ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ മകളെ വിവാഹ പന്തലിലേക്ക് ആനയിച്ച് സൈനികർ

Published : Dec 02, 2025, 10:17 AM IST

പഞ്ചാബിലെ ഗ്രെനേഡിയേഴ്സ് യൂണിറ്റിലെ സൈനികരാണ് വീര ചരമം പ്രാപിച്ച സഹപ്രവർത്തകന്റെ വീട്ടുകാർക്ക് പിന്തുണയുമായി എത്തിയത്

PREV
18
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ മകളെ വിവാഹ പന്തലിലേക്ക് ആനയിച്ച് സൈനികർ

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ മകളെ വിവാഹ പന്തലിലേക്ക് ആനയിച്ച് സൈനികർ. പഞ്ചാബിലെ ഗ്രെനേഡിയേഴ്സ് യൂണിറ്റിലെ സൈനികരാണ് വീര ചരമം പ്രാപിച്ച സഹപ്രവർത്തകന്റെ വീട്ടുകാർക്ക് പിന്തുണയുമായി എത്തിയത്. കശ്മീരിലെ ബാരാമുള്ളയിൽ 2006നുണ്ടായ ഭീകരാക്രമണത്തിലാണ് സുരേഷ് സിംഗ് ഭാർതി കൊല്ലപ്പെട്ടത്.

28
മുസ്കാനൊപ്പം വിവാഹ വേദിയിലേക്ക് എത്തിയത് അൻപതോളം സൈനികർ

സുരേഷിന്റെ മകളായ മുസ്കാനെ വിവാഹ വേദിയിലേക്ക് ആനയിച്ചത് സൈനിക വേഷത്തിലെത്തിയ സഹപ്രവർത്തകർ ആയിരുന്നു. ഗ്രേറ്റർ നോയിഡയിലെ കാസ്നയിലെ വിവാഹ വേദിയാണ് അപൂർവ കാഴ്ചകൾക്ക് സാക്ഷിയായത്. ചുവന്ന ദുപ്പട്ടയ്ക്ക് കീഴിൽ വിവാഹ വേഷങ്ങളണിഞ്ഞ് മണ്ഡപത്തിലേക്ക് എത്തിയ മുസ്കാന് ഒപ്പമുണടായിരുന്നത് അൻപത് സൈനികരാണ്.

38
മുസ്കാന്റെ പിതാവ് കൊല്ലപ്പെട്ടത് 2006ൽ ബാരാമുള്ളയിൽ വച്ച്

28ാം വയസിലാണ് സുരേഷ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവാഹ ചടങ്ങുകളിൽ പൂർണമായി പങ്കെടുത്ത് വധൂ വരന്മാരെ ആശീർവദിച്ച ശേഷമാണ് സൈനികർ തിരികെ ക്യാംപിലേക്ക് മടങ്ങിയത്. മുസ്കാന്റെ വിവാഹത്തിന്റെ ബന്ധുക്കൾ പഞ്ചാബ് യൂണിറ്റിനേയും ക്ഷണിച്ചിരുന്നു. എന്നാൽ അൻപതോളം സൈനികർ വീര ചരമം പ്രാപിച്ച സുരേഷിന് ആദരവുമായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

48
വിരമിച്ച സൈനികരും ചടങ്ങിൽ ഭാഗമായി

സുരേഷിനൊപ്പം ജോലി ചെയ്തിരുന്നവരാണ് വിവാഹത്തിന് എത്തിയവരിലേറെയും. വിരമിച്ച പോയ സൈനികരും ചടങ്ങിനെത്തിയിരുന്നു. 1997ലാണ് സുരേഷ് കരസേനയുടെ ഭാഗമായത്. ലാൻസ് കോർപറൽ റാങ്കിലെത്തിയ സമയത്തായിരുന്നു ജമ്മു കശ്മീരിൽ ഭീകരാക്രമണം നേരിടേണ്ടി വന്നത്. സുരേഷിന്റെ മൂത്തമകൻ ഹർഷും സൈനികനാണ്. ഹർഷും നിലവിൽ ജമ്മു കശ്മീരിലാണ് സേവനം ചെയ്യുന്നത്.

58
വധുവിനെ വരനെ ഏൽപ്പിക്കുന്ന കന്യാദാൻ ചടങ്ങും നിർവഹിച്ചത് സൈനികർ

കന്യാദാൻ ചടങ്ങ് അടക്കം സൈനികരാണ് നി‍ർവഹിച്ചത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സഹോദരന് ആവശ്യമായ അംഗീകാരം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് പരാതിപ്പെടുമ്പോഴും സൈനികർ ചെയ്തത് പരാതികൾ പരിഹരിക്കുന്ന പ്രവർത്തിയായെന്നാണ് സുരേഷിന്റെ സഹോദരൻ വിശദമാക്കുന്നത്.

68
സുരേഷിനായി ചെയ്യുന്ന ഏറ്റവും ചെറിയ കാര്യമെന്ന് പ്രതികരണം

സഹപ്രവർത്തകന്റെ കുടുംബത്തോട് ചെയ്യാൻ പറ്റുന്ന ഏറ്റവും ചെറിയ കാര്യമെന്ന് പ്രതികരിച്ച് സൈനികർ. വിരമിച്ച സൈനികർ വരെയുള്ള സൈന്യം ആർമി ബസിലാണ് വേദിയിൽ എത്തിയത്

78
സന്തോഷം കൊണ്ട് കണ്ണുകൾ നിറയുന്നെന്ന് മുസ്കാന്റെ മുത്തശ്ശി

മകന്റെ സഹപ്രവ‍ർത്തകർ ചടങ്ങിനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സന്തോഷം കൊണ്ട് കണ്ണുകൾ നിറയുന്നുവെന്നും സുരേഷിന്റെ അമ്മ

88
അച്ഛന്റെ പാതയിൽ മകനും

ലാൻസ് കോർപറൽ റാങ്കിലെത്തിയ സമയത്തായിരുന്നു ജമ്മു കശ്മീരിൽ ഭീകരാക്രമണം നേരിടേണ്ടി വന്നത്. സുരേഷിന്റെ മൂത്തമകൻ ഹർഷും സൈനികനാണ്.

Read more Photos on
click me!

Recommended Stories