മറ്റു ജീവികളെപോലെ പല്ലികൾ അപകടകാരികളല്ല. എന്നിരുന്നാലും ഇവയെ കാണുന്നത് ആർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. അടുക്കള, ഒഴിഞ്ഞ മുറികൾ എന്നിവിടങ്ങളിലാണ് പല്ലി കൂടുതലും വരാറുള്ളത്. പല്ലിശല്യം ഇല്ലാതാക്കാൻ ഇങ്ങനെ ചെയ്യൂ.
കൊതുക്, ഈച്ച, ഉറുമ്പ് തുടങ്ങിയ ചെറിയ ജീവികൾ പല്ലികളെ ആകർഷിക്കുന്നു. ഇവയെ പിടിക്കാൻ പല്ലികൾ സ്ഥിരമായി വരും. അതിനാൽ തന്നെ ഇത്തരം ജീവികളെ അകറ്റി നിർത്തേണ്ടതുണ്ട്.
25
പ്രകൃതിദത്ത വഴികൾ
പല്ലികൾക്ക് ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ സാധിക്കുകയില്ല. വെളുത്തുള്ളി, സവാള തുടങ്ങിയവയുടെ ഗന്ധം പല്ലികൾക്ക് ഇഷ്ടമില്ലാത്തതാണ്.
35
ഈർപ്പം ഉണ്ടാകരുത്
ഈർപ്പവും, തണുപ്പുമുള്ള സ്ഥങ്ങളിലാണ് പല്ലികൾ എപ്പോഴും വരാറുള്ളത്. അതിനാൽ തന്നെ വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം.