രണ്ട് ദിവസം അവധി, അഞ്ച് ദിവസം ജോലി! കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ലോട്ടറി അടിക്കുമോ?

Published : Feb 04, 2026, 01:44 PM IST

കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിവസം അഞ്ച് ആയി കുറക്കുന്നത് ചർച്ച ചെയ്യാൻ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെള്ളിയാഴ്ചയാണ് സർവീസ് സംഘടനകളുടെ യോഗം. നേരത്തെ ഇതുസംബന്ധിച്ച ചർച്ചകൾ ഉയർന്നിരുന്നെങ്കിലും പിന്നീട് തീരുമാനം ഒന്നുമുണ്ടായില്ല.

PREV
15
നിര്‍ണായക യോഗം വെള്ളിയാഴ്ച

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓണ്‍ലൈനിലാണ് സർവീസ് സംഘടനകളുടെ യോഗം ചേരുക. നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ ചേരുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറി നിർദേശിച്ചിരിക്കുന്നത്. നേരത്തെ പ്രവൃത്തി ദിവസം അഞ്ചായി കുറക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരും സമരം ചെയ്തിരുന്നു.

25
കാലങ്ങളായുള്ള ആവശ്യം

ബാങ്ക് ജീവനക്കാർക്ക് പുറമെ, സംസ്ഥാന സർക്കാർ ജീവനക്കാരും കാലങ്ങളായി ഇതേ ആവശ്യം ഉന്നയിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ചയ്ക്ക് എടുക്കുന്നത്. ജീവനക്കാരുടെ പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്കാര കമ്മീഷനും ശമ്പള കമ്മീഷനും ശുപാർശ ചെയ്തിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാവനത്തിലാണ് പുതിയ യോഗങ്ങൾ.

35
ജോലി സമയം ഒരു മണിക്കൂർ കൂട്ടണമെന്ന് നിര്‍ദ്ദേശം

പ്രവൃത്തി ദിവസം അഞ്ചായി കുറക്കുമ്പോൾ പകരം ഒരു മണിക്കൂർ ജോലി സമയം കൂട്ടണമെന്നാണ് നിർദേശം. ഒരു മണിക്കൂർ ജോലികൂട്ടുന്നതിനെ സർവീസ് സംഘടനകൾ എതിർക്കുന്നില്ല. എന്നാൽ പൊതു അവധി ദിവസങ്ങൾ കുറയ്ക്കണമെന്ന നിർദേശത്തെ ശക്തമായി എതിർക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ ഇക്കാര്യങ്ങളെല്ലാം ചർച്ചയായേക്കും.

45
സ്ത്രീകളുടെ പ്രസവാവധിയിൽ ഹൈക്കോടതി നിരീക്ഷണം

അതേസമയം, സ്ത്രീകളുടെ പ്രസവാവധി മറ്റ് അവധികളുമായി കൂട്ടിയിണക്കി റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവവസം പറഞ്ഞിരുന്നു. പ്രസവാവധി ഒരു സ്ത്രീയുടെ മൗലികാവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മറ്റ് സാധാരണ അവധികളുമായി പ്രസവാവധിയെ കൂട്ടിയിണക്കി ജീവനക്കാരുടെയോ ഉദ്യോഗാർത്ഥികളുടെയോ അവസരങ്ങൾ നിഷേധിക്കരുതെന്ന് കോടതി കർശന നിർദ്ദേശം നൽകി.

55
ട്രെയിനി നൽകിയ ഹർജി

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിലെ ഒരു ട്രെയിനി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ നിരീക്ഷണം. 184 ദിവസത്തെ പ്രസവാവധിയും തുടർന്ന് അർബുദ ചികിത്സയ്ക്കായി മെഡിക്കൽ അവധിയും എടുത്തതിന്റെ പേരിൽ ഡോക്ടറുടെ കോഴ്സ് റദ്ദാക്കാനുള്ള അധികൃതരുടെ നീക്കത്തിനാണ് കോടതി ഇതുവഴി തടയിട്ടത്. ഒരു വർഷത്തിൽ കൂടുതൽ അവധിയെടുത്താൽ കോഴ്സ് റദ്ദാക്കാമെന്ന ചട്ടം പ്രസവാവധിയുടെ കാര്യത്തിൽ കർക്കശമായി നടപ്പിലാക്കരുതെന്നും കോടതി നിർദ്ദേശിച്ചു.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories