ദില്ലി ചലോ; കര്‍ഷക സമരം തകര്‍ക്കാന്‍ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് കേന്ദ്രസര്‍ക്കാര്‍

Published : Dec 08, 2020, 05:02 PM ISTUpdated : Dec 08, 2020, 05:05 PM IST

കേന്ദ്രസര്‍ക്കാറിന്‍റെ വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പതിമൂന്ന് ദിവസമായി ദില്ലി അതിര്‍ത്തിയില്‍ നടക്കുന്ന കാര്‍ഷിക പ്രക്ഷോഭത്തെ, സമരത്തിന് പിന്തുണ നല്‍കുന്ന നേതാക്കളെ അറസ്റ്റ് ചെയ്ത് നേരിടുകയാണ് ദില്ലി പൊലീസ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന ഗുരുതര ആരോപണത്തോടെയായിരുന്നു ഇന്ന് ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരം ഉണര്‍ന്നത്. കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പുറകെ കൂടുതല്‍ നേതാക്കളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തെന്ന വാര്‍ത്തയും പുറത്ത് വന്നു. സമരത്തിൽ മുന്നിലുണ്ടായിരുന്ന സിപിഎം നേതാവ് കെ കെ രാഗേഷ് എംപി, കിസാൻ സഭ അഖിലേന്ത്യാ നേതാവ് പി കൃഷ്ണപ്രസാദ്, മറിയം ധാവളെ എന്നിവരെ ബിലാസ് പൂരിൽ നിന്നും അറസ്റ്റ് ചെയ്തു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം അരുൺ മേത്തയെ ഗുജറാത്തിൽ വച്ച് അറസ്റ്റ് ചെയ്തു. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം പിബി അംഗം സുഭാഷിണി അലിയുടെ യുപി കാൺപൂരിലെ വസതിക്ക് മുന്നിൽ വൻ പൊലീസ് സന്നാഹമാണുള്ളത്. വീട്ടു തടങ്കലിലാണുള്ളതെന്ന് സുഭാഷിണി അലി പ്രതികരിച്ചു. തമിഴ്നാട്ടിലെ കർഷക നേതാവ് അയ്യാകണ്ണിന്‍റെ വീടിന് ചുറ്റും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മൂന്ന് ദിവസമായി വീട്ടുതടങ്കലിലാണെന്ന് അയ്യാകണ്ണ് വ്യക്തമാക്കി. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച നൂറിലധികം കർഷകരെ തിരുച്ചിറപ്പള്ളിയിലും മധുരയിലും പൊലീസ് തടഞ്ഞിരിക്കുകയാണ്. നേതാക്കളെ അറസ്റ്റ് ചെയ്ത് സമരത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചനയാണിതെന്ന് സമരക്കാര്‍ ആരോപിച്ചു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വീട്ടിന് മുന്നില്‍ എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷിജോ ജോര്‍ജ്. 

PREV
120
ദില്ലി ചലോ; കര്‍ഷക സമരം തകര്‍ക്കാന്‍ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് കേന്ദ്രസര്‍ക്കാര്‍

ഇന്നലെ കർഷക സമര നേതാക്കളെ കാണാൻ പോയി തിരികെ എത്തിയ കെജ്‍രിവാളിനെയും വീട്ടിലുള്ളവരെയും  പുറത്തേക്ക് പോകാനോ, വീട്ടിലേക്ക് ആരെയെങ്കിലും കടത്തിവിടാനോ ദില്ലി പൊലീസ് അനുവദിക്കുന്നില്ലെന്ന ആദ്യം ആരോപിച്ചത് എഎപിയാണ്. എന്നാൽ ഈ ആരോപണം ദില്ലി പൊലീസ് നിഷേധിച്ചു. 

220

പൊലീസ് പുറത്തുപോകാൻ അനുവദിക്കാത്തതിനാൽ കെജ്‍രിവാളിന്‍റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കി.എന്നാൽ കെജ്‍രിവാളിന്‍റെ വീട്ടിന് പുറത്ത് ആം ആദ്മി പ്രവർത്തകരും മറ്റ് പാർട്ടിയിലെ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ സുരക്ഷ കൂട്ടിയത് മാത്രമാണെന്നാണ് ദില്ലി പൊലീസിന്‍റെ വിശദീകരണം. 

320

കെജ്‍രിവാളിനെ വീട്ടുതടങ്കലിലാക്കി എന്ന ആരോപണം പൂർണമായും തെറ്റെന്നാണ് ദില്ലി എസിപി ആന്‍റോ അൽഫോൺസ് വാർത്താ ഏജൻസിയായ എഎൻഐഎയോട് പറഞ്ഞു. രാജ്യവ്യാപകമായി കർഷക സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ആം ആദ്മി പാർട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

420

പാർട്ടി നേതാക്കളോടും പ്രവർത്തകരോടും ബന്ദിനെ പിന്തുണയ്ക്കാൻ പാർട്ടിയുടെ ദേശീയ കൺവീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍‍രിവാൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

520

തിങ്കളാഴ്ച സിംഘുവിലെത്തി കർഷക സമര നേതാക്കളെ കെജ്‍രിവാൾ കണ്ടിരുന്നു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി ഒരുക്കിയ സൌകര്യങ്ങള്‍ അദ്ദേഹം പരിശോധിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം തിരികെ വീട്ടിലെത്തി. എന്നാല്‍ പിന്നീട് അദ്ദേഹത്തെ പുറത്തുപോകാൻ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസ് അനുവദിച്ചില്ല. 

620

മാത്രമല്ല, സമരം തുടങ്ങി രണ്ടാം ദിവസം അറസ്റ്റിലാകുന്ന കര്‍ഷകരെ തടവിലിടാന്‍ ദില്ലിയിലെ സ്റ്റേഡിയങ്ങള്‍ വിട്ടുകൊടുക്കണമെന്ന് ദില്ലി പൊലീസ് ദില്ലി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

720

ഇതിനെതിരെ എഎപിയില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നു. കര്‍ഷകരുടെ ആവശ്യം ന്യായമാണെന്നും അതിനാല്‍ ജയിലുകളാക്കി മാറ്റാന്‍ ദില്ലിയിലെ സ്റ്റേഡിയങ്ങള്‍ വിട്ടുകൊടുക്കില്ലെന്നും കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള ദില്ലി സര്‍ക്കാര്‍ ദില്ലി പൊലിസിനെ അറിയിച്ചു. ഇതോടെ കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്ന് ദില്ലി പൊലീസ് അയയുകയായിരുന്നു. 

820

അറസ്റ്റിലാകുന്ന കര്‍ഷകരെ തടവിലിടാന്‍ സ്ഥലം ലഭിക്കാതിരുന്നതോടെ ദില്ലി പൊലീസ് ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകരെ പ്രതിരോധിക്കുന്നത് നിര്‍ത്തിവച്ചു. ഇതേ തുടര്‍ന്ന് കര്‍ഷകരില്‍ കുറച്ച് പേര്‍ ദില്ലിയിലേക്ക് കടന്നു. എന്നാല്‍ ഭൂരിഭാഗം കര്‍ഷകരും ദില്ലി അതിര്‍ത്തിയില്‍ തന്നെ സമരം തുടരുകയായിരുന്നു. 

920
1020

കേന്ദ്രസർക്കാരിന്‍റെ കർഷക നിയമത്തിനെതിരായ കർഷക സംഘടകളുടെ ഭാരത് ബന്ദ് ഇന്ന് നടക്കുകയായിരുന്നു അതിനിടെയാണ് സമരമുഖത്ത് കര്‍ഷകരോടൊപ്പമുണ്ടായിരുന്ന ഇടത് നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്.  

1120

കര്‍ഷക സമരത്തിന്‍റെ പേരില്‍ ഉത്തർപ്രദേശിൽ കോൺഗ്രസ് പ്രവർത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നുവെന്ന് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. പൊലീസും കേന്ദ്രസർക്കാരും കർഷക സമരത്തിനെതിരെ നിലപാട് കടുപ്പിക്കുകയാണ്. 

1220
1320

സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളെയും സമര മുഖത്ത് നിൽക്കുന്ന നേതാക്കളെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാണ്. കേന്ദ്ര സർക്കാരിന്‍റെ ജനാധിപത്യവിരുദ്ധ നടപടിയുടെ ഭാഗമാണ് അറസ്റ്റെന്ന് ബിനോയ് വിശ്വം എംപി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

1420

സമരത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നത്. അത് നടക്കില്ല. രാജ്യത്തിന്‍റെ അന്നദാതാക്കളാണ് കർഷകരെന്നും അവരുടെ രോഷത്തെ മനസിലാക്കി കേന്ദ്രം അനുകൂല നടപടിയെടുക്കുകയാണ് വേണ്ടതെന്നും സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

1520
1620

കർഷകസമരത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ള എല്ലാ നേതാക്കളുടെയും വീടുകൾക്കും ഓഫീസുകൾക്കും ചുറ്റും പൊലീസിന്‍റെ അപ്രഖ്യാപിത ഉപരോധം നിലനിൽക്കുകയാണ്.

1720

അതിനിടെ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഓട്ടോ, ടാക്സി ഡ്രൈവർമാർ സർവ്വീസ് നിർത്തിവെച്ചു. ബന്ദിന് ഐക്യദാർഡ്യം അറിയിച്ച് ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ കർഷകർ ദില്ലിയുടെ അതിർത്തികളിലേക്കെത്തിയിട്ടുണ്ട്.

1820
1920

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുത്തു. കർഷക സമരത്തിൽ പങ്കെടുക്കാനായി യുപിയിലെ വീട്ടിൽനിന്നും പുറപ്പെടവേയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 

2020

കർഷക വിരുദ്ധ നിയമം പിൻവലിക്കണമെന്നും സമരം പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ മാത്രം പ്രതിഷേധമല്ലെന്നും രാജ്യത്തിന്‍റെ പ്രക്ഷോഭമാണെന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചന്ദ്രശേഖർ ആസാദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമരത്തിൽ പങ്കെടുക്കാനിറങ്ങവേയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

click me!

Recommended Stories