തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ

Published : Nov 20, 2025, 05:20 PM IST

കട്ടിങ് ബോർഡ് ഉപയോഗിച്ച് പച്ചക്കറികളും ഇറച്ചിയും മീനുമൊക്കെ മുറിക്കാൻ എളുപ്പമാണ്. പലതരം മെറ്റീരിയലിലാണ് കട്ടിങ് ബോർഡുകൾ നിർമ്മിച്ചിരിക്കുന്നത്. തടികൊണ്ടുള്ള കട്ടിങ് ബോർഡ് വൃത്തിയാക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ ഇതാണ്. 

PREV
15
കഠിനമായ സ്‌ക്രബറുകൾ

കഠിനമായ സ്‌ക്രബറുകൾ ഉപയോഗിച്ച് ഒരിക്കലും കട്ടിങ് ബോർഡ് വൃത്തിയാക്കരുത്. ഇത് കട്ടിങ് ബോർഡിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.

25
നാരങ്ങ

നേരിട്ട് നാരങ്ങ ഉപയോഗിച്ച് കട്ടിങ് ബോർഡ് വൃത്തിയാക്കുന്നത് ഒഴിവാക്കാം. പകരം ഉപ്പ് പോലുള്ളവ നാരങ്ങയ്‌ക്കൊപ്പം ചേർത്ത് വൃത്തിയാക്കുന്നതാണ് നല്ലത്.

35
ബ്ലീച്ച്

കഠിനമായ രാസവസ്തുക്കൾ ചേർത്താണ് ബ്ലീച്ച് തയാറാക്കിയിരിക്കുന്നത്. ഇത് തടിക്ക് ദോഷമുണ്ടാക്കുന്നു. അതിനാൽ തന്നെ ബ്ലീച്ച് ഉപയോഗിച്ച് കട്ടിങ് ബോർഡ് വൃത്തിയാക്കരുത്.

45
വെള്ളത്തിൽ മുക്കിവയ്ക്കരുത്

തടികൊണ്ടുള്ള കട്ടിങ് ബോർഡ് വെള്ളത്തിൽ മുക്കിവയ്ക്കുന്നത് ഒഴിവാക്കണം. തടി ആയതുകൊണ്ട് തന്നെ ഇത് ഈർപ്പത്തെ എളുപ്പം ആഗിരണം ചെയ്യുന്നു.

55
ഡിഷ്‌വാഷർ

തടികൊണ്ടുള്ള കട്ടിങ് ബോർഡ് ഒരിക്കലും ഡിഷ്‌വാഷറിലിട്ട് കഴുകരുത്. ഇത് കട്ടിങ് ബോർഡിന് കേടുപാടുകൾ ഉണ്ടാക്കുന്നു.

Read more Photos on
click me!

Recommended Stories