പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യഭൂപടം; കാണാം ചിത്രങ്ങള്‍

First Published Jan 31, 2020, 10:30 AM IST

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്‍റെ മനുഷ്യ ഭൂപടം തീര്‍ത്ത് യുഡിഎഫ്. സംസ്ഥാനത്തെ 12 ജില്ലകളിൽ നടന്ന പ്രതിഷേധത്തിൽ ആയിരങ്ങളാണ് അണിനിരന്നത്. മതസാമുദായിക നേതാക്കളും സമരത്തിൽ പങ്കാളിയായി. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ ഷെഫീക് മുഹമ്മദ്, വിപിന്‍ മുരളി, മുബഷീര്‍ എന്നിവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം. 

'ചങ്കുറപ്പോടെ ഭാരതം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ആയിരക്കണക്കിന് ആളുകള്‍ മനുഷ്യഭൂപടത്തിൽ അണി ചേര്‍ന്നത്.
undefined
ത്രിവര്‍ണ നിറത്തിലുള്ള തൊപ്പികൾ അണിഞ്ഞാണ് പ്രവര്‍ത്തകര്‍ ഇന്ത്യയുടെ ഭൂപടം തീര്‍ത്തത്. (കണ്ണൂരില്‍ തീര്‍ത്ത മനുഷ്യ ഭൂപടം))
undefined
ചുറ്റും ദേശീയപതാകയേന്തിയ പ്രവർത്തകർ സംരക്ഷണ കവചം തീർത്തു. (മലപ്പുറത്ത് തീര്‍ത്ത മനുഷ്യ ഭൂപടം) )
undefined
രാഷ്ട്രപിതാവ് വെടിയേറ്റു വീണ 5.17 ന് ഭരണഘടനാ സംരക്ഷ പ്രതിജ്ഞ ചൊല്ലി. (കൊച്ചിയില്‍ തീര്‍ത്ത മനുഷ്യ ഭൂപടം))
undefined
തിരുവനന്തപുരത്ത് എകെ ആൻറണിയും കണ്ണൂരിൽ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മലപ്പുറത്ത് ഉമ്മൻചാണ്ടിയും ഹൈദരലി ശിഹാബ് തങ്ങളും എറണാകുളത്ത് ബെന്നി ബഹന്നാനും പ്രതിഷേധത്തിന് നേതൃത്വം നൽകി.
undefined
മുൻമന്ത്രി എം കമലത്തിന്‍റെ മരണത്തെ തുടർന്ന് കോഴിക്കോട് മനുഷ്യ ഭൂപടം തീര്‍ത്തില്ല.
undefined
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലോംഗ് മാർച്ചും മറ്റ് ജില്ലകളിൽ മനുഷ്യ ഭൂപടം തീർക്കലും വഴി പൗരത്വപ്രശ്നത്തിൽ എൽഡിഎഫിനെക്കാൾ മുന്നിലാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.
undefined
തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ, പൗരത്വപ്രശ്നം കത്തിനിൽക്കുമ്പോൾ മേധാവിത്വം ഉറപ്പിക്കാനാണ് യുഡിഎഫ് ശ്രമം.
undefined
എൽഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖലയ്ക്ക് പിന്നാലെ യുഡിഎഫിന്‍റെ മനുഷ്യഭൂപടം ഒരുങ്ങുന്നത്.
undefined
ഭൂപടം തീർക്കൽ കേന്ദ്രത്തിനെതിരെയാണ് പ്രഖ്യാപിച്ചതെങ്കിലും സംസ്ഥാന സർക്കാറും ഇപ്പോൾ യുഡിഎഫിന് ശത്രുപക്ഷത്താണ്.
undefined
ഇന്ത്യയുടെ ഭൂപടത്തിന്‍റെ മാതൃകയിൽ നേതാക്കളും അണികളും മൂവർണ്ണ നിറത്തില്‍ തൊപ്പികൾ ധരിച്ചാണ് അണിചേര്‍ന്നു.
undefined
undefined
click me!