വിന്ററിൽ വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 6 കാര്യങ്ങൾ

Published : Dec 07, 2025, 10:14 AM IST

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളുണ്ട്. അത് മനസിലാക്കിയാവണം ചെടികൾക്ക് പരിചരണം നൽകേണ്ടത്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പരിചരണത്തിലും വ്യത്യാസം ഉണ്ടാവണം. വിന്ററിൽ ഇൻഡോർ ചെടികൾ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ടത് ഇതാണ്. 

PREV
16
വെള്ളം കുറയ്ക്കാം

വിന്ററിൽ സൂര്യപ്രകാശം ലഭിക്കുന്നത് കുറവായിരിക്കും. അതിനാൽ തന്നെ ചെടികൾക്ക് കുറച്ച് വെള്ളം മാത്രമേ ആവശ്യമുള്ളൂ. അമിതമായി വെള്ളമൊഴിക്കുന്നത് ചെടി നശിക്കാൻ കാരണമാകുന്നു.

26
സൂര്യപ്രകാശം

ഈ സമയങ്ങളിൽ സൂര്യപ്രകാശം കുറവായതുകൊണ്ട് തന്നെ കൂടുതൽ വെളിച്ചം ലഭിക്കുന്ന സ്ഥലത്താവണം ചെടികൾ വളർത്തേണ്ടത്. ജനാലയ്ക്ക് അടുത്ത് വളർത്താം.

36
വളം ഉപയോഗിക്കുന്നത്

വിന്റർ സമയത്ത് വളം ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഈ സമയങ്ങളിൽ ചെടികൾക്ക് കൂടുതൽ പോഷകങ്ങൾ ആവശ്യം വരുന്നില്ല.

46
റീപോട്ടിങ്

ഈ സമയങ്ങളിൽ ചെടികൾ റീപോട്ടിങ് ചെയ്യുന്നത് ഒഴിവാക്കണം. ഇത് ചെടിയുടെ വളർച്ചയെ ഇല്ലാതാക്കുന്നു.

56
സംരക്ഷണം നൽകാം

അമിതമായി ചൂടേൽക്കുന്ന സ്ഥലങ്ങളിൽ നിന്നും ചെടികൾ മാറ്റിവളർത്താൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ചെടി പെട്ടെന്ന് നശിച്ചുപോകും.

66
ശ്രദ്ധിക്കാം

ശരിയായ പരിചരണം നൽകിയില്ലെങ്കിൽ ചെടികൾ പെട്ടെന്ന് നശിച്ചുപോകും. കാലാവസ്ഥയ്ക്ക് അനുസരിച്ച് വെള്ളമൊഴിക്കുന്നതിലും പ്രകാശം ലഭിക്കുന്നതിലുമൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

Read more Photos on
click me!

Recommended Stories