ഫാറ്റി ലിവർ ; ഈ ആറ് ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്
കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നത്. ഇത് അതിന്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഇത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നു.

ഫാറ്റി ലിവർ ; ഈ ആറ് ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്
കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നത്. ഇത് അതിന്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. ഇത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നു. ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് നിർണായകമാണ്. നേരത്തെയുള്ള കണ്ടെത്തൽ ജീവിതശൈലി മാറ്റങ്ങളിലേക്കും കരൾരോഗങ്ങളെ തടയാനും സഹായിക്കും. ഫാറ്റി ലിവറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
അപ്രതീക്ഷിതമായി ശരീരഭാരം കൂടുന്നത് ഫാറ്റി ലിവറിന്റെ ലക്ഷണമാകാം
അപ്രതീക്ഷിതമായി ശരീരഭാരം കൂടുന്നത് പ്രത്യേകിച്ച് വയറിനു ചുറ്റും, ഫാറ്റി ലിവർ രോഗത്തിന്റെ സൂചനയാകാം. ഈ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കരളിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ സൂചിപ്പിക്കാം.
നിരന്തരം ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നുണ്ടെങ്കിൽ കരൾ തകരാറിലെ സൂചിപ്പിക്കുന്നു
ആവശ്യത്തിന് വിശ്രമം ലഭിച്ചിട്ടും നിരന്തരം ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കരൾ സംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കാം. ഊർജ്ജ ഉപാപചയ പ്രക്രിയയിൽ കരൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ കരളിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുകൾ ക്ഷീണത്തിന് കാരണമായേക്കാം.
വയറിന്റെ മുകൾഭാഗത്ത് വലതുവശത്തായി അനുഭവപ്പെടുന്ന വേദനയും വീക്കവും
വയറിന്റെ മുകൾഭാഗത്ത് വലതുവശത്തായി അനുഭവപ്പെടുന്ന വേദനയും വീക്കവും 'ഫാറ്റി ലിവർ' (കരലിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ) രോഗത്തെ സൂചിപ്പിക്കാം. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടി അത് വീർക്കുന്നതാണ് സാധാരണയായി ഇതിന് കാരണം. ഇത് വേദനയ്ക്കും അസ്വസ്ഥതയ്ക്കും ഇടയാക്കിയേക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് പലപ്പോഴും ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് പലപ്പോഴും ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഫാറ്റി ലിവറുമായി ബന്ധപ്പെട്ട ഉപാപചയ തകരാറുകളെ സൂചിപ്പിക്കാം. ഫാറ്റി ലിവർ ഉള്ളവരിൽ ഇൻസുലിൻ പ്രതിരോധം സാധാരണയായി കണ്ടുവരുന്നു.
മൂത്രത്തിന്റെയും മലത്തിന്റെയും നിറത്തിലുണ്ടാകുന്ന മാറ്റങ്ങൾ
മൂത്രത്തിന്റെയും മലത്തിന്റെയും നിറത്തിലുണ്ടാകുന്ന മാറ്റങ്ങൾ കരളിന്റെ പ്രവർത്തനത്തകരാറിനെ സൂചിപ്പിക്കാം. ശരീരത്തിൽ ബിലിറൂബിന്റെ അളവ് കൂടുമ്പോൾ മൂത്രത്തിന് കടുംനിറം ഉണ്ടാകാം. അതേസമയം, മലത്തിന് വിളറിയ നിറമാണെങ്കിൽ അത് പിത്തരസത്തിന്റെ (bile) കുറവിനെ സൂചിപ്പിക്കുന്നു. ഇത് കരളിന്റെ പ്രവർത്തനം തകരാറിലായതിന്റെ ലക്ഷണമാണ്.
മഞ്ഞപ്പിത്തം, ഗുരുതരമായ ഫാറ്റി ലിവർ രോഗത്തിന്റെ ആശങ്കാജനകമായ ലക്ഷണമാണ്
ചർമ്മവും കണ്ണുകളും മഞ്ഞനിറമാകുന്ന അവസ്ഥ, അതായത് മഞ്ഞപ്പിത്തം ഗുരുതരമായ ഫാറ്റി ലിവർ രോഗത്തിന്റെ ആശങ്കാജനകമായ ലക്ഷണമാണ്. കരളിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam





