400 മീറ്റർ യാത്രയ്ക്ക് അമേരിക്കൻ യുവതിയോട് വാങ്ങിയത് 18,000 രൂപ; ടാക്സി ഡ്രൈവറെ പിടികൂടി മുംബൈ പൊലീസ്

Published : Jan 31, 2026, 11:32 AM IST

മുംബൈ വിമാനത്താവളത്തിൽ വെച്ച് അമേരിക്കൻ വനിതയിൽ നിന്ന് 400 മീറ്റർ യാത്രയ്ക്ക് ടാക്സി ഡ്രൈവര്‍ വാങ്ങിയത് 18,000 രൂപ! വിദേശികളെ കബളിപ്പിക്കാനുള്ള പുതിയ തന്ത്രം. പൊലീസ് ഉടൻ നടപടിയെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തു.

PREV
15
ടാക്സി തട്ടിപ്പ്

മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എയർപോർട്ടിൽ നിന്ന് പഞ്ചനക്ഷത്ര ഹോട്ടലിലേക്കുള്ള 400 മീറ്റർ യാത്രയ്ക്ക് 18,000 രൂപ ഈടാക്കിയെന്ന് അമേരിക്കൻ യുവതി സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തത് വൈറലായി മാറുകയായിരുന്നു.

25
തട്ടിപ്പ് നടന്നതിങ്ങനെ

ജനുവരി 12-ന് മുംബൈയിലെത്തിയ യുവതിയെ ഡ്രൈവറും കൂട്ടാളിയും പല സ്ഥലങ്ങളിലും ചുറ്റിക്കറക്കി ഏതാണ്ട് 20 മിനിറ്റിന് ശേഷം ഹോട്ടലിലിറക്കി 18,000 രൂപ വാങ്ങുകയായിരുന്നു. ഇത് ഏകദേശം 200 ഡോളര്‍ വരും. 

35
ആരാണ് പ്രതി?

യുവതിയുടെ പോസ്റ്റ് വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുത്തു. ടാക്സി രജിസ്ട്രേഷൻ നമ്പറിൽ നിന്ന് 50 കാരനായ ഡ്രൈവർ ദേവരാജ് യാദവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ടാക്സിയും പിടിച്ചെടുത്തു.

45
പോലീസ് അന്വേഷണം:

ഡിസിപി മനീഷ് കൽവാനിയയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ, യുവതി ജനുവരി 12-ന് ഹോട്ടലിൽ എത്തിയെന്നും പിറ്റേന്ന് മടങ്ങിയെന്നും കണ്ടെത്തി. മൂന്ന് മണിക്കൂറിനുള്ളിൽ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

55
പൊലീസിൻ്റെ മുന്നറിയിപ്പ്

“ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടൻ 112-ൽ വിളിച്ച് പരാതി നൽകുക. എത്രയും പെട്ടെന്ന് വിവരം ലഭിച്ചാൽ നടപടി വേഗത്തിലാക്കാം,” ഡിസിപി മനീഷ് കൽവാനിയ പറഞ്ഞു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories