വിഷവാതക ചോര്‍ച്ച; 7 മരണം, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

First Published May 7, 2020, 10:34 AM IST


വിശാഖപട്ടണത്ത് എല്‍ജി പോളിമർ കമ്പനിയിൽ രസവാതകം ചോർന്ന് ഏഴ് പേര്‍ മരിച്ചെന്ന് പ്രാഥമിക വിവരം. എട്ട് വയസ്സുകാരി ഉൾപ്പെടെയുള്ള ഏഴ് പേരാണ് മരിച്ചെന്ന് ഡിജിപി അറിയിച്ചു. ആറ് പേര്‍ വിഷവാതകം ശ്വസിച്ചും ഒരാള്‍ രക്ഷപ്പെട്ട് ഓടുന്നതിനിടെ കിണറ്റില്‍ വീണുമാണ് മരിച്ചത്. അമ്പതോളം പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. നിരവധിപേര്‍ ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. ഇരുനൂറോളം പേർ വീടുകളിൽ കുടുങ്ങിപ്പോയിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുന്നുണ്ട് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. പൊലീസ് ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിക്കുകയാണ്.  ഇപ്പോഴും പൊലീസും അഗ്നിശമനസേനയും വീടുവീടാന്തരം കയറിയിറങ്ങി ആളുകളെ ഒഴിപ്പിക്കുകയാണ്. 

 ഇന്ന് പുലര്‍ച്ചെയുണ്ടായ വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് വിഷവാതകം ശ്വസിച്ച് മുന്നൂറ്റി പതിനാറ് പേരെയാണ് ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍  80 പേരുടെ നില ഗുരുതരമായി തുടരുകയാണ്. വിശാഖപട്ടണം വെങ്കട്ടപ്പുരത്തെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് വിഷവാതകമായ സ്റ്റെറീൻ ചോർച്ച ഉണ്ടായത്. ലോക്ഡൗണിനെത്തുടര്‍ന്ന് അടഞ്ഞുകിടക്കുകയായിരുന്നു ഈ ഫാക്ടറി. വാതക ചോർച്ച പൂർണമായും നിയന്ത്രിച്ചെന്ന് എൽജി കമ്പനി അറിയിച്ചു.
 

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആന്ധ്രാപ്രദേശിലെ വെങ്കിട്ടപുരം ഗ്രാമത്തില്‍ എൽജി പോളിമര്‍ ഇൻഡസ്ട്രീസ് എന്ന കമ്പനിയില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്.
undefined
എട്ട് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. വിഷവാതക ചോര്‍ച്ചയെ തുടര്‍ന്ന് ഗോപാൽപുരത്തെ ആശുപത്രിയിലെക്ക് എത്തിച്ച ഇരുപതോളം പേര്‍ അതീവ ഗരുതര അവസ്ഥയിലാണ്.
undefined
ഗ്രാമങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞ് പോകണമെന്ന് തുടര്‍ച്ചയായ അറിയിപ്പ് പൊലീസ് നടത്തുണ്ടെങ്കിലും വീടുകളിൽ പലതിൽ നിന്നും ഒരു പ്രതികരണമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്
undefined
മാത്രമല്ല, കിലോമീറ്ററുകൾ നടന്ന് ഗ്രാമങ്ങളിൽ നിന്ന് പുറത്തെത്തുന്ന പലരും ബോധരഹിതരായി തെരുവിൽ വീണുകിടക്കുന്ന കാഴ്ചയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.
undefined
അതീവ ഗുരുതരമായ അവസ്ഥയാണ് പോളിമര്‍ കമ്പനിയുടെ പരിസരത്ത് നിലവിലുള്ളത്. എത്രയാളുകളെ ഇത് ബാധിച്ചിരിക്കാമെന്ന് പോലും അധികൃതര്‍ക്ക് പറയാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
undefined
വിഷവാതക ചോര്‍ച്ച ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
undefined
വീടുകളിൽ നിന്ന് പുറത്തിറങ്ങി വന്ന ആളുകളെ ആശുപത്രിയിലെത്തിക്കുന്നുണ്ട്. ഞെട്ടിക്കുന്ന കാഴ്ചകളാണ് ഗോപാൽപുരത്തെ തെരുവുകളിൽ കാണുന്നതെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകൾ. തെരുവുകളിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ബോധരഹിതരായി കിടക്കുന്നുണ്ട്.
undefined
ലോക്ക് ഡൗണിന് ശേഷം ഇന്നാണ് കമ്പനി തുറക്കാനിരുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങൾ അടക്കം കഴിഞ്ഞ ദിവസം നടന്നിരുന്നു.
undefined
ഇതിനിടെയാണ് വിഷവാതക ചോര്‍ച്ച ഉണ്ടായത്. ഇപ്പോൾ അഞ്ച് കിലോമീറ്റര് ദൂരെ വരെ വിഷവാതകം പരന്നെത്തിയിട്ടുണ്ട്. ഇത്ര നേരമായിട്ടും വാതക ചോര്‍ച്ച നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.
undefined
ആളുകൾ തിങ്ങിപ്പാര്‍ക്കുന്ന തെരുവുകളാണ് ഫാക്ടറികളുടെ സമീപ പ്രദേശങ്ങളിൽ ഉള്ളത്. പുലര്‍ച്ചെയാണ് വിഷവാതക ചോര്‍ച്ച ഉണ്ടായത് എന്നത് വലിയ ആശങ്കക്കും ഇടയാക്കുന്നു.
undefined
വീടുകളിൽ എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്ത് ഉണ്ടായ വിഷവാതക ചോര്‍ച്ച മരണസംഖ്യ വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയുണ്ട്.
undefined
2000 മെട്രിക് ടണിലധികം രാസവസതുക്കൾ കമ്പനിയിൽ ഉണ്ടായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. വിഷവാതക ചോര്‍ച്ച ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല.
undefined
വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസും ആരോഗ്യ പ്രവര്‍ത്തകരും.
undefined
അതേ സമയം വിശാഖപട്ടണത്തെക്ക് വിദഗ്ധ സംഘത്തെ അയക്കാൻ കേന്ദ്രം തീരുമാനിച്ചു. ദുരിതാശ്വസ രക്ഷാ പ്രവർത്തനത്തിന് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി പ്രാധാന മന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പികെ മിശ്ര അറിയിച്ചു.
undefined
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ച യോഗത്തിൽ എന്‍ഡിഎംഎ,എന്‍ഡിആര്‍എഫ് എയിംസ് ഡയറക്ടർ എന്നിവർ പങ്കെടുത്തു.
undefined
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. പ്ലാസ്റ്റിക് ഉത്പനങ്ങൾ നിർമിക്കുന്ന കമ്പനിയിൽ നിന്നാണ് വാതകം ചോർന്നത്. അപകടസമയത്ത് ഇവിടെ 50 ജീവനക്കാരുണ്ടായിരുന്നു.
undefined
ലോക്ക്ഡൗൺ ആയതിനാൽ നാൽപ്പത് ദിവസമായി കമ്പനി അടഞ്ഞുകിടക്കുകയാണ്. ഇന്ന് തുറന്ന് പ്രവർത്തിക്കാനിരിക്കവയാണ് ദുരന്തമുണ്ടായത്.
undefined
ഇവിടെ കെട്ടിക്കിടന്ന അയ്യായിരം ടണ്ണോളം അസംസ്കൃത വസ്തുക്കൾക്ക് രാസപ്രവർത്തനം സംഭവിച്ചാണ് വാതകച്ചോർച്ച ഉണ്ടായതെന്നാണ് നിഗമനം.
undefined
സമീപഗ്രാമങ്ങളിൽ നാല് കിലോമീറ്റർ പരിധിയിൽ സ്റ്റെറീൻ പരന്നു. പലരും ഉറക്കത്തിലായിരുന്നു. ചിലര്‍ ബോധരഹിതരായായി തെരുവുകളിൽ വീണു.
undefined
പലർക്കും തൊലിപ്പുറത്ത് പൊളളലേറ്റു. ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായി. പുക നിറഞ്ഞതിനാൽ രക്ഷാപ്രവർത്തകർക്കും ജനങ്ങളെ ഒഴുപ്പിക്കാനായി വീടുകളിലേക്ക് കയറാനായില്ല.
undefined
കെട്ടിയിട്ട നിലയില്‍ വിഷവാതകം ശ്വസിച്ച് നിരവധി മൃഗങ്ങള്‍ ഗ്രാമങ്ങളിലെമ്പാടും മരിച്ച് കിടക്കുന്ന ദാരുണദൃശ്യങ്ങളും ഉണ്ടായിരുന്നു.
undefined
വാതകച്ചോർച്ച നിയന്ത്രണവിധേയമാക്കിയ ശേഷമാണ് ദേശീയ ദുരന്തനിവാരണസേന വീടുകളിൽ നിന്ന് ആളുകളെ മാറ്റിയത്.
undefined
മുന്നൂറോളം പേരാണ് നിലവിൽ ചികിത്സയിലുളളത്.ഇരുപതോളം ഗ്രാമങ്ങൾ ഇതിനോടകം ഒഴിപ്പിച്ചു.
undefined
വാതകച്ചോർച്ച നിയന്ത്രണവിധേയമെന്ന് ആന്ധ്ര ഡിജിപി അറിയിച്ചു. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി വിശാഖപട്ടണത്തെത്തി സ്ഥിതി വിലയിരുത്തി.
undefined
undefined
undefined
click me!