വീട് എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും ചില സമയങ്ങളിൽ വീടിനുള്ളിൽ നിന്നും ദുർഗന്ധം വരുന്നു. ഇത് നമ്മൾപോലും ശ്രദ്ധിക്കാതെ നിസ്സാരമായ കാരണങ്ങൾ കൊണ്ട് സംഭവിക്കുന്നതാകാം. വീടിനുള്ളിൽ ദുർഗന്ധം വരുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വീടിനകം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വൃത്തിയില്ലാതെ കിടക്കുമ്പോഴും വീടിനുള്ളിൽ നിന്നും ദുർഗന്ധം വരാറുണ്ട്.
55
നനവുള്ള വസ്ത്രങ്ങൾ
വീടിനുള്ളിൽ നനവുള്ള വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്നത് ഒഴിവാക്കാം. ഇത് ദുർഗന്ധത്തിന് വഴിയൊരുക്കുന്നു. ഈർപ്പം തങ്ങി നിൽക്കുന്ന സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.