ബാത്ത്റൂമിൽ സൂക്ഷിക്കാൻ പാടില്ലാത്ത 7 വസ്തുക്കൾ

Published : May 31, 2026, 05:24 PM IST

നമ്മൾ നിസ്സാരമെന്ന് കരുതുന്ന ചില ശീലങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. ബാത്ത്റൂമിൽ ചില സാധനങ്ങൾ സൂക്ഷിക്കുന്നത് അത്തരത്തിലൊന്നാണ്. ആരോഗ്യത്തിന് ദോഷകരമാകുന്ന ബാത്ത്റൂമിൽ വെക്കാൻ പാടില്ലാത്ത വസ്തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം.

PREV
17
അണുക്കൾ ഉണ്ടാകുന്നു

ബാത്ത്റൂമിലെ ഈർപ്പം ചില വസ്തുക്കളിൽ ബാക്ടീരിയയും ഫംഗസും വളരാൻ കാരണമാകും. ഇത് അണുബാധ, അലർജി പോലുള്ള പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. മാത്രമല്ല ഈർപ്പം കാരണം പല സാധനങ്ങളും വേഗത്തിൽ കേടാവുകയും ചെയ്യും. അതിനാൽ ഈ വസ്തുക്കൾ ബാത്ത്റൂമിൽ നിന്ന് ഒഴിവാക്കാം.

27
ടവലും അലക്കാനുള്ള തുണികളും

ഉപയോഗിച്ച ടവലുകളും അലക്കാനുള്ള തുണികളും ബാത്ത്റൂമിൽ സൂക്ഷിക്കരുത്. ഈർപ്പമുള്ള അന്തരീക്ഷം 'ഇ-കോളി' പോലുള്ള അപകടകാരികളായ ബാക്ടീരിയകൾ വളരാൻ ഇടയാക്കും. ഇത് ചർമ്മത്തിൽ അലർജി, ഫംഗസ് അണുബാധ, മുഖക്കുരു എന്നിവയ്ക്ക് കാരണമായേക്കാം.

37
സ്കിൻ കെയർ ഉൽപ്പന്നങ്ങൾ

പലരും മേക്കപ്പ്, സ്കിൻ കെയർ ഉൽപ്പന്നങ്ങൾ ബാത്ത്റൂമിലെ കണ്ണാടിക്ക് മുന്നിലാണ് വെക്കുന്നത്. എന്നാൽ ചൂടും ഈർപ്പവും ഈ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ കുറയ്ക്കും. ലിക്വിഡ് ഫൗണ്ടേഷനിലും ലിപ്സ്റ്റിക്കുകളിലും ബാക്ടീരിയ വളരാൻ സാധ്യതയുണ്ട്. ഇത് ചർമ്മത്തിൽ അണുബാധയുണ്ടാക്കും.

47
ടൂത്ത് ബ്രഷ്

മിക്കവാറും എല്ലാവരും ടൂത്ത് ബ്രഷ് ബാത്ത്റൂമിലാണ് സൂക്ഷിക്കുന്നത്. എന്നാൽ ബ്രഷുകൾ എപ്പോഴും ഉണങ്ങിയ സ്ഥലത്ത് വെക്കുന്നതാണ് നല്ലത്. ബാത്ത്റൂമിലെ ഈർപ്പം കാരണം ബ്രഷിൽ ബാക്ടീരിയകൾ പെരുകുകയും വായിൽ അണുബാധയ്ക്ക് സാധ്യത കൂട്ടുകയും ചെയ്യും.

57
മരുന്നുകൾ

ഗുളികകളോ സിറപ്പുകളോ ബാത്ത്റൂമിൽ സൂക്ഷിക്കരുത്. ഇവിടുത്തെ താപനിലയും ഈർപ്പവും മരുന്നുകളുടെ ഫലപ്രാപ്തി കുറയ്ക്കും. മരുന്നുകൾ എപ്പോഴും സുരക്ഷിതമായ സ്ഥലങ്ങളിൽ വെക്കുന്നതാണ് നല്ലത്.

67
ഇലക്ട്രോണിക് ഉപകരണങ്ങൾ

മൊബൈൽ ഫോണും, സ്പീക്കറുമൊക്കെ ബാത്ത്റൂമിലേക്ക് കൊണ്ടുപോകുന്ന ശീലം പലർക്കുമുണ്ട്. വാട്ടർപ്രൂഫ് അല്ലാത്ത ഉപകരണങ്ങളിൽ വെള്ളമോ നീരാവിയോ തട്ടിയാൽ അവ പെട്ടെന്ന് കേടാകും.

77
ആഭരണങ്ങൾ

സ്വർണമോ വെള്ളിയോ മറ്റ് ആഭരണങ്ങളോ ബാത്ത്റൂമിൽ വെച്ചാൽ അവയുടെ തിളക്കം കുറയും. ഈർപ്പം ലോഹങ്ങളുടെ ഓക്സീകരണ പ്രക്രിയ വേഗത്തിലാക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

Read more Photos on
click me!

Recommended Stories