ഉയര്‍ന്ന കൊളസ്ട്രോള്‍; ശരീരം കാണിക്കുന്ന സൂചനകളെ തിരിച്ചറിയാം

Published : Nov 04, 2025, 12:38 PM IST

ചീത്ത കൊളസ്ട്രോൾ കൂടുമ്പോൾ രക്തധമനികളിൽ ബ്ലോക്ക് വരികയും ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹൃദയാഘാതം അടക്കമുളള പല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

PREV
19
ഉയര്‍ന്ന കൊളസ്ട്രോള്‍; ശരീരം കാണിക്കുന്ന സൂചനകള്‍

ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാം:

29
കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞനിറമുള്ള മുഴകൾ

ചർമ്മത്തിന് താഴെ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതു മൂലം കൺപോളകളിൽ മഞ്ഞനിറമുള്ള മുഴകള്‍ കാണപ്പെടാം.

39
നെഞ്ചുവേദന

ഇടയ്ക്കിടെ നെഞ്ചുവേദന വരുന്നതും ചിലപ്പോള്‍ കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ സൂചനയാകാം.

49
കാലുകളില്‍ വേദന

നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ കാലുകളിൽ വേദനയോ മരവിപ്പോ അനുഭവപ്പെടുന്നതും കൊളസ്ട്രോളിന്‍റെ സൂചനയാകാം.

59
കൈ- കാലു മരവിപ്പ്

ചൂടുള്ള കാലാവസ്ഥയിൽ പോലും കൈകളും കാലുകളും തണുക്കുകയോ മരവിക്കുകയോ ചെയ്യുന്നതും കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം.

69
തലക്കറക്കം

ഇടയ്ക്കിടെയുള്ള തലക്കറക്കവും ചിലപ്പോള്‍ ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ സൂചനയാകാം.

79
ശ്വാസംമുട്ടല്‍

പടികൾ കയറുമ്പോഴോ ചെറിയ ജോലികൾ ചെയ്യുമ്പോഴോ ശ്വാസം കിട്ടാതെ വരുന്നത് കൊളസ്ട്രോളിന്റെ സൂചനയാകാം.

89
അമിത ക്ഷീണം

നല്ല ഉറക്കത്തിന് ശേഷവും ക്ഷീണം തോന്നുന്നത് ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ സൂചനയാകാം.

99
ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories