തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിത ഓർമ്മയായിട്ട് 9 വർഷം പിന്നിടുന്നു. തമിഴ്നാടിന്റെ ചരിത്രത്തോട് ചേർന്ന് നില്‍ക്കുന്ന ജയയുടെ ഭരണകാലവും, ജീവിതവും, നിലപാടുകളും ഇന്നും സജീവ ചർച്ചയാണ്. ഒപ്പം ജയയുടെ ശൂന്യതയിൽ കിതയ്ക്കുന്ന പാർട്ടിയും.
കൈവച്ച മേഖലയെല്ലാം പൊന്നാക്കിയ ജീവിതം. ജെ ജയലളിത. എക്കാലവും ജയം കൂടെ നിർത്താൻ പരിശ്രമിച്ച, അതിനുവേണ്ടി ഏതറ്റം വരെയും പോരാടിയ നേതാവ്. ചെറുപ്പകാലത്ത് അമ്മയെ തന്നില്‍ നിന്നും അകറ്റിയ സിനിമയെ വെറുത്തെ പെണ്‍കുട്ടി, പിന്നീട് താര റാണിയായി. സിനിമയിൽ നിന്ന് എംജിആർ എന്ന ഇതിഹാസത്തിന്റെ പിന്‍മുറക്കാരായായി ദ്രാവിഡ രാഷ്ട്രീയത്തിലേക്ക്. അങ്ങനെ എംജിആറിന്റെ അമ്മു തമിഴകത്തിന്റെ അമ്മയായി നിറഞ്ഞ പതിറ്റാണ്ടുകൾ.
29
ഒരാളെയും കൂസാത്ത പ്രകൃതം
സ്വന്തമായി തീരാത്ത ബന്ധങ്ങള്‍ അവരെ തന്റേടിയാക്കി. ഒരാളെയും കൂസാത്ത തന്നിഷ്ടക്കാരായാക്കി. ദേശീയ രാഷ്ട്രീയും പോലും അവരുടെ അനിഷ്ടങ്ങള്‍ക്കനുസരിച്ച് മാറിമറിഞ്ഞിരുന്ന കാലം ഇന്ത്യയ്ക്കുണ്ടായിരുന്നു. ജനാധിപത്യത്തിന്റെ സുവർണക്കാലത്തും തന്നെ താണുകേണ് കുമ്പിട്ട് വണങ്ങി നില്‍ക്കുന്ന മന്ത്രിമാരെയും അണികളെയും ജയലളിത രാജ്യത്തിന് കാട്ടിതന്നു. അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ജയലളിതയ്ക്ക് മാത്രം സാധ്യമായ കാര്യമായിരുന്നു.
39
15ാം വയസിൽ ചലചിത്രമേഖലയിൽ, ആദ്യ ചിത്രത്തിന് എ സർട്ടിഫിക്കറ്റ്
15ാം വയസിൽ ജയലളിത ആദ്യമായി അഭിനയിച്ച ചിത്രത്തിന് ലഭിച്ചത് എ സർട്ടിഫിക്കറ്റ്. അന്ന് പ്രായപൂർത്തിയാകാതിരുന്നതിനാൽ ചിത്രം ജയലളിതയ്ക്ക് കാണാൻ കഴിഞ്ഞില്ല. പക്ഷേ ചിത്രം തിയേറ്ററുകളിൽ നൂറുദിവസവും കഴിഞ്ഞ് തകർത്തോടി.
അറുപതുകളിലെ തമിഴ് സിനിമാലോകത്തിന് അപരിചിതമായിരുന്ന കുട്ടിപ്പാവാടകളും ഗൗണുകളും സ്ലീവ്ലെസ് ബ്ലൗസുകളും ചിരപരിചിതമാക്കിയ നായിക
59
വായനക്കാരിയും എഴുത്തുകാരിയും
വായനക്കാരി മാത്രമല്ല നല്ലൊരു എഴുത്തുകാരി കൂടിയായിരുന്നു അവർ. മാഗസിനുകളിൽ തായ് എന്ന പേരിലും ജയലളിത എഴുതിയിരുന്നു. ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു ജയലളിതയ്ക്ക് ഏറെ പ്രിയങ്കരം.
69
അഴിമതിക്കേസിൽ ശിക്ഷ, രാജി, ചീത്തപ്പേര്
അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് രാജിവയ്ക്കേണ്ടി വന്ന രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രി എന്ന ചീത്തപ്പേരും ജയലളിതയുടെ പേരിലാണ്. അധികാരം കിട്ടിയപ്പോഴെല്ലാം ഭരണവും പകയും ശപഥവും ഒരുപോലെ വീട്ടിയ നേതാവ്. ഒരു പെണ്ണായുസ് കൊണ്ട് നേടാന്‍ കഴിയുന്ന എല്ലാ ഉയർച്ചകളും എല്ലാ വീഴ്ചകളും അനുഭവിച്ച ജീവിതകാലം.
79
ദത്തുപുത്രന്റെ വിവാഹത്തിലൂടെ ഗിന്നസ് ബുക്കിലേക്ക്
ദത്തുപുത്രൻ സുധാകരന്റെ ആർഭാട വിവാഹം ജയലളിതയെ റെക്കോർഡ് ബുക്കിലും എത്തിച്ചു. 10 കോടിയിലേറെ ചെലവിട്ട് 50 ഏക്കറിലുള്ള വിവാഹ വേദിയിൽ 150000 അതിഥികളെയാണു പങ്കെടുപ്പിച്ചായിരുന്നു ആഡംബര വിവാഹം
89
അഭിനയിച്ച് ചിത്രങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റ്
തമിഴിൽ അഭിനയിച്ച 85 ചിത്രങ്ങളിൽ 80ഉം സൂപ്പർ ഹിറ്റ്, തെലുഗിൽ 28 സൂപ്പർ ഹിറ്റ് ചിത്രങ്ങൾ
ജയലളിത ഒരു പാഠമാണ്. പ്രാണന്റെ ശവമഞ്ചത്തില്‍ നിന്നും ചവിട്ടി ഇറക്കെപ്പട്ടപ്പോഴും നിയമസഭയില്‍ രാജ്യത്തെ മറ്റൊരുവനിതാ സാമാജികയ്ക്കും നേരിടേണ്ടി വന്നിട്ടാത്ത അപമാനം നേരിട്ടിട്ടും അവിടൊന്നും പതറായ മുന്നേറിയ ധീരതയുടെ പേരുകൂടിയാണ് ജയലളിത ജയറാം. എന്നാൽ വിശ്വസിച്ചവരില്‍ നിന്നെല്ലാം അവർക്ക് നീതി കിട്ടിയിട്ടുണ്ടോ എന്നത് ഇപ്പോഴും ബാക്കിയാകുന്ന ചോദ്യമാണ്. ആ മരണം പോലും.