ട്രെയിനിലെ ശുചിമുറിയിൽ യുവതിയും യുവാവും, വാതിലടച്ചിട്ടത് 2 മണിക്കൂര്‍! നട്ടംതിരിഞ്ഞ് യാത്രക്കാരും ജീവനക്കാരും

Published : Jan 21, 2026, 03:11 PM IST

യുവതിയും യുവാവും ട്രെയിനിലെ ശുചിമുറിയിൽ കയറി രണ്ട് മണിക്കൂറോളം വാതിലടച്ചിരുന്നതോടെ ശുചിമുറി ഉപയോഗിക്കേണ്ടിയിരുന്ന മറ്റ് യാത്രക്കാർ ബുദ്ധിമുട്ടിലായി. 

PREV
15
യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നു

ഏകദേശം രണ്ട് മണിക്കൂറോളം യുവതിയും യുവാവും ട്രെയിനിലെ ശുചിമുറിയിൽ കഴിഞ്ഞതോടെ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വന്നത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽവേ സംവിധാനത്തെയും യാത്രക്കാരുടെ സുരക്ഷയെയും സംബന്ധിച്ചുള്ള പുതിയ ചോദ്യങ്ങൾ ഉയര്‍ന്നു കഴിഞ്ഞു.

25
ഞെട്ടിക്കുന്ന പെരുമാറ്റവും പ്രസ്താവനയുമായി യുവതി

യുവതിയും യുവാവും ട്രെയിനിലെ ശുചിമുറി ഒരു സ്വകാര്യ മുറി പോലെ ഉപയോഗിക്കുകയായിരുന്നു. ഇതോടെ മറ്റ് യാത്രക്കാർക്ക് ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നു. ഇത് ചോദ്യം ചെയ്തപ്പോൾ യുവതിയുടെ പെരുമാറ്റവും പ്രസ്താവനയും ഞെട്ടിക്കുന്നതായിരുന്നു.

35
വാതിൽ തുറന്നപ്പോൾ കൂസലില്ലാതെ യുവതി

യുവതീ യുവാക്കൾ ട്രെയിനിലെ ശുചിമുറിയിൽ കയറി ഏകദേശം രണ്ട് മണിക്കൂറോളം വാതിലടച്ചിരുന്നതോടെ മറ്റ് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടായി. വാതിൽ തുറക്കാൻ വൈകിയപ്പോൾ യാത്രക്കാർ ബഹളം വെച്ചു. ഇതോടെയാണ് സംഭവം റെയിൽവേ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഒടുവിൽ വാതിൽ തുറന്നപ്പോൾ യാതൊരു കൂസലുമില്ലാതെയായിരുന്നു യുവതിയുടെ പെരുമാറ്റം.

45
"ഇത് വൈറലായാൽ എനിക്കെന്താ?"

സംഭവത്തിന്റെ വീഡിയോ അതിവേഗം വൈറലായി മാറി. "എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും, അത് എൻ്റെ ആഗ്രഹമാണ്" എന്ന് വീഡിയോയിൽ പെൺകുട്ടി പറയുന്നത് കേൾക്കാം. വീഡിയോ വൈറലായെന്ന് ആളുകൾ പറഞ്ഞപ്പോൾ "ഇത് വൈറലായാൽ എനിക്കെന്താ?" എന്നും പെൺകുട്ടി ചോദിക്കുന്നുണ്ട്. വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. 

55
രൂക്ഷവിമര്‍ശനവുമായി സോഷ്യൽ മീഡിയ

സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. ഇത് പൊതു മര്യാദയുടെയും യാത്രക്കാരുടെ അവകാശങ്ങളുടെയും ലംഘനമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ഉപയോക്താക്കൾ ആവശ്യപ്പെടുന്നു. "അവർ ട്രെയിനിൽ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഇത് തികച്ചും തെറ്റാണ്", "അന്തരീക്ഷം നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി വേണം", "ഇതൊരു ട്രെയിൻ ശുചിമുറിയാണ്, ഹോട്ടൽ മുറിയല്ല. മറ്റുള്ളവരുടെ പ്രശ്നങ്ങളെങ്കിലും നമ്മൾ പരിഗണിക്കണം" എന്നിങ്ങനെയാണ് ഉപയോക്താക്കളുടെ കമൻ്റുകൾ. 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories