ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. വീട്ടിൽ സ്പൈഡർ പ്ലാന്റ് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
ഇൻഡോർ ചെടികളിൽ പ്രചാരമേറിയതാണ് സ്പൈഡർ പ്ലാന്റ്. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. വീട്ടിൽ സ്പൈഡർ പ്ലാന്റ് വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.വെള്ളമൊഴിക്കുമ്പോൾ ശ്രദ്ധിക്കാം
സ്പൈഡർ പ്ലാന്റിന് വെള്ളമൊഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന് കട്ടിയുള്ള വേരുകളാണ് ഉള്ളത്. ചെടിക്ക് വെള്ളമൊഴിക്കുമ്പോൾ വേരിൽ വെള്ളം ശേഖരിച്ച് വെയ്ക്കുന്നു. അതിനാൽ തന്നെ വെള്ളം ഇല്ലാതെയും ദിവസങ്ങളോളം ചെടിക്ക് അതിജീവിക്കാൻ കഴിയും. ഇടയ്ക്കിടെ വെള്ളമൊഴിക്കേണ്ടിയും വരുന്നില്ല.
2. മണ്ണ് പരിശോധിക്കാം
നല്ല പോഷക ഗുണമുള്ള മണ്ണിലാവണം സ്പൈഡർ പ്ലാന്റ് വളർത്തേണ്ടത്. കൂടാതെ മണ്ണിന് നല്ല നീർവാർച്ചയും ഉണ്ടാകണം. വെള്ളം കെട്ടിനിൽക്കുന്നത് ചെടി പെട്ടെന്ന് കേടുവരാൻ കാരണമാകും.
3. ചെടി പരിശോധിക്കാം
ഇടയ്‌ക്കിടെ പരിശോധിച്ച് ചെടിക്ക് ആവശ്യമായി പരിചരണം നൽകാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടിക്ക് ആവശ്യമായി വെള്ളം ലഭിക്കാതെ വരുമ്പോൾ ഇലകൾ മഞ്ഞ നിറത്തിലാവുകയും ചെടി പെട്ടെന്ന് നശിച്ചുപോവുകയും ചെയ്യും.
4. കാലാവസ്ഥ ശ്രദ്ധിക്കാം
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചെടിക്ക് പരിചരണം നൽകാൻ ശ്രദ്ധിക്കണം. വേനൽക്കാലത്ത് ചെടിക്ക് കൂടുതൽ വെള്ളം ആവശ്യമായി വരുന്നു. അതേസമയം തണുപ്പുകാലത്ത് സ്പൈഡർ പ്ലാന്റിന് ഒരുപാട് വെള്ളമൊഴിക്കേണ്ടതില്ല.
5. ശ്രദ്ധിക്കാം
ചെടിക്ക് അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കണം. ഇത് വേരുകൾ നശിക്കാനും ചെടി പെട്ടെന്ന് ഇല്ലാതാവാനും കാരണമാകുന്നു. അതിനാൽ സ്പൈഡർ പ്ലാന്റിന് വെള്ളമൊഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.


