സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താവണം ചെടികൾ വളർത്തേണ്ടത്. കുറഞ്ഞത് 7 മണിക്കൂർ എങ്കിലും സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്.
നല്ല പോഷക മൂല്യമുള്ള മണ്ണിലാവണം ചെടികൾ വളർത്തേണ്ടത്. കമ്പോസ്റ്റും മറ്റു വളങ്ങളും മണ്ണിൽ ചേർക്കാൻ മറക്കരുത്.
തുടക്കത്തിൽ എളുപ്പം വളരുന്ന ചെടികളാണ് തെരഞ്ഞെടുക്കേണ്ടത്. ഇത് ചെടി വളർത്തേണ്ടത് എങ്ങനെയാണെന്ന് പഠിക്കാൻ നിങ്ങളെ സഹായിക്കുന്നു.
ചെടികൾക്ക് ശരിയായ രീതിയിലുള്ള പരിചരണം ആവശ്യമാണ്. ഇല്ലെങ്കിൽ ചെടികൾ നന്നായി വളരുകയില്ല. കൃത്യസമയത്ത് വെള്ളമൊഴിക്കാനും വളം ഇടാനും മറക്കരുത്.
ചെടികൾക്ക് വളരാൻ വെള്ളം ആവശ്യമാണെങ്കിലും. ഇത് അമിതമായാൽ വേരുകൾ നശിച്ചുപോകാൻ കാരണമാകുന്നു. ഇത് ചെടിയുടെ വളർച്ചയെ ബാധിക്കും.
അടുക്കള മാലിന്യങ്ങളെ കമ്പോസ്റ്റാക്കി മാറ്റിയതിന് ശേഷം ഇത് ചെടികൾക്ക് ഇട്ടുകൊടുക്കാം. ഇത് ചെടികൾ ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു.
Ameena Shirin