ദില്ലി ചലോ; ദില്ലിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ ; തടയാന്‍ കേന്ദ്രസര്‍ക്കാര്‍

Published : Dec 07, 2020, 04:10 PM ISTUpdated : Dec 08, 2020, 09:20 AM IST

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരം പന്ത്രണ്ടാം ദിനവും പിന്നിടുകയാണ്. എന്നാല്‍ സമരത്തോട് അനുഭാവപൂര്‍വ്വമായ ഒരു നടപടിയും കേന്ദ്രസര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഇതുവരെയായും ഉണ്ടായിട്ടില്ല. അതിനിടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ദില്ലിയിലേക്ക് നീങ്ങുകയാണ്. ഇവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വച്ച് തടയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ചൊവ്വാഴ്ച (8.12.20) സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭാരത ബന്ദ് പ്രഖ്യാപിച്ചു. കര്‍ഷക സമരഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ദീപു എം നായര്‍

PREV
127
ദില്ലി ചലോ; ദില്ലിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ ; തടയാന്‍ കേന്ദ്രസര്‍ക്കാര്‍

ചൊവ്വാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദില്ലിയുടെ അതിർത്തികളിലേക്ക് കൂടുതൽ കർഷകരെത്തി തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് സമരത്തിൽ പങ്ക് ചേരുന്നത്. 

227

ഇതിനിടെ നാളത്തെ ഭാരത് ബന്ദ് കണക്കിലെടുത്ത് ദില്ലിയുടെ അതിർത്തികളിൽ കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ വിന്യാസം ശക്തമാക്കി. നിയമ ഭേദഗതിയല്ല നിയമം പിൻവലിക്കലാണ് ആവശ്യമെന്ന് ഇന്നലെ സിംഘുവിൽ ചേർന്ന കർഷക സംഘടനകളുടെ യോഗം ആവർത്തിച്ചു.

327

കുട്ടികളും സ്ത്രീകളുമടക്കം കുടുംബസമേതമാണ് പഞ്ചാബില്‍ നിന്നും കര്‍ഷകര്‍ സമരഭൂമിയിലേക്കെത്തുന്നത്. 

427

നാളെ പ്രഖ്യാപിച്ച ഭാരത ബന്ദില്‍ തലസ്ഥാനത്തേക്കുള്ള റെയിൽ - റോഡ് ഗതാഗതം പൂർണമായി തടയുമെന്നും, രാജ്യത്തെ എല്ലാ ഹൈവേ ടോൾഗേറ്റുകളിലും സമരവുമായി ഇരിക്കുമെന്നും കർഷക സംഘടനാ പ്രതിനിധികൾ പ്രഖ്യാപിച്ചു.

527

ഇതിനിടെ പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക ദ്രോഹ ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജന്തർമന്ദിറിൽ പ്രതിഷേധിച്ചു. കര്‍ഷകരോടൊപ്പം പ്രതിപക്ഷ എംഎല്‍എമാരും കൂടുതല്‍ ജനപ്രതിനിധികളും മുന്നോട്ട് വരുന്നത് കേന്ദ്രസര്‍ക്കാറിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്ന് കരുതുന്നു.

627

അന്തര്‍ദേശീയ തലത്തില്‍ കര്‍ഷക സമരത്തിന് പിന്തുണയേറുന്നതിനൊപ്പം ദേശീയ തലത്തിലും സമരത്തിന് പിന്തുണയേറുകയാണ്. സമരം പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരം തുടങ്ങേണ്ടി വരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവർത്തിച്ചു. 

727

കര്‍ഷക സമരത്തിന് പരസ്യപിന്തുണയുമായി സമരവേദിയായ സിംഘുവില്‍ ദില്ലി മുഖ്യമന്ത്രി കെജ്‍രിവാള്‍ എത്തി കര്‍ഷകരുമായി സംസാരിച്ചു. കര്‍ഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിക്കണമെന്ന് കൊജ്രിവാളും ആവശ്യപ്പെട്ടു. 

827

ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള ഔദ്യോഗിക സന്ദര്‍ശനമെന്ന പേരിലാണ് സിംഘുവിലെത്തിയതെങ്കിലും സമരത്തിനുള്ള ആംആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ പിന്തുണ നേരിട്ടറിയിക്കുകയായിരുന്നു കെജ്‍രിവാളിന്‍റെ ഉദ്ദേശം. നാളത്തെ ഭാരത് ബന്ദിന് കെജ്‍രിവാള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. 

927

ദില്ലിയിലെ സ്റ്റേഡിയങ്ങള്‍ തുറന്ന ജയിലുകളാക്കാന്‍ കേന്ദ്രസമ്മര്‍ദ്ദം ശക്തമായിരുന്നുവെന്ന് കെജ്‍ര‍ിവാള്‍ സമരനേതാക്കളോട് പറഞ്ഞു. ആ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരുന്നതിനാലാണ് സമരം ഇത്രത്തോളം വളര്‍ന്നതെന്നും കെജ്‍രിവാള്‍ അവകാശപ്പെട്ടു.

1027

ദില്ലിയിലെ മറ്റ് മന്ത്രിമാരും കെജ്രിവാളിന് ഒപ്പമുണ്ടായിരുന്നു. കർഷകർക്കായി ദില്ലി സർക്കാർ ഒരുക്കിയ സൗകര്യങ്ങൾ മുഖ്യമന്ത്രി കെജ്രിവാള്‍ വിലയിരുത്തി.

1127

കാര്‍ഷിക നിയമങ്ങളെ ചൊല്ലി എന്‍ഡിഎ വിട്ട ശിരോമണി അകാലിദള്‍ അടക്കമുള്ള പാര്‍ട്ടികള്‍ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യമറിയിച്ച് കഴിഞ്ഞു. മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നാളെ അതിര്‍ത്തികളില്‍ സമരക്കാര്‍ക്കൊപ്പം അണിചേരും. 

1227

അവശ്യ സേവനങ്ങള്‍ അനുവദിക്കില്ലെന്ന് ഇന്നലെ വ്യക്തമാക്കിയ സമര സംഘടനകള്‍ നിലപാട് മയപ്പെടുത്തി. നാളെ മൂന്ന് മണി വരെയുള്ള ഭാരത് ബന്ദിനോട് എല്ലാവരും സ്വമേധയാ സഹകരിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. 

1327

എൻസിപി അധ്യക്ഷൻ ശരദ് പവാറും കേന്ദ്രം നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാനിരിക്കുന്ന ശരത് പവാറിനെതിരെ ബിജെപി രംഗത്തെത്തി. 

1427

പവാര്‍ കൃഷി മന്ത്രിയായിരിക്കേ സ്വകാര്യമേഖലക്ക് വന്‍ സാധ്യതയൊരുക്കാനായി എപിഎംസി ആക്ട് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തിലെ ചില ഭാഗങ്ങള്‍ പുറത്ത് വിട്ടാണ് ഇരട്ടതാപ്പ് ചോദ്യം ചെയ്യുന്നത്.

1527

കർഷകസമരത്തിൽ പങ്കെടുക്കാൻ ഇന്ന് ദില്ലിക്ക് പോകാനിരിക്കെ തമിഴ്നാട്ടിലെ കർഷക നേതാവ് അയ്യാകണ്ണിനെ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കി. അയ്യാകണ്ണിനൊപ്പം 140 കർഷകരും ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്കെടുക്കാനായി ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

1627

യാത്രയ്ക്കായി റെയിൽവേ സ്റ്റേഷനിലെത്തിയ ഒരു സംഘം കർഷകരെ പൊലീസ് തിരിച്ചയച്ചു. 2017 ല്‍ ആദ്യ എന്‍ഡിഎയുടെ ഭരണകാലത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമേന്തി ദില്ലിയിൽ പ്രതിഷേധിച്ച കർഷകരാണ് അയ്യാകണ്ണും അനുയായികളും. 

1727

ഇതിനിടെ ഭാരത് ബന്ദിന് സുരക്ഷ ശക്തമാക്കാൻ ദില്ലി പൊലീസിന് കമ്മീഷണർ നിർദ്ദേശം നൽകി. ബന്ദിന്‍റെ സാഹചര്യത്തിൽ നഗരത്തിനുള്ളിൽ റോഡ് ഉപരോധം ഉണ്ടാകാതെയിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശക്തമായ നിര്‍ദ്ദേശമാണ് നല്‍കിയത്. 

1827

ഉപരോധം നടക്കുന്ന അതിർത്തികളിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമരക്കാർ നഗരത്തിനുള്ളിൽ കടക്കാതെയിരിക്കാൻ നടപടികൾ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സിംഘുവിൽ മാത്രം ക്രമസമാധാനത്തിന് പത്ത് ഡി സി പിമാർക്കാണ് ചുമതല. 

1927

രാത്രികാല പരിശോധനകൾ ശക്തമാക്കണമെന്നും നിർദ്ദേശമുണ്ട്. അതിനിടെ ഭാരത് ബന്ദിന് മുന്നോടിയായി സര്‍ക്കാര്‍ നോയിഡയിൽ 144 പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ നഗറിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതെങ്കിലും ഫലത്തിൽ, ദില്ലി അതിർത്തിയിലേക്ക് കൂടുതൽ കർഷകരെത്തുന്നത് തടയാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍റെ തന്ത്രമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

2027

ജനുവരി രണ്ട് വരെ നോയിഡയിലെ നിരോധനാജ്ഞ തുടരും. എന്നാല്‍ ഭാരത് ബന്ദിനോട് സഹകരിക്കില്ലെന്ന് ആർ എസ് എസ് അനുകൂല കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ് വ്യക്തമാക്കി. 

2127
2227
2327

ഇതിനിടടെ ദില്ലിയിലേക്കുള്ള പ്രധാനപാതകളില്‍ കർഷകർ സമരം തുടരുന്നതിനാൽ മറ്റ് പാതകൾ ഉപയോഗിക്കാൻ ദില്ലി ട്രാഫിക് പൊലീസ് നിർദ്ദേശിച്ചു. സിംഘു അതിർത്തിയിലും തിക്രി അതിർത്തിയിലുമാണ് കർഷകർ കഴിഞ്ഞ 11 ദിവസത്തിലേറെയായി സമരം തുടരുന്നത്. 

2427
2527

ഗാസിപൂർ അതിർത്തിയിലും സമരക്കാരുടെ എണ്ണം വർധിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള കർഷകരാണ് ഇവിടേക്ക് എത്തിയത്. നിയമവുമായി ബന്ധപ്പെട്ട് ബുധനാഴ്ച വീണ്ടും സമരക്കാരും സർക്കാരും തമ്മിൽ ചർച്ച നടക്കുമെന്ന് സൂചനകളുണ്ട്. ഇതിനിടെ കര്‍ഷകര്‍ക്ക് പിന്തുണയുമായി ബോളീവുഡ്ഡില്‍ നിന്നും പിന്തുണയേറുകയാണ്.

2627

നടി പ്രിയങ്ക ചോപ്ര കര്‍ഷകരുടെ ആവശ്യം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. കര്‍ഷക സമരത്തെ ശക്തമായി പിന്തുണച്ച ഗായകനും നടനുമായ ദില്‍ജിത് ദൊസാഞ്ജിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് പ്രിയങ്കയുടെ പ്രതികരണം. 

2727

വളര്‍ന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ ഈ പ്രശ്നം പരിഹരിക്കുമെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു."നമ്മുടെ കര്‍ഷകര്‍ ഇന്ത്യയുടെ ഭക്ഷ്യസൈന്യമാണ്. അവരുടെ ഭയത്തെ ദൂരീകരിച്ചേ മതിയാകൂ. അവരുടെ പ്രതീക്ഷകള്‍ നിറവേറ്റുകയും വേണം. വളര്‍ന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ രാഷ്ട്രം എന്ന നിലയില്‍ ഈ പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കുമെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട്", എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories