നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരത്തില്‍

Published : Oct 07, 2022, 06:31 PM IST

ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ വീണ്ടും സമരകാഹളം മുഴങ്ങുകയാണ്. ഇത്തവണ സമരം ആരംഭിച്ചിരിക്കുന്നത് ദില്ലി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലാണ്. ഇന്നലെയാണ് ഡ്രാമാ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ഒഴിഞ്ഞു കിടക്കുന്ന ഡയറക്ടർ, അധ്യാപക തസ്തികൾ നികത്തുക എന്നതടക്കം നിരവധി ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. ദില്ലി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയില്‍ നിന്നുള്ള ചിത്രങ്ങളും റിപ്പോര്‍ട്ടും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍. 

PREV
110
നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരത്തില്‍

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ വിദ്യാർത്ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസം പിന്നിട്ടു. 

210

തങ്ങളുടെ ആവശ്യങ്ങളിൽ ചെയർപേഴ്സൻ നേരിട്ട് ചർച്ച നടത്തും വരെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. മലയാളികൾ അടക്കമുള്ള മുഴുവന്‍ വിദ്യാർത്ഥികളും സമര മുഖത്താണ്. 

310

കോളേജില്‍ ആവശ്യത്തിന് അധ്യാപകരെ നിയമിക്കുക തുടങ്ങിയവ ഉൾപ്പെടെയുളള ആവശ്യങ്ങളിൽ ചെയർപേഴ്സൻ നേരിട്ട് ചർച്ച നടത്തും വരെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

410

എൻഎസ്ഡിയുടെ ദൈനംദിന പ്രവർത്തനങ്ങളെ പോലും തടസ്സപ്പെടുത്തുന്ന തരത്തിലാണ് നിലവിലെ അഡ്മിനിസ്‌ട്രേറ്റീവ് നീക്കങ്ങളെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നു. 

510

അക്കാദമിക് മാനേജ്‌മെന്‍റിൽ കൃത്യമായി നിലപാടെടുക്കാൻ കഴിയാത്ത ഡീൻ, താത്കാലിക നിയമം ലഭിച്ച, ഒരു ആർട് ഇൻസ്റ്റിറ്റിയൂട്ടിന്‍റെ നടത്തിപ്പില്‍ പരിചയമില്ലാത്ത ഡയറകർ, ഇതിനൊക്കെ പുറമെ കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ആവശ്യത്തിന് അധ്യാപകരെ പോലും നിയമിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

610

ചെയർപേഴ്സൻ നേരിട്ട് വന്ന് തങ്ങളുമായി ചർച്ച നടത്താതെ സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.

710

ഒരു വിദ്യാർത്ഥി ഇന്നലെ മുതൽ നിരാഹാര സമരം ആരംഭിച്ചപ്പോള്‍ ക്യാമ്പസിലുള്ള 75 വിദ്യാർത്ഥികളും സമരമുഖത്താണ്. 

810

ഇതിന് മുമ്പും പല തവണ സമരം നടത്തിയെങ്കിലും വാഗ്ദങ്ങൾ മാത്രം നൽകി വിദ്യാർത്ഥികളെ അനുനയിപ്പിക്കുകയാണ് ഉണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

910

അധികൃതര്‍ നല്‍കിയ ഒരു വാഗ്ദാനവും ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. 

1010

തങ്ങളുടെ ആവശ്യങ്ങളിൽ ഇത്രയും കാലമായിട്ടും തീരുമാനം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് വീണ്ടും സമരം തുടങ്ങാന്‍ നിര്‍ബന്ധിതമായതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. 

Read more Photos on
click me!

Recommended Stories