ഉറുമ്പിനെ തുരത്താൻ വീട്ടിൽ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ ഇതാണ്

Published : Dec 12, 2025, 10:55 AM IST

ഉറുമ്പ് അപകടകാരികൾ അല്ലെങ്കിലും ഇതിന്റെ ശല്യം ആരെയും ബുദ്ധിമുട്ടിക്കുന്നതാണ്. ഒരിക്കൽ ഉറുമ്പ് വന്നുകഴിഞ്ഞാൽ പിന്നെ എപ്പോഴും അവിടെ ഉറുമ്പുകളുടെ ശല്യം ഉണ്ടായിക്കൊണ്ടേയിരിക്കും. ഉറുമ്പ് ശല്യം ഇല്ലാതാകാൻ ഇങ്ങനെ ചെയ്യൂ.

PREV
15
വിനാഗിരി സ്പ്രേ

വിനാഗിരി ഉപയോഗിച്ച് ഉറുമ്പിനെ എളുപ്പം തുരത്താൻ സാധിക്കും. വെള്ളത്തിൽ കുറച്ച് വിനാഗിരി ചേർത്തത്തിന് ശേഷം ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്താൽ മതി.

25
വഴികൾ അടയ്ക്കാം

പുറത്തുനിന്നും വീടിനുള്ളിലേക്ക് ഉറുമ്പ് വരുന്നതിനെ തടയാൻ വഴികൾ അടയ്ക്കാം. ജനാലകൾ, വാതിൽ എന്നിവിടങ്ങളിൽ ദ്വാരങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ അടയ്ക്കാൻ ശ്രദ്ധിക്കണം.

35
ഗ്രാമ്പു, കറുവപ്പട്ട

കറുവപ്പട്ട, ഗ്രാമ്പു എന്നിവയുടെ ഗന്ധം ഉറുമ്പുകൾക്ക് അതിജീവിക്കാൻ സാധിക്കുകയില്ല. ഇവ ഉപയോഗിച്ച് പ്രകൃതിദത്തമായ രീതിയിൽ ഉറുമ്പിനെ തുരത്താൻ സാധിക്കും.

45
അടുക്കള വൃത്തിയാക്കാം

അടുക്കള എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും ഉണ്ടാകുമ്പോൾ ഉറുമ്പിന്റെ ശല്യവും വർധിക്കുന്നു.

55
വയണ ഇല

ഉറുമ്പിനെ തുരത്താൻ വയണ ഇല നല്ലതാണ്. പഞ്ചസാര, ധാന്യങ്ങൾ എന്നിവ സൂക്ഷിക്കുന്നിടത്ത് വയണ ഇല ഇട്ടാൽ മതി.

Read more Photos on
click me!

Recommended Stories