താടിയിളക്കിയ പാനി പൂരി, വേദനയിൽ പുളഞ്ഞ് സ്ത്രീ

Published : Dec 02, 2025, 02:33 PM IST

ഉറ്റ ബന്ധുവിനൊപ്പം വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ച് പാനി പൂരി കഴിക്കാൻ ശ്രമിച്ച യുവതിക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത സംഭവം. ഉത്തർ പ്രദേശിലെ ഔറയ്യ സ്വദേശിനിയായ ഇങ്കിലാ ദേവിയുടെ താടിയെല്ലുകളാണ് പാനി പൂരി കഴിക്കുന്നതിനിടെ സ്ഥാനം തെറ്റിയത്. 

PREV
18
ശീലം തെറ്റാതെ തെരുവോര ഭക്ഷണം കഴിക്കാനെത്തി, അപ്രതീക്ഷിത സംഭവം

ഇങ്കിലാ ദേവി കഴിക്കാൻ ആരംഭിച്ചപ്പോഴേയ്ക്കും അപകടം സംഭവിച്ചെന്ന് ബന്ധു. ഭയന്നുപോയതായും ഉടനടി സഹായം തേടിയെന്നും പ്രതികരണം

28
ആദ്യമെത്തിയ ക്ലിനിക്കിൽ നിന്ന് വിദഗ്ധരില്ലാത്തതിനാൽ മടക്കം

സംഭവം നടന്നതിന് തൊട്ട് പിന്നാലെ സമീപത്തെ ക്ലിനിക്കിൽ എത്തിയെങ്കിലും താടിയെല്ല് കൃത്യമായി പിടിച്ചിടാൻ അറിയുന്നവർ ഉണ്ടായിരുന്നില്ല

38
വേദനയിൽ വലഞ്ഞ് സ്ത്രീ

കടുത്ത വേദന താങ്ങാനാവാതെ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ യുവതിക്ക് ചികിത്സ ലഭ്യമാക്കി വിദഗ്ധർ. സ്ഥാനം തെറ്റിയ എല്ല് പിടിച്ചിട്ടത് ഏറെ പ്രയാസപ്പെട്ട്

48
അപൂർവ സംഭവമെന്ന് ഡോക്ടർമാർ

വളരെയധികം വേദന രോഗിക്ക് അനുഭവപ്പെടുന്ന ഇത്തരം അവസ്ഥയുണ്ടാവുന്നത് അപൂർവ്വമെന്ന് ഡോക്ടർമാർ

58
മണ്ഡിബുലാർ ഡിസ്ലൊക്കേഷൻ

ഇത്തരത്തിൽ താടിയെല്ലിന് സ്ഥാനമാറ്റം വരുന്നതിനെ മണ്ഡിബുലാർ ഡിസ്ലൊക്കേഷൻ എന്നാണ് വിശേഷിപ്പിക്കുന്നത്. താടിയെല്ല് യഥാസ്ഥാനത്ത് നിന്ന് മാറിപ്പോവുന്നത് കാരണം

68
അവസ്ഥയ്ക്ക് കാരണമായത് വായ പൂർണമായി തുറക്കാൻ ശ്രമിച്ചത്

ഉത്തരേന്ത്യൻ തെരുവോര വിഭവമായ പാനിപൂരി കഴിക്കാനായി വായ പൂർണമായി തുറക്കാൻ ശ്രമിച്ചതാണ് അവസ്ഥയ്ക്ക് കാരണമായത്.

78
തലയോട്ടിയുമായി താടിയെല്ലിന് ബന്ധം നഷ്ടമാകുന്നു

തലയോട്ടിയുമായി താടിയെല്ലിനെ ബന്ധിപ്പിക്കുന്ന ഭാഗത്ത് നിന്നാണ് ഇവ മാറിപ്പോവുന്നത്. സംസാരം, ആഹാരം ചവയ്ക്കുക, വായ്ക്കോട്ട വിടുക അടക്കമുള്ള കാര്യങ്ങൾക്കിടയ്ക്ക് ഇത്തരം സ്ഥാന ചലനം വരാനുള്ള സാധ്യതയുണ്ട്.

88
അവഗണിച്ചാൽ അപകടം

ശരിയായ രീതിയിൽ തിരികെ പിടിച്ചിട്ടില്ലെങ്കിലും ഏറെ നേരം ചികിത്സ ലഭ്യമാക്കാതെ ഇരുന്നാലും ഗുരുതരമാവുന്ന അവസ്ഥയെന്ന് ഡോക്ട‍ർമാർ. വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യം

Read more Photos on
click me!

Recommended Stories