ദില്ലി ചലോ; സമരഭൂമിയില്‍ നിന്ന് ഒരു കരുതലിന്‍റെ കാവല്‍

First Published Dec 8, 2020, 11:55 AM IST

കേന്ദ്രസര്‍ക്കാറിന്‍റെ മൂന്ന് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ നടക്കുന്ന 'ദില്ലി ചലോ' കാര്‍ഷിക സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് ഇന്ത്യയില്‍ ദേശീയ ബന്ദ് നടക്കുകയാണ്. തദ്ദേശീയ തെരഞ്ഞെടുപ്പ് പ്രമാണിച്ച് കേരളത്തെ ഭാരത് ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  കേന്ദ്രസര്‍ക്കാരുമായി കര്‍ഷക സംഘടനകള്‍ നടത്തിയ മൂന്ന് ചര്‍ച്ചകളും ഇതിനിടെ പരാജയപ്പെട്ടിരുന്നു. നിയമം പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍, ബില്ലില്‍ എട്ട് ഭേദഗതികളാവാമെന്ന് സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചിരുന്നു. ഭേദഗതികളല്ല നിയമം തന്നെ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകരും ഉറച്ച് നില്‍ക്കുന്നു. ഇതിനിടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയിലേക്ക് എത്തിച്ചേരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ സാഹോദര്യത്തിന്‍റെ മറ്റൊരു ദൃശ്യം സമരഭൂമിയില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ചിത്രങ്ങളും വിവരണവും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനീഷ് രവീന്ദ്രന്‍. 

അടുത്ത കാലത്തായി ഇന്ത്യ കണ്ട കര്‍ഷകരുടെ മുംബൈ ലോംഗ് മാര്‍ച്ചിലും കൊവിഡ് രോഗാണുബാധയേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൌണിനിടെ ഇന്ത്യയിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ കാല്‍നടയായി തങ്ങളുടെ ഗ്രാമങ്ങളിലേക്ക് നടന്നപ്പോഴും ഈ കരുതല്‍ ഇന്ത്യ കണ്ടതാണ്.
undefined
ഇന്ന് സിംഘു അടക്കമുള്ള ദില്ലിയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ സമരഭൂമിയില്‍ ഇതൊരു സ്ഥിരം കാഴ്ചയായിരിക്കുന്നു. വര്‍ഗ്ഗീയതയോ അകറ്റി നിര്‍ത്തലോ അല്ല. മറിച്ച് പ്രതിസന്ധികളില്‍ ഒപ്പം നിര്‍ത്തലാണ് ഒരു സമൂഹത്തിന്‍റെ കരുതലെന്ന് വീണ്ടും വീണ്ടും ഇന്ത്യയിലെ സാധാരണക്കാരും കര്‍ഷകരും തെളിയിക്കുകയാണ്.
undefined
ഈ ചിത്രങ്ങള്‍ കര്‍ഷക സമരത്തിനിടെ നമസ്കരിക്കുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് സിഖ് സമൂഹം സംരക്ഷണം നല്‍കുന്ന ചിത്രങ്ങളാണ്. കര്‍ഷക സമരത്തിന്‍റെ തുടക്കത്തില്‍ തന്നെ സമരം ചെയ്യുന്ന കര്‍ഷകരെ സഹായിക്കാനും കര്‍ഷകര്‍ക്ക് 'മീട്ടാ ചാവല്‍' നല്‍കാനുമായി പഞ്ചാബില്‍ നിന്ന് ഇരുപതോളം മുസ്ലീങ്ങളും സമരഭൂമിയിലെത്തിയിരുന്നു. മുസ്ലിം ഫെഡറേഷന്‍ ഓഫ് പഞ്ചാബ് എന്ന എന്‍ജിയോയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍.
undefined
സമരഭൂമിയിലെ ലംഗറുകളോട് ചേര്‍ന്ന് ഇരുപത്തിനാല് മണിക്കൂറും സമരസഖാക്കള്‍ക്ക് മീട്ടാ ചാവല്‍ വിതരണം ചെയ്ത് കൊണ്ട് ഇവരുണ്ടാകും. എന്നാല്‍ ഇവര്‍ തങ്ങളുടെ പ്രാര്‍ത്ഥനാ വേളകളില്‍ റോഡുകളില്‍ നിസ്കാരപാ വിരിച്ച് നിസ്കരിക്കുമ്പോള്‍ അവരുടെ നിസ്ക്കാരത്തിന് ഭംഗം വരാതെ കരുതലോടെ, പ്രര്‍ത്ഥനയോടെ മനുഷ്യ മതിലായി കാവല്‍ നില്‍ക്കുന്നത് സിഖ് സമൂഹത്തിലെ സായുധ വിഭാഗമായ നിഹാംഗുകളും മറ്റ് കര്‍ഷകരുമാണ്.
undefined
കർഷക സമരത്തിനിടെ നമസ്​കരിക്കുന്നവർക്ക്​ ഐക്യദാർഢ്യവുമായി സിഖ്​​ സമൂഹം നിൽക്കുന്ന, മാധ്യമ പ്രവർത്തക റാണ അയ്യൂബ് ഷെയർ ഷെയ്​ത വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഒപ്പം അവര്‍ ഇങ്ങനെ എഴുതി. ''ഇത്​ കണ്ട്​ എ​ന്‍റെ കണ്ണുനിറഞ്ഞു. നമസ്​കരിക്കുന്ന മുസ്​ലിംകൾക്ക് ഐക്യദാർഢ്യവുമായി സിഖ്​ സഹോദരങ്ങൾ നിൽക്കുന്നു. ഇതാണ്​ ഇന്ത്യ''.
undefined
നേരത്തേ പ്രതിഷേധിക്കുന്നവർക്ക്​ ഭക്ഷണമൊരുക്കുന്ന മുസ്​ലിംപള്ളികളുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇതിനിടെ ഭരത് ബന്ദിന് പൂര്‍ണ്ണപിന്തുണ നല്‍കി പഞ്ചാബിലെ ഹോട്ടല്‍ അസോസിയേഷന്‍ രംഗത്തെത്തി. ഇന്ന് ബുക്ക് ചെയ്ത എല്ലാ പരിപാടികളും റദ്ദാക്കിയതായി അസോസിയേഷന്‍ അറിയിച്ചു. ഭരത് ബന്ദിന് പിന്തുണ അറിയിച്ച് നേരത്തെ ദല്‍ഹി ചരക്ക് ഗതാഗത അസോസിയേഷനും ഇന്ത്യാ ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനും രംഗത്തെത്തിയിരുന്നു.
undefined
click me!