കമ്പളിപ്പുതപ്പില്‍ മൂടിപ്പുതച്ച്, തണുത്ത് വിറച്ച് ദില്ലി

First Published Dec 28, 2019, 10:47 AM IST

കഴിഞ്ഞ ആഴ്ചകളില്‍ ദില്ലിയിലെ തെരുവുകളില്‍ വിദ്യാര്‍ത്ഥികളും കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസും തമ്മില്‍ സംഘര്‍ഷത്തിന്‍റെ ദിനങ്ങളായിരുന്നു. മതേതര രാജ്യത്ത് മതം അടിസ്ഥാനമാക്കി പൗരത്വ പരിശോധനയ്ക്കായി കേന്ദ്രസര്‍ക്കര്‍ നിയമങ്ങള്‍ കൊണ്ടുവരുന്നതിനെതിരെയായിരുന്നു വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങിയത്. ആ സംഘര്‍ഷത്തിന്‍റെ ചൂടിന് അല്പം ശനമമുണ്ടായപ്പോഴേക്കും ദില്ലി അക്ഷരാര്‍ത്ഥത്തില്‍ തണുത്ത് വിറയ്ക്കാന്‍ തുടങ്ങി. ഇന്ന് പകലുകളില്‍ കമ്പിളിപ്പുതപ്പുകള്‍ നടന്നു നീങ്ങുന്ന കാഴ്ചയാണ് ദില്ലിയിലെ തെരുവുകളില്‍ പകല്‍ നിങ്ങള്‍ക്ക് കാണാനാകുക. കാണാം ആ തണുത്ത ദില്ലി കാഴ്ചകള്‍.

വടക്കേ ഇന്ത്യയില്‍ അതിശൈത്യം തുടരുന്നു. ദില്ലിയില്‍ താപനില 2.4 ഡിഗ്രി സെല്‍ഷ്യസായി.
undefined
undefined
വരുന്ന മൂന്ന് ദിവസങ്ങളില്‍ ശീതക്കാറ്റും മൂടല്‍മഞ്ഞും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
undefined
undefined
22 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണ് ദില്ലിയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്.
undefined
undefined
മൂന്ന് ദിവസം മുമ്പ് ഇവിടെ താപനില 4.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
undefined
undefined
സാധാരണ ഉണ്ടാകുന്നതിനേക്കാള്‍ ആറ് ഡിഗ്രി സെല്‍ഷ്യസിന്‍റെ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്.
undefined
undefined
ജനുവരി ആദ്യവാരം ദില്ലിയില്‍ മഴ പെയ്യുമെന്നും ഇതോടെ തണുപ്പ് കുറയുമെന്നുമാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.
undefined
undefined
ദില്ലിയുടെ അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും സ്ഥിതി വ്യത്യസ്തമല്ല.
undefined
undefined
ദില്ലി സര്‍ക്കാര്‍ 223 ഷെല്‍ട്ടര്‍ ഹോമുകള്‍ തുറന്നിട്ടുണ്ട്. ശരാശരി 9000 ത്തോളം പേരാണ് ദിവസവും ഈ ഷെല്‍ട്ടര്‍ ഹോമുകളെ ആശ്രയിക്കുന്നതെന്നാണ് വിവരം.
undefined
undefined
കഴിഞ്ഞ പതിനാല് ദിവസമായി ദില്ലിയില്‍ കൊടുംതണുപ്പാണ് രേഖപ്പെടുത്തുന്നത്.
undefined
undefined
ഇത്തവണ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ശരാശരി തപനില 19.84 ആണ്.
undefined
undefined
1901 ലാണ് ദില്ലിയില്‍ ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയ വര്‍ഷം.
undefined
undefined
1919,1929,1961,1997 എന്നീ വര്‍ഷങ്ങളിലെ ഡിസംബര്‍ മാസങ്ങളിലാണ് ഇതിന് മുമ്പ് 20 ഡിഗ്രിയിലും കുറവ് താപനില ദില്ലിയില്‍ രേഖപ്പെടുത്തിയത്.
undefined
undefined
ഇത്തവണ ഡിസംബര്‍ 31 ന് താപനില 19.15 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.
undefined
undefined
ഡിസംബര്‍ 29 വരെ ദില്ലിയില്‍ അതിശൈത്യം തുടരും.
undefined
undefined
കാറ്റിന്‍റെ ദിശയില്‍ വരുന്ന മാറ്റത്തെ തുടര്‍ന്ന് അടുത്ത ആഴ്ചയില്‍ തണുപ്പില്‍ നേരിയ വ്യതിയാനം കണ്ടേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
undefined
undefined
click me!