ഷോക്കടിച്ച് ബോധം നഷ്ടമായി പാമ്പ്, സിപിആറുമായി യുവാവ്

Published : Dec 04, 2025, 10:10 PM IST

ഇരയ്ക്ക് പിന്നാലെ വൈദ്യുതി പോസ്റ്റിൽ കയറി ഷോക്കേറ്റ പാമ്പിന് സിപിആറുമായി യുവാവ്. അപകടകരമായ രീതിയെന്ന് വിമർശനം. 

PREV
16
വായോട് വായ ചേർത്ത് സിപിആർ

വൈദ്യുതാഘാതമേറ്റ പാമ്പിന് സിപിആർ നൽകി യുവാവ്. പാമ്പിന്റെ വായോട് തന്റെ വായ ചേർത്തായിരുന്നു സിപിആർ

26
രക്ഷകനായത് മുകേഷ് വായദ്

ഗുജറാത്തിലെ വൽസാദിലാണ് സംഭവം. കപ്രാഡ താലൂക്കിലെ അംദ ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് മുകേഷ് വായദ് എന്ന യുവാവ് അപൂർവ്വ രക്ഷാപ്രവർത്തനം നടത്തിയത്

36
ഇര തേടി കയറിയത് ത്രീ ഫേസ് ലൈനിൽ

ഇരയെ തേടിയെത്തിയ പാമ്പ് കയറിയത് ത്രീഫേസ് വൈദ്യുതി ലൈനിൽ. നിലത്ത് വീണ് ചലനമില്ലാതെ പാമ്പ്.

46
പാമ്പ് വീണത് 15 അടി താഴ്ചയിലേക്ക്

വൈദ്യുതി പോസ്റ്റിലേക്ക് കയറിയ പാമ്പ് അബദ്ധത്തിൽ തട്ടിയത് മുകളിലുണ്ടായിരുന്ന ഹൈ ടെൻഷൻ പവർ ലൈനിൽ. പിന്നാലെ ഷോക്കടിച്ച് 15 അടിയോളം താഴ്ചയിലേക്കാണ് പാമ്പ് വീണത്

56
സിപിആർ നൽകിയത് അരമണിക്കൂറോളം

അരമണിക്കൂറോളം പ്രയത്നിച്ച ശേഷമാണ് സിപിആർ ഫലം കണ്ട് തുടങ്ങിയത്. പിന്നാലെ പാമ്പ് അനങ്ങിത്തുടങ്ങി. ഇതോടെ പാമ്പിന് വെള്ളം കൊടുത്ത ശേഷം പാമ്പിനെ കുറ്റിക്കാട്ടിലേക്ക് വിടുകയായിരുന്നു.

66
വീഡിയോ വൈറൽ, അമ്പരന്ന് നാട്ടുകാർ, രൂക്ഷ വിമർശനവുമായി വിദഗ്ധർ

രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ വൈറലായതോടെ അമ്പരന്ന് നാട്ടുകാർ. പ്രാദേശിക പാമ്പ് ഗവേഷണ സ്ഥാപനത്തിൽ നിന്ന് പരിചയവും പരിശീലനവും നേടിയ ആളാണ് മുകേഷ്. പരിശീലനം ലഭിക്കാത്തവർ പരീക്ഷിക്കരുതെന്ന് വിദഗ്ധർ.

Read more Photos on
click me!

Recommended Stories