ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ ഇതാണ്

Published : Dec 20, 2025, 08:17 AM IST

ഭക്ഷണ സാധനങ്ങൾ അധിക ദിവസം കേടുവരാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കില്ല. ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

PREV
15
ഉരുളക്കിഴങ്ങ്

പാകം ചെയ്യാത്ത ഉരുളക്കിഴങ്ങ് ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. ഇത് ഉരുളക്കിഴങ്ങിന്റെ രുചിയും അതിന്റെ ഘടനയും നഷ്ടപ്പെടാൻ കാരണമാകുന്നു. റൂം ടെമ്പറേച്ചറിൽ തണുപ്പുള്ള, അധികം പ്രകാശമേൽക്കാത്ത സ്ഥലത്താവണം ഉരുളക്കിഴങ്ങ് സൂക്ഷിക്കേണ്ടത്.

25
ബ്രെഡ്

ഫ്രിഡ്ജിനുള്ളിൽ ബ്രെഡ് സൂക്ഷിക്കുന്നതും ഒഴിവാക്കാം. ഫ്രിഡ്ജിനുള്ളിലെ തണുപ്പും ഈർപ്പവുമുള്ള അന്തരീക്ഷം ബ്രെഡ് പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. കൂടുതൽ ദിവസം സൂക്ഷിക്കാൻ ഫ്രീസറിൽ വെക്കുന്നതാണ് നല്ലത്.

35
തക്കാളി

മിക്ക ആളുകളും ഫ്രിഡ്ജിൽ തക്കാളി സൂക്ഷിക്കാറുണ്ട്. എന്നാൽ അമിതമായ തണുപ്പിൽ വെയ്ക്കുമ്പോൾ തക്കാളിയുടെ രുചിയിലും ഘടനയിലും മാറ്റങ്ങൾ സംഭവിക്കുന്നു. കൂടാതെ ഇത് പെട്ടെന്ന് പഴുക്കാനും കാരണമാകും.

45
ഇഞ്ചി

ഇഞ്ചി ഫ്രിജിൽ സൂക്ഷിക്കാൻ കഴിയുമെങ്കിലും ശരിയായ രീതിയിൽ വെച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകും. തൊലി കളയാതെ വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

55
ചോറ്

ബാക്കിവന്ന ചോറ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകും. രണ്ട് മണിക്കൂറിൽ കൂടുതൽ ചോറ് പുറത്ത് വെയ്ക്കരുത്. വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാം.

Read more Photos on
click me!

Recommended Stories