്ദം, മരുന്നുകളുടെ ഉപയോ​ഗം ഇങ്ങനെ നിരവധി കാരണങ്ങൾ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളും മലിനീകരണവും പോഷകങ്ങളുടെ അഭാവവും മുടിയുടെ വളർച്ച മുരടിപ്പിച്ചേക്കാം. മുടികൊഴിച്ചിൽ കുറയ്ക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകളെ കുറിച്ചറിയാം...
 

സവാള നീര്: കൊളോജന്‍ കോശങ്ങളുടെ വളര്‍ച്ചയെ പോഷിപ്പിക്കുന്ന സള്‍ഫര്‍ ധാരാളമായി അടങ്ങിയതാണ് സവാള നീര്‌. ഇത് മുടി ആരോ​ഗ്യത്തോടെ വളരാൻ സഹായിക്കുന്നു. ഇതിന് പുറമേ തലയോട്ടി വൃത്തിയായിരിക്കാനും, രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സവാള സഹായകരമാണ്.
undefined
തേങ്ങാപ്പാല്‍: പ്രോട്ടീന്‍, ഇരുമ്പ്, പൊട്ടാസ്യം, കൊഴുപ്പുകള്‍ എന്നിവ ധാരാളമായി അടങ്ങിയ തേങ്ങാപ്പാല്‍ മുടികൊഴിച്ചിലും, പൊട്ടലും കുറയ്ക്കും. തേങ്ങാപ്പാല്‍ തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. മുടി കൊഴിച്ചിൽ കുറയ്ക്കാൻ മികച്ചൊരു പ്രതിവിധിയാണിത്.
undefined
കഫീൻ: മുടിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കഫീൻ. കാരണം, ഇത് ശിരോചർമ്മത്തിലേക്കുള്ള രക്തയോട്ടം ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചിലിന് കാരണമാകുന്ന ഹോർമോണായ ഡിഎച്ച്ടിയെ പ്രതിരോധിക്കുകയും ചെയ്യുന്നു. കഫീൻ അടങ്ങിയ ഹെയർ പാക്കുകൾ തലയിൽ പുരട്ടുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കുകയും താരൻ അകറ്റാനും ഏറെ ​ഗുണം ചെയ്യും.
undefined
കറ്റാര്‍വാഴ ജെൽ: കറ്റാര്‍വാഴയുടെ ജെല്‍ തലയോട്ടിയില്‍ പുരട്ടുന്നത് താരന്‍ കുറയാനും മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും സഹായിക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കറ്റാർവാഴ ജെൽ പുരട്ടാവുന്നതാണ്.
undefined
മുട്ടയുടെ വെള്ള: മുടിയുടെ സംരക്ഷണത്തിന് മികച്ചൊരു പ്രതിവിധിയാണ് മുട്ട.കാരണം, മുട്ടയുടെ മഞ്ഞക്കരുവിൽ വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടിക്ക് കേടുപാടുകൾ വരുത്തുന്നതിനെ കൂടുതൽ പ്രതിരോധിക്കും. വിറ്റാമിൻ എ, ഇ, ബയോട്ടിൻ, ഫോളേറ്റ് എന്നിവ മുടിയുടെ വളർച്ചയ്ക്കും പ്രധാനപ്പെട്ട ചില പോഷകങ്ങളാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മുട്ടയുടെ വെള്ള തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും.
undefined
click me!