എക്സ്‍പയറി ഡേറ്റ് കഴിഞ്ഞാൽ നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങൾ ഇതാണ്

Published : Nov 10, 2025, 03:31 PM IST

മയോണൈസും സോസുമില്ലാതെ ഭക്ഷണം കഴിക്കുന്നത് ഇന്ന് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്നാക്സ് കഴിക്കുമ്പോഴും എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോഴുമൊക്കെയും ഇത് നിർബന്ധമാണ്. എക്സ്‍പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.

PREV
15
സാലഡുകൾ

ചീസ്, പാൽ, മുട്ട എന്നിവയിൽ തയാറാക്കിയ സാലഡുകൾ എക്സ്‍പയറി ഡേറ്റ് കഴിഞ്ഞാൽ ഉപയോഗിക്കരുത്. ഇതിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

25
സോസ്

സോസിൽ പലതരം പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ പഴക്കം ഉണ്ടാവുന്നതിന് അനുസരിച്ച് ഇതിൽ പൂപ്പലും വളരുന്നു.

35
മയോണൈസ്

എക്സ്‍പയറി ഡേറ്റ് കഴിഞ്ഞ മയോണൈസ് കഴിക്കുന്നത് പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. കാരണം ഇതിൽ മുട്ടയും, എണ്ണയും അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്ന് അണുക്കൾ ഉണ്ടാക്കുന്നു.

45
അച്ചാറുകൾ

വായുവിന്റേയും ഈർപ്പത്തിന്റേയും സമ്പർക്കം ഉണ്ടാകുമ്പോൾ അച്ചാറുകൾ പെട്ടെന്ന് കേടായിപ്പോകുന്നു. അതിനാൽ തന്നെ

എക്സ്‍പയറി ഡേറ്റ് കഴിഞ്ഞത് ഒരിക്കലും ഉപയോഗിക്കരുത്.

55
ശ്രദ്ധിക്കാം

ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകുന്നു. അതുപോലെ തന്നെ എക്സ്‍പയറി ഡേറ്റ് കഴിഞ്ഞ സാധനങ്ങളും ഉപയോഗിക്കാൻ പാടില്ല.

Read more Photos on
click me!

Recommended Stories