പഴവർഗ്ഗങ്ങളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എത്രയൊക്കെ ശ്രദ്ധയോടെ സൂക്ഷിച്ചുവെച്ചാലും ദിവസങ്ങൾ കഴിയുന്നതിന് അനുസരിച്ച് പഴങ്ങളുടെ നിറം മാറുകയും കേടുവരുകയും ചെയ്യും. പഴങ്ങൾ കേടുവരുന്നതിനെ തടയാൻ ഇങ്ങനെ ചെയ്യൂ.
ഈർപ്പമില്ലാത്ത സ്ഥലത്താവണം ബെറീസ് സൂക്ഷിക്കേണ്ടത്. ഇത് കഴുകിയതിന് ശേഷം നന്നായി ഉണക്കാൻ മറക്കരുത്. അതിനുശേഷം മാത്രമേ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടുള്ളു. അതേസമയം വായുസഞ്ചാരമുള്ള പാത്രത്തിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
25
വാഴപ്പഴം
തണുപ്പുള്ള, അധികം വെളിച്ചമേൽക്കാത്ത സ്ഥലത്താണ് വാഴപ്പഴം സൂക്ഷിക്കേണ്ടത്. അതേസമയം പഴുക്കാത്ത വാഴപ്പഴം ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. തണ്ട് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് വയ്ക്കുന്നത് പഴം പെട്ടെന്ന് പഴുക്കുന്നതിനെ തടയുന്നു.
35
ആപ്പിൾ
ആപ്പിൾ ഫ്രഷായിരിക്കാൻ ഈർപ്പമുള്ള പേപ്പർ ടവലിൽ പൊതിഞ്ഞ് സൂക്ഷിക്കാം. എന്നാൽ മറ്റുള്ള പഴങ്ങൾക്കൊപ്പം ആപ്പിൾ സൂക്ഷിക്കാൻ പാടില്ല. ഇത് ആപ്പിളിന്റെ നിറം മാറാൻ കാരണമാകുന്നു.
എപ്പോഴും റൂം ടെമ്പറേച്ചറിലാണ് അവോക്കാഡോ സൂക്ഷിക്കേണ്ടത്. എന്നാൽ പഴുത്തുകഴിഞ്ഞാൽ ഇത് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കണം. മുറിച്ച അവോക്കാഡോ ആണെങ്കിൽ അതിലേക്ക് കുറച്ച് നാരങ്ങ നീര് ചേർത്താൽ മതി, കേടുവരില്ല.
55
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവ റൂം ടെമ്പറേച്ചറിൽ ഒരാഴ്ച്ചയോളം സൂക്ഷിക്കാൻ സാധിക്കും. അധിക ദിവസം കേടുവരാതിരിക്കാൻ ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.