പാറ്റമൂലം ഉണ്ടാകുന്ന രോഗങ്ങളെ തടയാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

Published : Dec 02, 2025, 03:21 PM IST

വീട്ടിൽ സ്ഥിരമായി വരുന്ന ജീവിയാണ് പാറ്റ. ഇത് ഭക്ഷണത്തിലും വസ്ത്രങ്ങളിലുമൊക്കെ വന്നിരിക്കുന്നു. പാറ്റ മൂലം ഉണ്ടാകുന്ന രോഗങ്ങളെ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

PREV
15
വൃത്തിയുണ്ടായിരിക്കണം

ഭക്ഷണാവശിഷ്ടങ്ങൾ, മാലിന്യങ്ങൾ എന്നിവയുള്ള സ്ഥലങ്ങളിൽ പാറ്റ സ്ഥിരമായി വരുന്നു. ഇടയ്ക്കിടെ വൃത്തിയാക്കി മാലിന്യങ്ങളെ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.

25
വഴികൾ അടയ്ക്കാം

പുറത്തുനിന്നും വീടിനുള്ളിലേക്ക് പാറ്റ കയറുന്നതിനെ തടയേണ്ടതുണ്ട്. വാതിലുകൾ, ജനാലകൾ എന്നിവിടങ്ങളിൽ വിള്ളൽ ഉണ്ടെങ്കിൽ അത് ഉടൻ അടയ്ക്കാം.

35
ഭക്ഷണം സൂക്ഷിക്കുന്നത്

വായുകടക്കാത്ത പാത്രത്തിലാക്കി ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണം തുറന്നിരിക്കുന്നത് പാറ്റയെ ആകർഷിക്കുന്നു.

45
വെള്ളം കെട്ടിനിൽക്കുന്നത്

ഈർപ്പം ഉണ്ടാകുന്ന സ്ഥലങ്ങളിൽ പാറ്റയുടെ ശല്യം കൂടുന്നു. അതിനാൽ തന്നെ വീടിനുള്ളിൽ ഈർപ്പം ഇറങ്ങുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.

55
ചെടികൾ വളർത്താം

റോസ്മേരി, പുതിന, ബേസിൽ, ലാവണ്ടർ തുടങ്ങിയ ചെടികൾ വീടിനുള്ളിൽ വളർത്തുന്നത് പാറ്റയെ അകറ്റി നിർത്താൻ സഹായിക്കുന്നു. കാരണം ഇതിന്റെ ഗന്ധം പാറ്റയ്ക്ക് അതിജീവിക്കാൻ കഴിയാത്തതാണ്.

Read more Photos on
click me!

Recommended Stories