ഉള്‍ക്കടലിന് കാവലായി സുനയന; നാവിക സേനാംഗങ്ങളുടെ അഭ്യാസ പ്രകടന ചിത്രങ്ങൾ കാണാം

First Published Nov 6, 2019, 10:26 PM IST

രാവിലെ 9.22 ഓടെയാണ് ഐഎൻഎസ് സുനയന കൊച്ചി തീരത്ത് നിന്ന് ഉൾക്കടലിലേക്ക് യാത്ര തിരിച്ചത്. കൊച്ചി കായലിലെ കപ്പൽ ചാലിലേക്ക് കടന്നതും പൊടുന്നനെ അപായ സൂചനയോടെ ചുവന്ന തീയുണ്ട ഓളപ്പരപ്പിലേക്ക് കത്തിവീണു. ഭീകര സംഘം ആക്രമണം നടത്തുന്ന ഘട്ടങ്ങളിൽ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പായിരുന്നു അത്. പടക്കപ്പൽ പിന്നെ കാത്തുനിന്നില്ല. രക്ഷാ ദൗത്യം ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങി. 

ഇത്രയും കേട്ട് ഭീകര സംഘം കൊച്ചി ആക്രമിച്ചോയെന്ന് ചോദിക്കരുത്. തങ്ങൾ ഉൾക്കടലിലും അടിയന്തിര ഘട്ടങ്ങളിലും നടത്തുന്ന രക്ഷാ ദൗത്യങ്ങളും, അവിടെ നേരിടുന്ന വെല്ലുവിളികളും എന്തൊക്കെയാണെന്ന് വിശദീകരിക്കാൻ വേണ്ടി ദക്ഷിണ നാവികസേനാ മാധ്യമപ്രവർത്തകരെ ഉൾക്കടലിൽ കൊണ്ടുപോയതായിരുന്നു. ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ സബ് എഡിറ്റര്‍ കിരണ്‍ ഗംഗാധരന്‍റെ റിപ്പോര്‍ട്ടിങ്ങ്. കാണാം ആ അഭ്യാസക്കാഴ്ചകള്‍.
.
 

ഇന്ത്യൻ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ ഒരു കപ്പലുമാണ് മോക്ഡ്രില്ലില്‍ അണിനിരന്നത്.
undefined
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ് സാരഥി ഉൾകടലിൽ ബോട്ടുകൾക്ക് അഗ്നിബാധയോ മറ്റൊ ഉണ്ടായാൽ വെള്ളം ഒഴിക്കുന്നത് ഇങ്ങനെയാണ്. (ഐഎൻഎസ് സുനയന)
undefined
ഐഎൻഎസ് സുനയനയിൽ നിന്ന് ഐഎൻഎസ് തീറിലെക്ക് ആളെ കൈമാറ്റം ചെയ്യുന്നു. ഇന്ത്യൻ നാവിക സേനയുടെ നിരീക്ഷണ കപ്പലായ ഐഎൻഎസ് സുനയന, പരിശീലനത്തിനായി ഉപയോഗിക്കുന്ന ഐഎൻഎസ് തീർ, ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡിന്‍റെ പരിശീലന കപ്പൽ ഐസിജിഎസ് സാരഥി എന്നിവയാണ് അണിനിരന്നത്.
undefined
ഉൾകടലിൽ 16 നൗട്ടിക്കൽ മൈൽ അകലെവരെ പോയശേഷമായിരുന്നു അഭ്യാസ പ്രകടനങ്ങൾ നടന്നത്.
undefined
ദക്ഷിണ നാവിക സേനയുടെ ചേതക് ഹെലികോപ്റ്റർ ഉപയോഗിച്ച് കടലിൽ നടത്തുന്ന നിരീക്ഷണവും രക്ഷാപ്രവർത്തനവും എങ്ങിനെയാണെന്ന് വിശദീകരിച്ചു.
undefined
തുടർന്ന് കോസ്റ്റ് ഗാർഡ് കപ്പലായ സാരഥിയിലെ കമാന്‍റോകൾ സംശയകരമായ സാഹചര്യങ്ങളിൽ എങ്ങിനെയാണ് ചരക്ക് കപ്പലുകളിലും മറ്റും പരിശോധന നടത്തുന്നതെന്നതും വിശദീകരിച്ചു തന്നു.
undefined
ഉൾക്കടലിൽ കപ്പലുകളിൽ നിന്ന് ആളുകളെ കൈമാറുന്നതും ഇതിൽ നേരിടുന്ന വെല്ലുവിളികളും വിശദീകരിച്ച ശേഷമായിരുന്നു സേനമടങ്ങിയത്.
undefined
ചേതക് ഹെലികോപ്റ്റർ അംഗങ്ങൾ നടത്തിയ അഭ്യാസ പ്രകടനം.
undefined
ഉൾക്കടലിൽ നാവികസേന നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യം വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
undefined
പ്രതിരോധ വക്താവ് കമാൻഡർ ശ്രീധർ വാര്യർ, ഐഎൻഎസ് സുനയന എക്സിക്യൂട്ടീവ് ഓഫീസർ അക്ഷയ് കുമാർ രാജ എന്നിവരാണ് മോക്ഡ്രില്ലിന് നേതൃത്വം നൽകിയത്.
undefined
click me!