മഴ ആശ്വാസമാണെങ്കിലും മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങൾക്കും ഈ സമയത്ത് പലതരം പ്രതിസന്ധികൾ നേരിടേണ്ടതായി വരുന്നു. ചെറിയ അബദ്ധങ്ങൾ പോലും വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
മഴക്കാലത്ത് ഫ്ലോറിൽ ഈർപ്പം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് വളർത്തുമൃഗങ്ങൾ തെന്നിവീഴാൻ കാരണമായേക്കാം. ചെറിയ വീഴ്ചകൾ പോലും വലിയ പരിക്കുകൾ ഉണ്ടാവാൻ കാരണമാകും.
26
വെള്ളം കെട്ടിനിർത്തരുത്
വീടിന്റെ പരിസരത്ത് വെള്ളം കെട്ടിനിർത്തുന്നത് ഒഴിവാക്കാം. ഇത് വളർത്തുമൃഗങ്ങൾ കുടിക്കാനും അവയ്ക്ക് അണുബാധ ഉണ്ടാവാനും കാരണമാകും. പരിസരം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാം.
36
വളർത്തുമൃഗത്തിന്റെ രോമം
മഴക്കാലത്ത് വളർത്തുമൃഗത്തിന്റെ രോമങ്ങളിൽ അഴുക്കും അണുക്കളും പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പൂപ്പലും അണുക്കളും വളരാൻ കാരണമാകുന്നു.
മഴക്കാലത്ത് വളർത്തുമൃഗങ്ങളെ പുറത്തിറക്കുന്നത് ഒഴിവാക്കാം. ഇത് മൃഗങ്ങളിൽ അണുബാധ ഉണ്ടാവാൻ കാരണമാകും.
56
രോഗസാധ്യത കൂടുന്നു
മഴക്കാലത്ത് വളർത്തുമൃഗങ്ങൾക്ക് രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കൃത്യസമയങ്ങളിൽ വാക്സിനേഷൻ എടുത്ത് രോഗങ്ങളെ ചെറുക്കാൻ ശ്രദ്ധിക്കണം.
66
വിശപ്പ് കുറയാം
മഴക്കാലത്ത് വളർത്തുമൃഗങ്ങളിൽ വിശപ്പ് കുറയാനുള്ള സാധ്യത കൂടുതലാണ്. കാരണം ഈ സമയത്ത് കൂടുതൽ പുറത്തിറങ്ങാൻ കഴിയാത്തതുകൊണ്ട് തന്നെ ശരീരത്തിന് കൂടുതൽ ആയാസമുണ്ടാകുന്നില്ല. ഇത് വിശപ്പ് കുറയാൻ കാരണമാകുന്നു.