ഫാറ്റി ലിവർ രോഗം ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ
28
ഫാറ്റി ലിവർ
കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗമാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.അമിതവണ്ണമുള്ളവരിൽ അല്ലെങ്കിൽ ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
38
ഫാറ്റി ലിവർ ഡിസീസ്
ഫാറ്റി ലിവർ രോഗം രണ്ട് തരത്തിലാണുള്ളത്. മദ്യപാനം മൂലമുണ്ടാകുന്നത്, മറ്റൊന്ന് ആൽക്കഹോൾ ഇല്ലാത്ത ഫാറ്റി ലിവർ ഡിസീസ്. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും പിത്തരസം (ദഹന പ്രോട്ടീൻ) ഉത്പാദിപ്പിക്കാനും കരൾ സഹായിക്കുന്നു. ഫാറ്റി ലിവറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
ഫാറ്റി ലിവർ ഉള്ളവരിൽ പലപ്പോഴും വയറിന്റെ മുകളിൽ വലതുവശത്ത് വേദനയോ മറ്റ് അസ്വസ്ഥകളോ അനുഭവപ്പെടാം. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം കരൾ വലുതാകുകയോ വീക്കം സംഭവിക്കുകയോ ചെയ്യുന്നതായി അനുഭവപ്പെടാം. ചെറിയ അസ്വസ്ഥതയുണ്ടെങ്കിൽ പോലും അത് അവഗണിക്കരുത്.
58
ശരീരഭാരം കുറയുക
ശരീരഭാരം അപ്രതീക്ഷിതമായി കുറയുന്നതാണ് മറ്റൊരു ലക്ഷണം. ഫാറ്റി ലിവർ രോഗം പുരോഗമിക്കുമ്പോൾ ഇത് ദഹനത്തെയും ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്ന രീതിയെയും തടസ്സപ്പെടുത്തും. ഇത് പെട്ടെന്ന് ഭാരം കുറയുന്നതിന് ഇടയാക്കും.
68
ഓക്കാനം
വ്യക്തമായ കാരണമില്ലാതെ ദിവസങ്ങളോ ആഴ്ചകളോ ഓക്കാനം അനുഭവപ്പെടുന്നതാണ് ഫാറ്റി ലിവറിന്റെ മറ്റൊരു ലക്ഷണം. ഇത് ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.
78
മലത്തിന്റെ നിറ വ്യത്യാസം
മലത്തിന്റെ നിറ വ്യത്യാസമാണ് മറ്റൊരു ലക്ഷണം. കരൾ പിത്തരസം ഉത്പാദിപ്പിക്കുന്നു. മലത്തിന് തവിട്ട് നിറം നൽകുന്ന പിത്തരസം ഉത്പാദിപ്പിക്കാനുള്ള കരളിന്റെ കഴിവ് തകരാറിലായതിനാലാണ് ഇത് സംഭവിക്കുന്നത്.
88
വയറിലും കാലുകളിലും വീക്കം
വയറിലും കാലുകളിലും വീക്കം ഉണ്ടാകുന്നതാണ് മറ്റൊരു ലക്ഷണം. വീക്കം എന്നത് കരൾ കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ് എന്നതിന്റെ സൂചനയുമാണ്.