ബേസിൽ ചെടി നന്നായി വളരണമെങ്കിൽ സൂര്യപ്രകാശം ആവശ്യമാണ്. വീടിനുള്ളിൽ സൂര്യപ്രകാശത്തിന്റെ ലഭ്യത കുറവായതുകൊണ്ട് തന്നെ നല്ല രീതിയിലുള്ള വെളിച്ചമാണ് ചെടിക്ക് ആവശ്യം.

വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ് ബേസിൽ. വീടിന് അകത്തും പുറത്തും ഇത് വളർത്താൻ സാധിക്കും. വീടിനുള്ളിൽ വളർത്തുമ്പോൾ ചെടികൾക്ക് അത്യാവശ്യമായി വേണ്ടത് വെളിച്ചമാണ്. ബേസിൽ ചെടി നന്നായി വളരണമെങ്കിൽ സൂര്യപ്രകാശം ആവശ്യമാണ്. വീടിനുള്ളിൽ സൂര്യപ്രകാശത്തിന്റെ ലഭ്യത കുറവായതുകൊണ്ട് തന്നെ നല്ല രീതിയിലുള്ള വെളിച്ചമാണ് ചെടിക്ക് ആവശ്യം. ബേസിൽ ചെടി വീടിനുള്ളിൽ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

വെളിച്ചം

വീടിനുള്ളിൽ ചെടി നന്നായി വളരണമെങ്കിൽ വെളിച്ചം ആവശ്യമാണ്. സൂര്യപ്രകാശത്തിന്റെ ലഭ്യത കുറവായതുകൊണ്ട് തന്നെ വെളിച്ചത്തിന് വേണ്ടി ആർട്ടിഫിഷ്യൽ ലൈറ്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. കുറഞ്ഞത് 12 മണിക്കൂർ എങ്കിലും ചെടിയിൽ പ്രകാശമേൽക്കണം.

താപനില

അമിതമായി തണുപ്പുള്ള സ്ഥലത്ത് ബേസിൽ ചെടി വളർത്താൻ പാടില്ല. പ്രത്യേകിച്ചും എയർ കണ്ടീഷണറിനടുത്തായി ചെടികൾ വളർത്തരുത്. ഇത് ചെടി പെട്ടെന്ന് കേടായിപ്പോകാൻ കാരണമാകുന്നു. അതേസമയം ബേസിൽ ചെടിക്ക് വളരാൻ ഈർപ്പം ആവശ്യമാണ്.

വെള്ളം

ചെടി ഡ്രൈ ആകുന്ന സാഹചര്യം ഒഴിവാക്കാം. നല്ല രീതിയിൽ വെള്ളമൊഴിച്ചാൽ മാത്രമേ ഇത് നന്നായി വളരുകയുള്ളു. അതേസമയം അമിതമായി ചെടിക്ക് വെള്ളമൊഴിക്കുന്നത് ഒഴിവാക്കണം. ഇത് ചെടി കേടായിപ്പോകാൻ കാരണമാകുന്നു.

വളം

വളരെ കുറച്ച് വളം മാത്രമേ ബേസിൽ ചെടിക്ക് ആവശ്യമായി വരുന്നുള്ളു. മാസത്തിൽ ഒരിക്കൽ ദ്രാവക വളം ഉപയോഗിക്കാവുന്നതാണ്. ചെടി നന്നായി വളരുന്നില്ലെങ്കിൽ മാസത്തിൽ രണ്ടുതവണ ചെടിക്ക് വളമിട്ടുകൊടുക്കാം.

പരിചരണം

ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് ബേസിൽ. നല്ല നീർവാർച്ചയുള്ള മണ്ണും, വെള്ളവും, സൂര്യപ്രകാശവും, വായു സഞ്ചാരവുമാണ് ചെടിക്ക് ആവശ്യം.

പോട്ട്

വേരുകൾ നശിക്കുന്നത് ഒഴിവാക്കാൻ, നല്ല വായുസഞ്ചാരമുള്ള വെള്ളം കെട്ടിനിൽക്കാത്ത പോട്ടാവണം ബേസിൽ ചെടി വളർത്താൻ തെരഞ്ഞെടുക്കേണ്ടത്.