വിഐപി വിവാഹമായതുകൊണ്ടുതന്നെ, ചടങ്ങുകൾ നടന്ന ഫാം ഹൗസിന്റെ അകത്തും പുറത്തും കടുത്ത സുരക്ഷാ ബന്തവസ്സുകൾ ഏർപ്പെടുത്തപ്പെട്ടിരുന്നു. അകത്തേക്ക് വരുന്ന ഓരോ വാഹനവും സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമാണ് കടത്തി വിട്ടിരുന്നത്. ഒന്നിലധികം ഗേറ്റുകളിൽ വാഹനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തപ്പെടുന്നുണ്ടായിരുന്നു. വിവാഹ വേദിക്കു പുറത്ത് ബൗൺസർമാരുടെ സാന്നിധ്യവും കൗതുകം പകർന്നു. പിങ്ക് - നീല നിറങ്ങളിലാണ് വിവാഹ വേദി അലങ്കരിക്കുന്നത്. പ്രവേശന കവാടം വെളുപ്പും റോസും നിറത്തിലുള്ള പനിനീർപ്പൂക്കളാൽ അലങ്കരിക്കപ്പെട്ടിരുന്നു. ലളിതമായ രീതിയിൽ പുഷ്പാലങ്കാരങ്ങൾ വേദിയെയും ആഘോഷത്തിന് സജ്ജമാക്കിയിരുന്നു. ചടങ്ങുകൾക്ക് പിന്നാലെ അതിഥികളെക്കാത്ത് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ടായിരുന്നു.