വിറ്റാമിൻ ഡി‌ കുറഞ്ഞാൽ ശരീരത്തിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ

Published : Nov 05, 2026, 12:03 PM IST

വിറ്റാമിൻ ഡി കൊഴുപ്പിൽ ലയിക്കുന്ന ഒരു പോഷകമാണ്. ശക്തമായ എല്ലുകളും പല്ലുകളും രൂപപ്പെടുത്തുന്നതിനും അവയുടെ ആരോഗ്യം നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു.

PREV
17
വിറ്റാമിൻ ഡി‌ കുറഞ്ഞാൽ ശരീരത്തിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ

വിറ്റാമിൻ ഡി കൊഴുപ്പിൽ ലയിക്കുന്ന ഒരു പോഷകമാണ്. ശക്തമായ എല്ലുകളും പല്ലുകളും രൂപപ്പെടുത്തുന്നതിനും അവയുടെ ആരോഗ്യം നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു. കൂടാതെ, രോഗപ്രതിരോധ സംവിധാനം, പേശികളുടെ പ്രവർത്തനത്തിനെല്ലാം വിറ്റാമിൻ ഡി പ്രധാന പങ്ക് വഹുക്കുന്നു.

27
ലോകമെമ്പാടും കണ്ടുവരുന്ന പോഷകക്കുറവുകളിൽ ഏറ്റവും സാധാരണമായ ഒന്നാണ് വിറ്റാമിൻ ഡിയുടെ കുറവെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു.

സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരത്തിലെ കൊളസ്‌ട്രോളിൽ നിന്ന് വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കപ്പെടുന്നതുകൊണ്ട്, ഇതിനെ 'സൺഷൈൻ വിറ്റാമിൻ' (sunshine vitamin) എന്ന് വിളിക്കാറുണ്ട്. ലോകമെമ്പാടും കണ്ടു വരുന്ന പോഷകക്കുറവുകളിൽ ഏറ്റവും സാധാരണമായ ഒന്നാണ് വിറ്റാമിൻ ഡിയുടെ കുറവെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു.

37
ശരീരത്തിന്റെ ആരോഗ്യത്തിന് അന്താപേക്ഷിതമായ ഒരു കൊഴുപ്പ് ലയിക്കുന്ന വൈറ്റമിനാണ് വിറ്റാമിൻ ഡി

ഭക്ഷണത്തിലൂടെയോ സൂര്യപ്രകാശത്തിലൂടെയോ ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കാത്ത അവസ്ഥ, ചില ആരോഗ്യസ്ഥിതികൾ, ചർമ്മത്തിലെ മെലാനിൻ്റെ (വർണ്ണവസ്തു) അളവ് എന്നിങ്ങനെ വിവിധ ഘടകങ്ങൾ വിറ്റാമിൻ ഡി കുറവുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാം.

47
ക്ഷീണവും തളർച്ചയും, വിഷാദരോ​ഗം വരിക, അസ്ഥികളുടെ സാന്ദ്രത കുറയുക,

വിട്ടുമാറാത്ത ക്ഷീണവും തളർച്ചയും, വിഷാദരോ​ഗം വരിക, അസ്ഥികളുടെ സാന്ദ്രത കുറയുക, മുടി കൊഴിച്ചിൽ അനുഭവപ്പെടുക, ഇടയ്ക്കിടെ രോഗബാധയുണ്ടാവുക, മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുക, ഐ.ബി.എസ് (IBS) പോലുള്ള ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരിക, സന്ധിവേദനയും നടുവേദനയും അനുഭവപ്പെടുക, ശരീരഭാരം കൂടുക എന്നിവയെല്ലാം വിറ്റാമിൻ ഡി‌ കുറവിന്റെ ലക്ഷണങ്ങളാണ്.

57
ബോഡി മാസ് ഇൻഡക്സ് (BMI) 30-ന് മുകളിലാണെങ്കിൽ അത് ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കുറവായിരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ബോഡി മാസ് ഇൻഡക്സ് (BMI) 30-ന് മുകളിലാണെങ്കിൽ അത് ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കുറവായിരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊഴുപ്പ് കോശങ്ങൾ വിറ്റാമിൻ ഡിയെ പുറത്തേക്ക് വിടാതെ തടഞ്ഞുനിർത്തുന്നു. അതിനാൽ, അമിതവണ്ണമുള്ളവരിൽ വിറ്റാമിൻ ഡിയുടെ അളവ് സാധാരണ നിലയിലെത്തിക്കാനും അത് നിലനിർത്താനും, സാധാരണയേക്കാൾ കൂടിയ അളവിൽ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കേണ്ടി വന്നേക്കാം.

67
ഭക്ഷണത്തിലൂടെയോ സൂര്യപ്രകാശമേൽക്കുന്നതിലൂടെയോ ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക

വിറ്റാമിൻ ഡി കുറവ് തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം, ഭക്ഷണത്തിലൂടെയോ സൂര്യപ്രകാശമേൽക്കുന്നതിലൂടെയോ ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. എന്നാൽ, സൺസ്‌ക്രീൻ ഉപയോഗിക്കാതെ ദീർഘനേരം വെയിലത്ത് നിൽക്കുമ്പോൾ ശ്രദ്ധിക്കണം. അമിതമായി സൂര്യപ്രകാശമേൽക്കുന്നത് ത്വക്ക് ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

77
മത്സ്യങ്ങൾ (സാൽമൺ, മത്തി തുടങ്ങിയവ), മുട്ടയുടെ മഞ്ഞക്കരു, പാൽ, ധാന്യങ്ങൾ, ഓറഞ്ച്

വിറ്റാമിൻ ഡി സ്വാഭാവികമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ വളരെ കുറവാണ്. മത്സ്യങ്ങൾ (സാൽമൺ, മത്തി തുടങ്ങിയവ), മുട്ടയുടെ മഞ്ഞക്കരു, പാൽ, ധാന്യങ്ങൾ, ഓറഞ്ച് തുടങ്ങിയവയിൽ വിറ്റാമിൻ ഡിയുടെ അളവ് കൂടുതലാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories