പഴങ്ങളുടേയും പച്ചക്കറികളുടേയും തൊലി ഇനി മുതൽ കളയേണ്ടതില്ല. നിരവധി ഉപയോഗങ്ങളാണ് ഇതിനുള്ളത്. ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ചെടികൾ നന്നായി തഴച്ചു വളരാൻ ഇങ്ങനെ ചെയ്താൽ മതി.
മുഖത്തിനും ചർമ്മത്തിനും മാത്രമല്ല ചെടികൾക്കും നല്ലതാണ് വെള്ളരിയുടെ തൊലി. ഇത് ചെടിക്ക് വളമായും ഉപയോഗിക്കാറുണ്ട്. കൂടാതെ ചെടിയിൽ വരുന്ന കീടങ്ങളെ അകറ്റി നിർത്താനും ഇതിന് സാധിക്കും.
25
ഉരുളക്കിഴങ്ങിന്റെ തൊലി
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഉരുളകിഴങ്ങ്. ഉരുളക്കിഴങ്ങിന്റെ തോലിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
35
ആപ്പിളിന്റെ തൊലി
ആപ്പിളിന്റെ തൊലിയും ചെടികൾക്ക് നല്ലതാണ്. കാരണം ഇതിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചെടി നന്നായി വളരാൻ സഹായിക്കുന്നു.
ഓറഞ്ചിന്റെ തൊലിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ നൈട്രജൻ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും ഇതിലുണ്ട്. ഇത് ഗുണമുള്ള മണ്ണ് ലഭിക്കാനും വേരുകൾ നന്നായി വളരാനും സഹായിക്കുന്നു.
55
പഴത്തൊലി
പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഇത് ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകമാണ്. കൂടാതെ ചെടികളിൽ ഉണ്ടാകുന്ന രോഗങ്ങളെ തടയാനും ഇത് സഹായിക്കുന്നു.