ശ്വാസകോശം തകരാറിലാണോ? ഈ 10 ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Published : Sep 25, 2026, 10:30 AM IST

ശ്വസന ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും മെച്ചപ്പെട്ട പരിചരണത്തിനും പ്രതിരോധത്തിനും വേണ്ടി എല്ലാ വർഷവും സെപ്റ്റംബർ 25 ന് ലോക ശ്വാസകോശ ദിനം ആഗോളതലത്തിൽ ആചരിക്കുന്നു.

PREV
111
ശ്വാസകോശം തകരാറിലാണോ? ഈ 10 ലക്ഷണങ്ങൾ അവ​ഗണിക്കരുത്

ശ്വസന ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും മെച്ചപ്പെട്ട പരിചരണത്തിനും പ്രതിരോധത്തിനും വേണ്ടി എല്ലാ വർഷവും സെപ്റ്റംബർ 25 ന് ലോക ശ്വാസകോശ ദിനം ആഗോളതലത്തിൽ ആചരിക്കുന്നു. "ജീവിതകാലം മുഴുവൻ ശ്വാസകോശ ആരോഗ്യം" എന്നതാണ് 2026-ലെ ലോക ശ്വാസകോശ ദിനത്തിന്റെ പ്രമേയം.

211
ശ്വാസകോശ രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നതും എത്രയും വേഗം ഡോക്ടറെ കാണുന്നതും വളരെ പ്രധാനമാണ്

ശ്വാസകോശ രോഗങ്ങളും ശ്വാസകോശ ക്യാൻസറും തുടക്കത്തിൽ ശ്രദ്ധയിൽപ്പെടാത്തത്ര ചെറിയ ലക്ഷണങ്ങളോടെയാകാം ആരംഭിക്കുന്നത്. ഇവ പ്രായമാകുന്നതിന്റെയോ ശാരീരികക്ഷമത കുറയുന്നതിന്റെയോ ഭാഗമാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ശ്വാസകോശ രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയുന്നതും എത്രയും വേഗം ഡോക്ടറെ കാണുന്നതും വളരെ പ്രധാനമാണ്. രോഗം ഗുരുതരമായതോ ജീവന് ഭീഷണിയാകുന്നതോ ആയ അവസ്ഥയിലേക്ക് നീങ്ങുന്നതിന് മുൻപ് തന്നെ ചികിത്സയും ആവശ്യമായ സഹായവും തേടുന്നത് ഗുണകരമാകും. ശ്വാസകോശ രോഗത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

311
ശ്വാസംമുട്ടൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ഒരു സാധാരണ ലക്ഷണമാണ്

ശ്വാസംമുട്ടൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ഒരു സാധാരണ ലക്ഷണമാണ്. കാര്യമായ ശാരീരിക അധ്വാനമൊന്നുമില്ലാത്തപ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടുകയോ, പതിവിലും കൂടുതൽ ശ്വാസംമുട്ടൽ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് പ്രധാനമാണ്. എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടെന്നതിന്റെ സൂചനയായിരിക്കാം ഇത്.

411
മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ ശ്വാസകോശ രോഗങ്ങളുടെ ലക്ഷണമാണ്

നമ്മളിൽ പലർക്കും ഇടയ്ക്കിടെ ചുമ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിലപ്പോൾ ഇത് ആഴ്ചകളോളം നീണ്ടുനിൽക്കുകയും അസ്വസ്ഥതയുണ്ടാക്കുകയും ഉറക്കം തടസ്സപ്പെടുത്തുകയും കടുത്ത ക്ഷീണം ഉണ്ടാക്കുകയും ചെയ്തേക്കാം. എന്നാൽ, മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ ശ്വാസകോശ രോഗങ്ങളുടെയും ശ്വാസകോശ ക്യാൻസറിന്റെയും സാധാരണ ലക്ഷണമാണ്.

511
ചുമയ്ക്കുമ്പോൾ രക്തം പുറത്ത് വരുന്നത് അവഗണിക്കരുത്.

ചുമയ്ക്കുമ്പോൾ രക്തം പുറത്ത് വരുന്നത് വളരെ അപകടകരമായ അവസ്ഥയിലാണ് ശ്വാസകോശം എന്നതിന്‍റെ ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങളെ നിസ്സാരമായി അവഗണിക്കരുത്.

611
ശ്വാസകോശ രോഗങ്ങളുടെ ഒരു സാധാരണ ലക്ഷണമാണ് അമിതമായ ക്ഷീണം

ശ്വാസകോശ രോഗങ്ങളുടെ ഒരു സാധാരണ ലക്ഷണമാണ് അമിതമായ ക്ഷീണം. ഇത് വെറുമൊരു ക്ഷീണമല്ല. ഉറങ്ങിയാൽ പോലും മാറാത്ത, നിരന്തരമായതോ അതിശക്തമായതോ ആയ ക്ഷീണമാണിത്. വ്യക്തമായി ചിന്തിക്കാനും കാര്യങ്ങൾ ഓർമ്മിച്ചുവെക്കാനും ഇത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.

711
ശ്വാസമെടുക്കുമ്പോൾ ഉണ്ടാകുന്ന ഉയർന്ന ശബ്ദത്തിലുള്ള ഒരു ചൂളംവിളി പോലെയുള്ള ശബ്ദമാണ് 'വീസിംഗ്' (wheezing

ശ്വാസമെടുക്കുമ്പോൾ ഉണ്ടാകുന്ന ഉയർന്ന ശബ്ദത്തിലുള്ള ഒരു ചൂളംവിളി പോലെയുള്ള ശബ്ദമാണ് 'വീസിംഗ്' (wheezing). സാധാരണയായി ശ്വാസം പുറത്തേക്ക് വിടുമ്പോഴാണ് ഈ ശബ്ദം കേൾക്കാറുള്ളത്. ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (COPD) എന്നിവയാണ് വീസിംഗിന്റെ പ്രധാന കാരണങ്ങൾ. എന്നാൽ ജലദോഷം അല്ലെങ്കിൽ ശ്വാസകോശത്തിലുണ്ടാകുന്ന മറ്റ് അണുബാധകൾ മൂലവും ഇത് സംഭവിക്കാം.

811
ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയാണ് 'ചെസ്റ്റ് ഇൻഫെക്ഷൻ' (നെഞ്ചിലെ അണുബാധ) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധയാണ് 'ചെസ്റ്റ് ഇൻഫെക്ഷൻ' (നെഞ്ചിലെ അണുബാധ) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ശ്വാസകോശത്തിനുള്ളിലെ ചെറിയ വായു അറകളെയാണ് (air sacs) അണുബാധ ബാധിക്കുന്നതെങ്കിൽ അതിനെ 'ന്യൂമോണിയ' എന്ന് വിളിക്കുന്നു. ശ്വാസനാളങ്ങളെയാണ് (airways) ബാധിക്കുന്നതെങ്കിൽ അതിനെ 'ബ്രോങ്കൈറ്റിസ്' എന്നും വിളിക്കുന്നു. നെഞ്ചിൽ അണുബാധയുണ്ടാകുമ്പോൾ ശ്വാസനാളങ്ങളിൽ വീക്കം സംഭവിക്കുകയും, അവയിൽ കൂടുതൽ കഫമോ പഴുപ്പോ ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് ശ്വാസനാളങ്ങളെ അടയുന്നതിനും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതിനും കാരണമായേക്കാം.

911
നിരന്തരമായ നെഞ്ചു വേദന ഉള്‍പ്പെടെ പലതരം സങ്കീര്‍ണതകളിലേക്ക് നയിക്കാം

ശ്വാസകോശം അപകടത്തിലാകുന്നതോടെ പല സുപ്രധാന അവയവങ്ങള്‍ക്കും ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. ഇത് നിരന്തരമായ നെഞ്ചു വേദന ഉള്‍പ്പെടെ പലതരം സങ്കീര്‍ണതകളിലേക്ക് നയിക്കാം. നെഞ്ചുവേദനയെ എപ്പോഴും ഗൗരവമായി കാണണം. പ്രത്യേകിച്ച് വേദന ഒരു മാസത്തിലധികം നീണ്ടുനിൽക്കുകയോ, ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ വേദന കൂടുകയോ ചെയ്യുകയാണെങ്കിൽ അത് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

1011
ചുമയ്ക്കുമ്പോൾ നെഞ്ചിന് അസ്വസ്ഥത, നെഞ്ചില്‍ കഫം കെട്ടിക്കിടക്കല്‍ എന്നിവയെല്ലാം ശ്വാസകോശ പ്രശ്നത്തിന്‍റെ സൂചനയാണ്

ചുമയ്ക്കുമ്പോൾ നെഞ്ചിന് അസ്വസ്ഥത, നെഞ്ചില്‍ കഫം കെട്ടിക്കിടക്കല്‍ എന്നിവയെല്ലാം ശ്വാസകോശ പ്രശ്നത്തിന്‍റെ സൂചനയാണ്. ഇത് ഒരാഴ്ചയില്‍ കൂടുതല്‍ തുടര്‍ന്നാല്‍ ഉടനടി ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ചികിത്സ തേടാന്‍ വൈകിയാല്‍ ശ്വാസകോശം കൂടുതല്‍ ദുര്‍ബലമായി ആരോഗ്യനില വഷളാകാന്‍ സാധ്യതയുണ്ട്.

1111
അപ്രതീക്ഷിതമായി ശരീരഭാരം കുറയുകയാണെങ്കിൽ അത് അവഗണിക്കാതിരിക്കുന്നതാണ് നല്ലത്

പ്രത്യേകിച്ച് ശ്രമമൊന്നും കൂടാതെ അപ്രതീക്ഷിതമായി ശരീരഭാരം കുറയുകയാണെങ്കിൽ, അത് അവഗണിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് ഗുരുതരമായ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം. പെട്ടെന്നോ വ്യക്തമായ കാരണമില്ലാതെയോ ശരീരഭാരം കുറയുന്നതിനെക്കുറിച്ച് ഡോക്ടറോട് സംസാരിക്കേണ്ടത് പ്രധാനമാണ്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories