എസ്എസ്എല്‍സി, പ്ലസ്‌ടു പരീക്ഷയ്ക്ക് മുമ്പുള്ള അവസാന മാസം മാർക്ക് വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വളരെ പ്രധാനമാണ്. ഈ സമയത്ത് ശരിയായ ആസൂത്രണവും രക്ഷിതാക്കളുടെ പിന്തുണയും വിദ്യാർത്ഥികളെ പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കാന്‍ സഹായിക്കും.
27
ടൈംടേബിള്‍ വച്ച് പഠിക്കാം
ദിവസേനയുള്ള പഠനത്തിന് ഒരു ടൈംടേബിൾ ഉണ്ടാക്കുക. പ്രയാസമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയവും എളുപ്പമുള്ള വിഷയങ്ങൾക്ക് റിവിഷൻ സ്ലോട്ടുകളും വെക്കുക. ടൈംടേബിൾ ഭിത്തിയിൽ പതിക്കുന്നത് ഇത് പിന്തുടരാൻ എളുപ്പമാക്കും.
37
മുന്‍കാല ചോദ്യ പേപ്പറുകള്‍
സിലിബസ് അനുസരിച്ച് മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകൾ കണ്ടെത്തി ഉത്തരങ്ങള്‍ നല്‍കി പരിശീലിക്കുക. ഇത് ചോദ്യപ്പേപ്പറുകളുടെ രീതി, ഉത്തരം നല്‍കാന്‍ എത്ര സമയം വേണം, കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട പ്രധാന വിഷയങ്ങൾ ഏതൊക്കെയാണ് എന്ന് മനസിലാക്കാന്‍ സഹായിക്കും.
ദിവസവും പഠിച്ച കാര്യങ്ങൾ റിവിഷൻ ചെയ്യുന്നതും ഗുണം ചെയ്യും. പുതിയ കാര്യങ്ങൾ പഠിക്കുന്നതിനേക്കാൾ ഈ മാസം റിവിഷന് മുൻഗണന നൽകുക. എല്ലാ ദിവസവും കുട്ടികള്‍ കുറഞ്ഞത് രണ്ട് വിഷയങ്ങളെങ്കിലും റിവിഷൻ ചെയ്യുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം.
57
സമാധാന അന്തരീക്ഷം പ്രധാനം
ടിവി, ഉച്ചത്തിലുള്ള ശബ്‌ദം, തുടർച്ചയായ അതിഥികൾ എന്നിവയിൽ നിന്ന് മാറി ശാന്തമായ അന്തരീക്ഷം കുട്ടികള്‍ക്ക് പഠനത്തിന് രക്ഷിതാക്കള്‍ ഒരുക്കണം. പഠനത്തിനായി ഒരു നിശ്ചിത സ്ഥലവും സമയവും തുടരുന്നത് സഹായകമാകും. ഇത് നന്നായി പഠിക്കാൻ വിദ്യാര്‍ഥികളെ സഹായിക്കും.
67
ഉറക്കം, ഭക്ഷണം... വിട്ടുവീഴ്‌ച പാടില്ല
കുട്ടികളെ സംബന്ധിച്ച് മതിയായ ഉറക്കം (6-8 മണിക്കൂർ), ലളിതവും പോഷകസമൃദ്ധവുമായ ഭക്ഷണം എന്നിവ പ്രധാനമാണ്. ജങ്ക് ഫുഡ് കുറയ്ക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും. പരീക്ഷക്കാലം വരാനിരിക്കുന്നു എന്നതിനാല്‍ ആരോഗ്യകാര്യങ്ങളില്‍ വിട്ടുവീഴ്‌ച വേണ്ട.
77
സമ്മര്‍ദ്ദം കൊടുക്കല്ലേ...
നിര്‍ണായകമായ എസ്എസ്എല്‍സി, പ്ലസ്‌ടു പരീക്ഷകള്‍ വരുന്നു എന്നുകരുതി വിദ്യാര്‍ഥികള്‍ക്ക് മേല്‍ അമിത സമ്മര്‍ദ്ദം മാതാപിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവാന്‍ പാടില്ല. പകരം, കുട്ടികളെ പഠനത്തില്‍ ക്രിയാത്മകമായി സഹായിക്കുകയും മാനസിക പിന്തുണയും പ്രോത്‌സാഹനവും നല്‍കുകയുമാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam