ശ്വാസകോശ ക്യാൻസർ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട ആറ് ലക്ഷണങ്ങൾ

Published : Feb 23, 2026, 10:15 AM IST

ശ്വാസകോശ അർബുദം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. ശ്വാസകോശത്തിൽ അസാധാരണമായ കോശ വളർച്ച ഉണ്ടാകുമ്പോൾ വികസിക്കുന്ന ഒരു തരം ക്യാൻസറാണിത്.  

PREV
19
ശ്വാസകോശ ക്യാൻസർ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട ആറ് ലക്ഷണങ്ങൾ

ശ്വാസകോശ അർബുദം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. ശ്വാസകോശത്തിൽ അസാധാരണമായ കോശ വളർച്ച ഉണ്ടാകുമ്പോൾ വികസിക്കുന്ന ഒരു തരം ക്യാൻസറാണിത്. 2022 ൽ ലോകമെമ്പാടും ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസർ ശ്വാസകോശ അർബുദമാണെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) ക്യാൻസർ ഏജൻസിയായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ (IARC) വ്യക്തമാക്കുന്നു.

29
മിക്ക ആളുകളും രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നു

പുകവലി ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണമാണെന്നും ഏകദേശം 85 ശതമാനം കേസുകളിലും ഇത് കാരണമാകുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. മിക്ക ആളുകളും രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത് ശ്വാസകോശ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു. ശ്വാസകോശ അർബുദത്തിന്റെ ചില അസാധാരണ ലക്ഷണങ്ങൾ ഇതാ.

39
മൂന്നോ നാലോ ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന തുടർച്ചയായ ചുമ

മൂന്നോ നാലോ ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന തുടർച്ചയായ ചുമ (പ്രത്യേകിച്ച് പുകവലിക്കാത്ത മുതിർന്നവരിൽ), വഷളാകുന്ന അല്ലെങ്കിൽ രക്തം കലർന്ന കഫം ഉത്പാദിപ്പിക്കുന്ന ചുമ‌യാണ് ആദ്യത്തെ ലക്ഷണം.

49
ക്ഷീണം, പതിവ് ജോലികൾക്കിടയിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുക

ശ്വാസതടസ്സം അല്ലെങ്കിൽ ക്ഷീണം, പതിവ് ജോലികൾക്കിടയിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുക അല്ലെങ്കിൽ പതിവിലും കൂടുതൽ ക്ഷീണിതനായി തോന്നുക എന്നതാണ് മറ്റൊരു ലക്ഷണം.

59
വിരലുകളുടെയോ കാൽവിരലുകളുടെയോ അഗ്രഭാഗം വലുതാകുകയും നഖങ്ങൾ തലകീഴായി നിൽക്കുന്ന അവസ്ഥയാണ് ഫിംഗർ ക്ലബ്ബിംഗ് എന്നത്

വിരലുകളുടെയോ കാൽവിരലുകളുടെയോ അഗ്രഭാഗം വലുതാകുകയും നഖങ്ങൾ തലകീഴായി നിൽക്കുന്ന അവസ്ഥയാണ് ഫിംഗർ ക്ലബ്ബിംഗ് എന്നത്. രക്തത്തിലെ ഓക്സിജന്റെ അളവ് വളരെക്കാലം കുറയുന്നതാണ് ഇതിന് കാരണം. മുതിർന്നവരിൽ ക്ലബ്ബിംഗ് കേസുകളിൽ ഭൂരിഭാഗവും നോൺ-സ്മോൾ സെൽ ലംഗ് കാൻസർ ഉൾപ്പെടെയുള്ള ശ്വാസകോശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

69
തോളിലോ, കൈത്തണ്ടയുടെ മുകൾഭാഗത്തോ, കൈത്തണ്ടയുടെ ഉൾഭാഗത്തോ സ്ഥിരമായ വേദന ഉണ്ടാകുന്നത് ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണമാകാം

തോളിലോ, കൈത്തണ്ടയുടെ മുകൾഭാഗത്തോ, കൈത്തണ്ടയുടെ ഉൾഭാഗത്തോ സ്ഥിരമായ വേദന ഉണ്ടാകുന്നത് ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണമാകാം. ഇത് ശ്വാസകോശത്തിന്റെ കഴുത്തിനടുത്തുള്ള അഗ്രഭാഗത്ത് രൂപം കൊള്ളുന്ന അപൂർവ ക്യാൻസറാണ്. രാത്രിയിൽ വേദന പലപ്പോഴും തീവ്രമാവുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും കൈകളുടെ ബലഹീനതയോ മരവിപ്പോ ഉണ്ടാകുകയും ചെയ്യും.

79
ശബ്ദത്തിലെ വ്യത്യാസമാണ് മറ്റൊരു ലക്ഷണം.

ശബ്ദത്തിലെ വ്യത്യാസമാണ് മറ്റൊരു ലക്ഷണം. വോക്കൽ കോഡുകളെ നിയന്ത്രിക്കുന്ന റിക്കറന്റ് നാഡിയിൽ ട്യൂമറുകൾ അമർത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

89
മുഖത്ത് വീക്കം കാണുക, കൈകളിൽ നീർക്കെട്ട്, പ്രത്യേകിച്ച് നീലകലർന്ന ചുവപ്പ് നിറം മാറുക

മുഖത്ത് വീക്കം കാണുക, കൈകളിൽ നീർക്കെട്ട്, പ്രത്യേകിച്ച് നീലകലർന്ന ചുവപ്പ് നിറം മാറുക എന്നിവ ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണമാണ്. വീർത്ത കൺപോളകൾ, വീർത്ത കഴുത്തിലെ സിരകൾ, തലവേദന, തലകറക്കം തുടങ്ങിയവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

99
കഠിനമായ ദാഹം (പോളിഡിപ്സിയ), ഇടയ്ക്കിടെ മൂത്രമൊഴിക്കൽ (പോളിയൂറിയ), ഓക്കാനം, ആശയക്കുഴപ്പം

കഠിനമായ ദാഹം (പോളിഡിപ്സിയ), ഇടയ്ക്കിടെ മൂത്രമൊഴിക്കൽ (പോളിയൂറിയ), ഓക്കാനം, ആശയക്കുഴപ്പം എന്നിവ ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങൾ സാധാരണയായി ശ്വാസകോശ ലക്ഷണങ്ങൾക്ക് മുമ്പായി പ്രത്യക്ഷപ്പെടും, അതോടൊപ്പം ക്ഷീണം അല്ലെങ്കിൽ അസ്ഥി വേദനയും ഉണ്ടാകാറുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories