World Tuberculosis Day 2026 : നിങ്ങൾ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ

Published : Mar 22, 2026, 10:13 AM IST

മാർച്ച് 24 ന് ലോക ക്ഷയരോഗ ദിനം ആചരിക്കുന്നു. ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ ബാക്ടീരിയൽ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക ക്ഷയരോഗ ദിനം ആചരിക്കുന്നത്. 

PREV
110
നിങ്ങൾ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ

മാർച്ച് 24 ന് ലോക ക്ഷയരോഗ ദിനം ആചരിക്കുന്നു. ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ ബാക്ടീരിയൽ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ലോക ക്ഷയരോഗ ദിനം ആചരിക്കുന്നത്. ആഗോളതലത്തിൽ ക്ഷയരോഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്കൊപ്പം ആരോഗ്യപരമായ പ്രത്യാഘാതങ്ങളും ദിനം ഉയർത്തിക്കാട്ടുന്നു. ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുകയാണ്.

210
ചില ലക്ഷണങ്ങൾ മുഖേന ക്ഷയരോഗം കണ്ടുപിടിക്കാൻ കഴിയും.

അതെ! നമുക്ക് ക്ഷയരോഗം അവസാനിപ്പിക്കാൻ കഴിയും: രാജ്യങ്ങളുടെ നേതൃത്വത്തിൽ, ജനങ്ങളുടെ പിന്തുണയോടെ... എന്നതാണ് 2026 ലെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം. ചില ലക്ഷണങ്ങൾ മുഖേന ക്ഷയരോഗം കണ്ടുപിടിക്കാൻ കഴിയും. എന്നിരുന്നാലും സാധാരണയായി ഒളിഞ്ഞിരിക്കുന്ന ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാകുന്നില്ല.

310
ചില ലക്ഷണങ്ങൾ മുഖേന ക്ഷയരോഗം കണ്ടുപിടിക്കാൻ കഴിയും.

അതെ! നമുക്ക് ക്ഷയരോഗം അവസാനിപ്പിക്കാൻ കഴിയും: രാജ്യങ്ങളുടെ നേതൃത്വത്തിൽ, ജനങ്ങളുടെ പിന്തുണയോടെ... എന്നതാണ് 2026 ലെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം. ചില ലക്ഷണങ്ങൾ മുഖേന ക്ഷയരോഗം കണ്ടുപിടിക്കാൻ കഴിയും. എന്നിരുന്നാലും സാധാരണയായി ഒളിഞ്ഞിരിക്കുന്ന ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാകുന്നില്ല.

410
ഈ അണുബാധ പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്.

മനുഷ്യ ശരീരത്തിൽ ക്ഷയരോഗം ഉണ്ടാക്കുന്ന ബാക്ടീരിയയാണ് മൈകോബാക്ടീരിയം ട്യൂബർക്കുലോസിസ്. ലോകമെമ്പാടും കാണപ്പെടുന്ന ഒരു പകർച്ചവ്യാധിയാണ് ടിബി. പ്രധാനമായും ഇന്ത്യയിലാണ്, എന്നാൽ പല രാജ്യങ്ങളിലും ഇത് കാണപ്പെടുന്നു. ഈ അണുബാധ പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്.

510
ചുമ, തുമ്മൽ എന്നിവയിലൂടെ വായുവിലേക്ക് പുറന്തള്ളുന്ന ചെറിയ തുള്ളികളിലൂടെയാണ് രോ​ഗം പകരുന്നു

ചുമ, തുമ്മൽ എന്നിവയിലൂടെ വായുവിലേക്ക് പുറന്തള്ളുന്ന ചെറിയ തുള്ളികളിലൂടെയാണ് ക്ഷയരോഗ ബാക്ടീരിയകൾ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ഈ ബാക്ടീരിയ ബാധിച്ച എല്ലാ ആളുകൾക്കും അസുഖം വരില്ല. അവരിൽ ചിലർ രോഗലക്ഷണങ്ങളില്ലാത്തവരായിരിക്കും.

610
ബാക്ടീരിയ സാധാരണയായി ശ്വാസകോശത്തിലാണ് (പൾമണറി ടിബി) വളരുന്നത്

ശരീരത്തിൽ രോഗാണുക്കൾ വികസിക്കുന്ന സ്ഥലത്തെ ആശ്രയിച്ച് ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെടുന്നു. ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയ സാധാരണയായി ശ്വാസകോശത്തിലാണ് (പൾമണറി ടിബി) വളരുന്നത്.

710
2 മുതൽ 3 ആഴ്ച വരെ ചുമ മാറുന്നില്ലെങ്കിൽ ‍ഡോക്ടറെ കാണുക

സാധാരണയായി ചുമയാണ് ടിബിയിൽ പ്രധാന ലക്ഷണം. 2 മുതൽ 3 ആഴ്ച വരെ ചുമ മാറുന്നില്ലെങ്കിൽ ‍ഡോക്ടറെ കാണുക. കഫവും കഫത്തിൽ രക്തം കാണുക എന്നിവ കണ്ടാ‌ലും നിസാരമായി കാണരുതെന്ന് മണിപ്പാൽ ഹോസ്പിറ്റൽസ് വിജയവാഡയിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റായ ഡോ. മനോജ് കുമാർ പറയുന്നു.

810
വിട്ടുമാറാത്ത ക്ഷീണം ക്ഷയരോഗത്തിന്റെ മാത്രമല്ല മറ്റ് പല രോ​ഗങ്ങളുടെയും ലക്ഷണം കൂടിയാണ്

പലരും അവഗണിക്കുന്ന മറ്റൊരു ലക്ഷണമാണ് ക്ഷീണം. വിട്ടുമാറാത്ത ക്ഷീണം ക്ഷയരോഗത്തിന്റെ മാത്രമല്ല മറ്റ് പല രോ​ഗങ്ങളുടെയും ലക്ഷണം കൂടിയാണ്. വിറയൽ, പനി, വിശപ്പില്ലായ്മ, ഭാരക്കുറവ് എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. 

910
ക്ഷയരോ​ഗം വയറുവേദന, സന്ധി വേദന, അപസ്മാരം എന്നിവയ്ക്കും കാരണമാകും

ക്ഷയരോ​ഗം വയറുവേദന, സന്ധി വേദന, അപസ്മാരം, നിരന്തരമായ തലവേദന എന്നിവയ്ക്കും കാരണമാകും. തുടക്കത്തിലേ കണ്ടെത്തിയാൽ ക്ഷയരോഗം ചികിത്സിക്കാം. നേരത്തെ രോഗനിർണയം നടത്തുന്നത് ടിബി ബാധിച്ച ആളുകൾക്ക് ടിബിയിൽ നിന്നുള്ള സങ്കീർണതകൾ തടയാൻ സഹായകമാണ്.

1010
പ്രതിരോധശേഷി കുറഞ്ഞവർ , പ്രമേഹരോഗികൾ, പുകവലിക്കുന്നവർ എന്നിവരിൽ രോഗബാധ സാധ്യത കൂടുതൽ

പ്രതിരോധശേഷി കുറഞ്ഞവർ , പ്രമേഹരോഗികൾ, പോഷകാഹാരക്കുറവുള്ളവർ, പുകവലിക്കുന്നവർ എന്നിവരിൽ രോഗബാധയ്ക്ക് സാധ്യത കൂടുതലാണ്. കഫം പരിശോധന, നെഞ്ച് എക്സ്-റേ , മാൻ്റക്സ് പരിശോധന എന്നിവയിലൂടെ രോ​ഗം നേരത്തെ കണ്ടെത്താം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories