മലബന്ധം തടയാൻ ഈ ആരോഗ്യകരമായ പാനീയങ്ങൾ കുടിക്കൂ

Published : Feb 14, 2026, 03:15 PM IST

മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ് മലബന്ധവും ദഹന പ്രശ്നങ്ങളും. കൃത്യമായ ഭക്ഷണ ക്രമീകരണത്തിലൂടെയും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതിലൂടെയും ഈ പ്രശ്നങ്ങളെ ഏറെക്കുറെ അകറ്റാൻ സാധിക്കും. മലബന്ധത്തെ അകറ്റാൻ ഈ പാനീയങ്ങൾ കുടിക്കൂ.

PREV
15
ഔഷധ ചായ

ഔഷധ ചായകൾ കുടിക്കുന്നത് മലബന്ധം തടയാനും ദഹന പ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു. ഇഞ്ചി, പെപ്പർമിന്റ് എന്നിവ ചേർത്ത ചായ കുടിക്കാം.

25
സംഭാരം

വേനൽക്കാലത്താണ് സംഭാരം കൂടുതലും ആളുകൾ കുടിക്കാറുള്ളത്. ഇത് ദഹന പ്രശ്നങ്ങളെ അകറ്റാനും മലബന്ധം തടയാനും സഹായിക്കുന്നു.

35
പ്രൂൺസ് ജ്യൂസ്

മലബന്ധം അകറ്റാൻ പ്രൂൺസ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. പ്രൂൺസ് ജ്യൂസ് കുടിക്കുന്നത് മലബന്ധം തടയുന്നു.

45
കറ്റാർവാഴ ജ്യൂസ്

മലബന്ധത്തെ അകറ്റാൻ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

55
ഫ്ലാക്സ് സീഡ് വെള്ളം

ഫ്ലാക്സ് സീഡിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഒരു ടേബിൾസ്പൂൺ ഫ്ലാക്സ് സീഡ് രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കാൻ ഇട്ടതിന് ശേഷം രാവിലെ കുടിച്ചാൽ മതി.

Read more Photos on
click me!

Recommended Stories