അഞ്ച് ഗ്രൂപ്പുകളാണ് ചിന്തന്‍ ശിബിരത്തിന്‍റെ ചര്‍ച്ചാ വിഷയങ്ങള്‍ തയ്യാറാക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയര്‍മാനും എം.ജെ.ജോബ് കണ്‍വീനറുമായ മിഷന്‍-24, വി.കെ.ശ്രീകണ്ഠന്‍ എംപി ചെയര്‍മാനും എ.എ.ഷുക്കൂര്‍ കണ്‍വീനറുമായ പൊളിറ്റിക്കല്‍ കമ്മിറ്റി, ബെന്നി ബഹ്‌നാന്‍ എംപി ചെയര്‍മാനും വി.പ്രതാപചന്ദ്രന്‍ ട്രഷററുമായ സാമ്പത്തിക കമ്മറ്റി, എം.കെ.രാഘവന്‍ എംപി ചെയര്‍മാനും അബ്ദുള്‍മുത്തലിബ് കണ്‍വീനറുമായ ഓര്‍ഗനൈസേഷന്‍ കമ്മിറ്റി, കൊടിക്കുന്നില്‍ സുരേഷ് എംപി ചെയര്‍മാനും ആര്യാടന്‍ ഷൗക്കത്ത് കണ്‍വീനറുമായ ഔട്ട് റീച്ച് കമ്മിറ്റി എന്നിവയാണ് വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചകളുടെ ക്രോഡീകരണം ശിബിരത്തില്‍ അവതരിപ്പിക്കുന്നത്.