ഫ്രിഡ്ജ് ഇല്ലാതെ പച്ചക്കറികളും പഴങ്ങളും ഫ്രഷ് ആയി സൂക്ഷിക്കാം; ഇതാ ചില പൊടിക്കൈകൾ

Published : May 31, 2026, 03:50 PM IST

പച്ചക്കറികളും പഴങ്ങളും കൂടുതൽ ദിവസം കേടുകൂടാതെ വെക്കുന്നത് അത്ര എളുപ്പമല്ല. അതിനാൽ തന്നെ നമ്മൾ ഫ്രിഡ്ജിനെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ ഫ്രിഡ്ജില്ലാതെയും ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ മതി.

PREV
15
ഇലക്കറികൾ സൂക്ഷിക്കേണ്ടത്

ചീര, മല്ലിയില പോലുള്ള ഇലക്കറികൾ വാങ്ങി വന്ന ഉടൻ അവയുടെ വേര് വെള്ളത്തിൽ മുക്കിവെക്കുക. ശേഷം നനഞ്ഞ ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ് വായുസഞ്ചാരമുള്ള സ്ഥലത്ത് വെച്ചാൽ മൂന്ന് ദിവസം വരെ ഫ്രഷായിരിക്കും.

25
സവാള, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി

സവാള, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവ വെള്ളത്തിൽ കഴുകി സൂക്ഷിക്കരുത്. ഉണങ്ങിയതും വെളിച്ചം കടക്കാത്തതും നല്ല വായുസഞ്ചാരവുമുള്ള സ്ഥലത്താണ് ഇവ വെക്കേണ്ടത്. അതേസമയം സവാളയും ഉരുളക്കിഴങ്ങും ഒരുമിച്ച് വെക്കരുത്. കാരണം സവാളയിൽ നിന്നുണ്ടാകുന്ന വാതകം ഉരുളക്കിഴങ്ങിനെ പെട്ടെന്ന് ചീത്തയാക്കും.

35
പച്ചമുളക്

പച്ചമുളക് കൂടുതൽ കാലം ഫ്രഷായിരിക്കാൻ അതിന്റെ ഞെട്ട് അടർത്തി മാറ്റുക. ശേഷം ഒരു പേപ്പറിൽ പൊതിഞ്ഞോ വായു സഞ്ചാരമുള്ള പാത്രത്തിലോ സൂക്ഷിക്കാം.

45
നാരങ്ങ

ഗ്ലാസ് പാത്രത്തിലോ മൺപാത്രത്തിലോ വെള്ളമെടുത്ത് അതിൽ നാരങ്ങ ഇട്ടുവെക്കുക. ദിവസവും വെള്ളം മാറ്റാൻ മറക്കരുത്. ഇങ്ങനെ ചെയ്താൽ നാരങ്ങ ദിവസങ്ങളോളം കേടാവില്ല.

55
തക്കാളി

തക്കാളിയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ നോക്കണം. തക്കാളിയുടെ ഞെട്ടുള്ള ഭാഗം താഴേക്ക് വരുന്ന രീതിയിൽ വെച്ചാൽ അവ പെട്ടെന്ന് അഴുകിപ്പോകില്ല. റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കാവുന്നതാണ്.

Read more Photos on
click me!

Recommended Stories