അലൂമിനിയ പാത്രങ്ങളില്‍ പാചകം ചെയ്യുന്നത് ശരീരത്തിന് നന്നല്ല, ആരോഗ്യം മോശമാകും എന്ന തരത്തിലുള്ള വാദങ്ങള്‍ തന്നെയായിരിക്കും കേട്ടിട്ടുള്ളത്. എന്നാല്‍ എന്താണ് ഇതിന്‍റെ യാഥാര്‍ത്ഥ്യമെന്ന് എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?

നമ്മള്‍ വീട്ടില്‍ പാകം ചെയ്യുമ്പോള്‍ സാധാരണഗതിയില്‍ കുക്കര്‍, അലൂമിനിയ പാത്രങ്ങള്‍, മണ്‍ചട്ടികള്‍ എല്ലാം ( Cookware Utensils ) ഉപയോഗിക്കാറുണ്ട്, അല്ലേ? ഇതില്‍ അലൂമിനിയ പാത്രങ്ങളില്‍ ( Aluminium Utensils ) ഭക്ഷണം വേവിക്കുന്നത് സംബന്ധിച്ച് പലപ്പോഴും നിങ്ങള്‍ 'നെഗറ്റീവ്' ആയ അഭിപ്രായം കേട്ടിട്ടുണ്ടാകാം. 

അലൂമിനിയ പാത്രങ്ങളില്‍ പാചകം ചെയ്യുന്നത് ( Aluminium Utensils ) ശരീരത്തിന് നന്നല്ല, ആരോഗ്യം മോശമാകും എന്ന തരത്തിലുള്ള വാദങ്ങള്‍ തന്നെയായിരിക്കും കേട്ടിട്ടുള്ളത്. എന്നാല്‍ എന്താണ് ഇതിന്‍റെ യാഥാര്‍ത്ഥ്യമെന്ന് എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?

ഇവിടെയിതാ ഏറ്റവും പുതിയൊരു പഠനറിപ്പോര്‍ട്ടാണ് ഇതുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കുന്നത്. വഡോദരയിലെ എംഎസ് യൂണിവേഴ്സിറ്റിയില്‍ ( മഹാരാജാ സായാജിറാവു യൂണിവേഴ്സ്റ്റി) നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

പതിവായി അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരില്‍ അല്‍ഷിമേഴ്സ് രോഗം ( മറവിരോഗം ) ബാധിക്കാൻ സാധ്യത കൂടുതലാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. അല്‍ഷിമേഴ്സ് രോഗം മാത്രമല്ല, എല്ല് തേയ്മാനം, വൃക്ക രോഗം തുടങ്ങി പല അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും അലൂമിനിയം കാരണമാകുന്നുവെന്നും ഇവര്‍ കണ്ടെത്തിയിരിക്കുന്നു. 

അലൂമിനിയ പാത്രം നല്ലരീതിയില്‍ ചൂടാകുമ്പോള്‍ അതില്‍ നിന്ന് മെറ്റല്‍ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ കലരുന്നു. പ്രത്യേകിച്ച് വറുക്കുകയോ, അധികനേരം അടുപ്പത്തിട്ട് തയ്യാറാക്കുകയോ ചെയ്യുന്ന ഭക്ഷണസാധനങ്ങളില്‍. ഇത് പതിവായി കഴിക്കുന്നതാണ് ശരീരത്തിന് ദോഷമുണ്ടാക്കുന്നത്. 

അധികമായും തലച്ചോറിനെ ബാധിക്കുന്ന 'ന്യൂറോളജിക്കല്‍' പ്രശ്നത്തിന് തന്നെയാണ് സാധ്യത കൂടുതലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതായത് അല്‍ഷിമേഴ്സ് രോഗത്തിന് തന്നെയാണ് സാധ്യത കൂടുതലെന്ന്. എന്ന് മാത്രമല്ല, ഇത്തരത്തില്‍ രോഗം ബാധിക്കപ്പെടുന്നവരില്‍ അല്‍ഷിമേഴ്സ് തീവ്രമായിരിക്കുമെന്നും ഇവര്‍ കണ്ടെത്തിയിരിക്കുന്നു. 

അതേസമയം ഇക്കാര്യമോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും ഇത് സാധാരണമായി സംഭവിക്കുന്ന കാര്യമല്ലെന്നും ഗവേഷകര്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നു. അലൂമിനിയം ഇൻ‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നവരിലാണ് കാര്യമായും ഇതിന്‍റെ പാര്‍ശ്വഫലങ്ങള്‍ കണ്ടുവരുന്നതെന്നും ഇവര്‍ പറയുന്നു. 

ഒരളവ് വരെയെല്ലാം അലൂമിനിയം കൈകാര്യം ചെയ്യാൻ നമ്മുടെ ശരീരത്തിന് കഴിവുണ്ട്. എങ്കില്‍പോലും ഈ അപകടസാധ്യത മുൻനിര്‍ത്തി വീണ്ടും മോശമായ ശീലം മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലല്ലോ. അതിനാല്‍ പാചകം ചെയ്യാൻ അലൂമിനിയം പാത്രങ്ങളോ ചട്ടികളോ ഒന്നും ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. 

സീറ്റീല്‍ പാത്രങ്ങളോ, ഓവന്‍ ഫ്രണ്ട്ലിയായ ഗ്ലാസ്വെയറുകളോ മണ്‍പാത്രങ്ങളോ എല്ലാം ( Cookware Utensils ) ഉപയോഗിക്കാം. സിന്തറ്റിക് കോട്ടിംഗ് ഇല്ലാത്ത ഇരുമ്പ് പാത്രങ്ങളും പാചകത്തിനായി ഉപയോഗിക്കാം. 

Also Read:- ചിക്കൻ വാങ്ങിക്കുമ്പോഴും തയ്യാറാക്കുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ...