കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

Published : Aug 27, 2026, 04:04 PM IST

കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. കരൾ എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താനും കൊഴുപ്പ് അടിയുന്നത് തടയാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന ഘടകങ്ങൾ പല ഭക്ഷണങ്ങളിലും അടങ്ങിയിട്ടുണ്ട്.

PREV
18
കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. കരൾ എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താനും കൊഴുപ്പ് അടിയുന്നത് തടയാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന ഘടകങ്ങൾ പല ഭക്ഷണങ്ങളിലും അടങ്ങിയിട്ടുണ്ട്. കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

28
ബ്ലൂബെറികളിലും ക്രാൻബെറികളിലും ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്.

ബ്ലൂബെറികളിലും ക്രാൻബെറികളിലും ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്. ബെറികൾക്ക് അവയുടെ സവിശേഷമായ നിറം നൽകുന്നതും ആരോഗ്യപരമായ പല ഗുണങ്ങളുമായി ബന്ധപ്പെട്ടതുമായ ഒരുതരം ആന്റിഓക്‌സിഡന്റുകളാണിവ. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉള്ളവരിൽ, ആറുമാസക്കാലം ക്രാൻബെറി സപ്ലിമെന്റ് കഴിക്കുന്നത് ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് അഥവാ ഫാറ്റി ലിവർ അവസ്ഥയിൽ പുരോഗതിയുണ്ടാക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി.

38
ഫാറ്റി ലിവർ ഉള്ളവർക്ക് ആരോഗ്യകരമായ ഒരു ഭക്ഷണമാണ് നട്‌സ്

നട്‌സ് കൂടുതലായി അടങ്ങിയ ഭക്ഷണക്രമം NAFLD (നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്) സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫാറ്റി ലിവർ ഉള്ളവർക്ക് ആരോഗ്യകരമായ ഒരു ഭക്ഷണമാണ് നട്‌സ് (nuts). വീക്കം കുറയ്ക്കാനും ഇൻസുലിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന നല്ല കൊഴുപ്പുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഉപ്പ് ചേർക്കാത്ത നട്‌സ് ദിവസവും ഒരു ചെറിയ പിടി വീതം കഴിക്കുക.

48
കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.

കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളാണിവ. NAFLD (നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്) അല്ലെങ്കിൽ നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് ഉള്ളവരിൽ കരൾ കൊഴുപ്പും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാൻ ഒമേഗ-3 ഫാറ്റി ആസിഡുകൾ സഹായിക്കുന്നതായി കണ്ടെത്തി.

58
ഒലിവ് ഓയിൽ ഫാറ്റി ലിവർ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഹൃദയത്തിനും ഉപാപചയ ആരോഗ്യത്തിനും ഗുണകരമായ ഫലങ്ങൾ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതിനാൽ ഒലിവ് ഓയിൽ ആരോഗ്യകരമായ ഭക്ഷണമാണ്. ഒലിവ് ഓയിൽ ധാരാളമായി അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നത് പ്രായമായവരിൽ ഫാറ്റി ലിവർ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

68
ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത കുറയ്ക്കാൻ തക്കാളി സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

കരളിനെ സംരക്ഷിക്കാനും ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കരളിനെ സഹായിക്കാനും ഉതകുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ മറ്റൊരു ഭക്ഷണമാണ് തക്കാളി‌. സിറോസിസ്, കരളിന് ക്ഷതമേൽക്കൽ (scarring), അല്ലെങ്കിൽ കരൾ ക്യാൻസർ എന്നിവയിലേക്ക് വരെ നയിച്ചേക്കാവുന്ന ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത കുറയ്ക്കാൻ തക്കാളി സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

78
ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളാൽ സമ്പന്നമായ മറ്റൊരു ഭക്ഷണവിഭാഗമാണ് ഇലക്കറികൾ.

ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളാൽ സമ്പന്നമായ മറ്റൊരു ഭക്ഷണവിഭാഗമാണ് ഇലക്കറികൾ. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും (detox) കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു സംയുക്തമാണ് ക്ലോറോഫിൽ.

88
ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് കരളിനു ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

കൊളസ്‌ട്രോൾ കുറയ്ക്കുന്നത് മുതൽ ചില രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നത് വരെ, ആരോഗ്യപരമായ ഒട്ടേറെ ഗുണങ്ങൾ ഫ്ലാക്‌സീഡിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് കരളിനു ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories