രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ച് പാര്‍ലമെന്‍റിലേക്ക് പ്രതിപക്ഷ എംപിമാരുടെ മാര്‍ച്ച്

First Published Jan 29, 2021, 4:01 PM IST

ദില്ലി അതിര്‍ത്തികളില്‍ വിവാദമായ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തിനെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്‍റെ സമീപനത്തിനെതിരെ പാര്‍ലമെന്‍റിലേക്ക് ഇടത് എംപിമാരടക്കമുള്ള എംപിമാര്‍ മാര്‍ച്ച് നടത്തി. ഇടവേളകള്‍ക്ക് ശേഷം ഇന്നാണ് പാര്‍ലമെന്‍റ് സമ്മേളനത്തിന് തുടക്കമായത്. സമ്മേളനത്തിൽ രാഷ്‌ട്രപതിയുടെ നയപ്രസംഗം ബഹിഷ്‌കരിക്കാൻ കോൺഗ്രസും സിപിഎമ്മും സിപിഐയും ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ നേരത്തെ തീരുമാനിച്ചിരുന്നു. കോൺഗ്രസിന് പുറമെ എൻ.സി.പി, ശിവസേന, തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാ൪ട്ടി, ആ൪.ജെ.ഡി, ഡി.എം.കെ, സി.പി.എം, സി.പി.ഐ, മുസ്‍ലിം ലീഗ്, ആ൪.എസ്. പി , പി.ഡി.പി, എം.ഡി.എം.കെ, കേരള കോൺഗ്രസ്, എ.ഐ.യു.ഡി.എഫ് എന്നീ പ്രതിപക്ഷ എംപിമാരാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്കരിച്ചത്. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യമാറാമാന്‍ ഷിജോ ജോര്‍ജ്. 

കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കർഷകർക്കെതിരെ കേസെടുക്കുന്നതിനെതിരെ പാർലമെന്‍റിനുള‌ളിലും പുറത്തും ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും പ്രതിപക്ഷ എം.പിമാർ അറിയിച്ചു.
undefined
കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എം.പിമാരായ കെ.കെ രാഗേഷ്, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടൻ എന്നിവരുൾപ്പടെ വിവിധ പാർലമെന്‍റ് അംഗങ്ങളാണ് മാർച്ചിൽ പങ്കെടുത്തത്. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More -ല്‍ ക്ലിക്ക് ചെയ്യുക)
undefined
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും അര്‍ദ്ധരാത്രികളില്‍ സമരഭൂമിയിലെത്തിയിരുന്ന ദില്ലി പൊലീസും ജില്ലാ മജിസ്ട്രേറ്റും സമരക്കാരോട് സമരഭൂമി ഉപേക്ഷിച്ച് തിരികെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.
undefined
ഇതിന്‍റെ ഭാഗമായി ഗാസിപൂരിലെ വൈദ്യുതി , ജലവിതരണം എന്നിവ അധികാരികള്‍ വിച്ഛേദിച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ സമരഭൂമിയില്‍ ഏറെ സംഘര്‍ഷത്തിലേക്ക് നയിച്ചു.
undefined
അതേസമയം ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ദില്ലിയിലേക്ക് ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
undefined
ഗാസിപൂരിലെ സമരഭൂമിയിലേക്ക് ട്രാക്‌ടറുകളിലാണ് കര്‍ഷകരെത്തുന്നത്. തങ്ങൾക്ക് ശക്തിയുള‌ള സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ കർഷകരെ എത്തിക്കാൻ സമാജ്‌വാദി പാർ‌ട്ടിയും ആർഎൽഡിയും തീരുമാനമെടുത്തിട്ടുണ്ട്.
undefined
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ പാർലമെന്‍റ് സമ്മേളനം രണ്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. നാളെ തുടങ്ങുന്ന ആദ്യ ഘട്ടം ഫെബ്രുവരി 15 ന് അവസാനിക്കും. മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെയാണ് രണ്ടാം ഘട്ടം.
undefined
രാവിലെ നടന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷ എം പിമാരാണ് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തിയത്. ക൪ഷക സമരം അക്രമത്തിലേക്ക് വഴിമാറിയതിൽ സ൪ക്കാറിന് ഇന്റലിജൻസ് വീഴ്ചയുണ്ടായെന്നും ബി.ജെ.പിയുടെ പങ്ക് പറ്റിയവരാണ് അക്രമത്തിലേക്ക് സമരത്തെ തള്ളിവിട്ടതെന്നുമുള്ള വിമ൪ശവും കോൺഗ്രസ് ഉന്നയിച്ചു.
undefined
click me!