കൊവിഡ് 19 ; കര്‍ശനപരിശോധനയ്ക്കിടെ 'ഭയമല്ല മുന്‍കരുതല്‍ മതി'യെന്ന് പറഞ്ഞ് കുടുംബവുമായി എംപി പാര്‍ലമെന്‍റില്‍

First Published Mar 18, 2020, 1:58 PM IST

കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിലും സുപ്രീംകോടതിയിലും കൊവിഡ് 19 പരിശോധന കര്‍ശനമാക്കിയിരുന്നു. ഓരോ എംപിയ്ക്കും രണ്ട് വീതം സന്ദര്‍ശകരെ മാത്രമാണ് അനുവദിച്ചിരുന്നത്.  മറ്റ് പാര്‍ലമെന്‍റ് സന്ദര്‍ശകരെയും ഒഴിവാക്കിയിരുന്നു. എന്നാല്‍ കൊവിഡ് 19 കൂടുതല്‍ പേരിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയതോടെ പാര്‍ലമെന്‍റില്‍ സന്ദര്‍ശകരെ വിലക്കി. നേരത്തെ പാര്‍ലമെന്‍റ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരുന്നു തെര്‍മല്‍ സ്ക്രീനിങ്ങ്. എന്നാല്‍ ഇന്ന് മുതല്‍ എം പിമാരടക്കം എല്ലാവര്‍ക്കും തെര്‍മല്‍ സ്ക്രീനിങ്ങ് ഏര്‍പ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ സി പകര്‍ത്തിയ പാര്‍ലമെന്‍റിലെ കൊവിഡ് 19 സുരക്ഷാ ചിത്രങ്ങള്‍ കാണാം

മധ്യപ്രദേശിലെ ബാല്‍ഘട്ടില്‍ നിന്നുള്ള ബിജെപി എംപി ദാല്‍ സിങ് ബിസെന്‍ കൊവിഡ് 19 എതിരെ ഭയമല്ല കരുതലാണ് വേണ്ടെതെന്ന് പറഞ്ഞു.
undefined
ജനങ്ങളിലെ ഭയം അകറ്റാനാണ് താന്‍ കുടുംബത്തെയും പാര്‍ലമെന്‍റിലേക്ക് കൊണ്ട് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
undefined
കര്‍ശന പരിശോധനയെ തുടര്‍ന്ന് ആളൊഴിഞ്ഞ പാര്‍ലമെന്‍റ് പരിസരം.
undefined
സാമീഹിക അകലം പാലിച്ചാല്‍ കൊവിഡ് 19 ന്‍റെ സാമൂഹിക വ്യാപനം തടയാന്‍ കഴിയുമെന്നും ആളുകളെ ഭയാശങ്കയില്‍ നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.
undefined
ഇതിനിടെ പാര്‍ലമെന്‍റിലെത്തുന്ന എല്ലാവരിലും സുരക്ഷാ പരിശോധന കര്‍ശനമാക്കി.
undefined
ഇന്നലെവരെ ഒരു ദിവസം എംപിമാര്‍ക്ക് രണ്ട് വീതം സന്ദര്‍ശകരെ അനുവദിച്ചിരുന്നു.
undefined
എന്നാല്‍ ഇന്ന് മുതല്‍ പാര്‍ലമെന്‍റിലെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും വിലക്കേര്‍പ്പെടുത്തി.
undefined
പാര്‍ലമെന്‍റ് ഉദ്യോഗസ്ഥരെയും എംപിമാരെയും മാത്രമാണ് പാര്‍ലമെന്‍റിലേക്ക് കടത്തിവിടുന്നത്.
undefined
മാത്രമല്ല, സന്ദര്‍ശകരെയും പാര്‍ലമെന്‍റ് ജീവനക്കാരെയും മാത്രമായിരുന്നു ഇന്നലെ വരെ തെര്‍മ്മല്‍ സ്ക്രീനിങ്ങിന് വിദേശമാക്കിയത്.
undefined
എന്നാല്‍ ഇന്ന് മുതല്‍ പാര്‍ലമെന്‍റിലെത്തുന്ന എം പിമാരടക്കമുള്ള എല്ലാവര്‍ക്കും തെര്‍മ്മല്‍ സ്ക്രീനിങ്ങ് കര്‍ശനമാക്കി.
undefined
കൊവിഡ് 19 ന്‍റെ പേരില്‍ പാര്‍ലമെന്‍റ് അടച്ചിടില്ലെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
undefined
പാര്‍ലമെന്‍റ് അടച്ചിട്ടാല്‍ അത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
undefined
click me!